ഒകാല ദേശീയ വനം
ഒകാല ദേശീയ വനം | |
---|---|
Location | Florida, U.S. |
Nearest city | Ocala, FL |
Coordinates | 29°10′25″N 81°49′18″W / 29.17361°N 81.82167°W |
Area | 430,447 ഏക്കർ (1,741.96 കി.m2) |
Established | 1908 |
Governing body | U.S. Forest Service |
Website | Ocala National Forest |
ഒകാല ദേശീയ വനം യു.എസ്. സംസ്ഥാനമായ ഫ്ലോറിഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ സംരക്ഷിത വനമാണ്. മധ്യ ഫ്ലോറിഡയിലെ 607 ചതുരശ്ര മൈൽ (1,570 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഇത് ഉൾക്കൊള്ളുന്നു. ഒകാല നഗരത്തിന് മൂന്ന് മൈൽ (5 കിലോമീറ്റർ) കിഴക്കായും ഗെയ്‌നസ്‌വില്ലെ നഗരത്തിന് 16 മൈൽ (26 കി.മീ) തെക്ക് കിഴക്കായും ഇത് സ്ഥിതിചെയ്യുന്നു. 1908-ൽ സ്ഥാപിതമായ ഒകാല ദേശീയ വനം, മിസിസിപ്പി നദിയുടെ[1] കിഴക്കുള്ള ഏറ്റവും പഴയ ദേശീയ വനവും അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും തെക്കേയറ്റത്തുള്ള ദേശീയ വനവുമാണ്. ഒകാല എന്ന വാക്ക് "ഉചിതമായ ഭൂമി" അല്ലെങ്കിൽ . "തൂക്കുമഞ്ചം" എന്നർത്ഥം വരുന്ന ടിമുകുവൻ പദത്തിന്റെ വ്യുത്പന്നമാണെന്ന് കരുതപ്പെടുന്നു. ഫ്ലോറിഡയിലെ മൂന്ന് ദേശീയ വനങ്ങളെയും പോലെ ഈ വനത്തിന്റെയും ആസ്ഥാനം ടല്ലഹാസിയിലാണെങ്കിലും സിൽവർ സ്പ്രിംഗ്സിലും ഉമാതിലയിലും ഇതിന് പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകളുണ്ട്.
അവലംബം
[തിരുത്തുക]- ↑ Steen, Harold (1992). The Origins of the National Forests:A Centennial Symposium. USA: Forest History Society. ISBN 0-8223-1272-7.