ഐ എൻ എ രക്ത സാക്ഷി നാണുമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.എൻ.എ. നാരായണൻ
ജനനം1921 ജനുവരി
കടുങ്ങപുരം
മരണം1945
ഇംഫാൽ
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ, സ്വാതന്ത്ര്യ സമര സേനാനി

സുഭാഷ് ചന്ദ്രബോസിന്റെ ക‌ൂടെ ഐഎൻഎ യിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു ഐ.എൻ.എ. നാരായണമേനോൻ എന്ന നാണുമേനോൻ[1] (INA Naryanamenon alis Nanumenon). സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രധാനമായ പങ്ക് നിർവഹിച്ചിട്ടും അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയി. അദ്ദേഹം മുൻകൈ എടുത്ത് കടുങ്ങപുരത്ത് സ്ഥാപിച്ചതാണ് ഇന്ന് പുഴക്കാട്ടിരിയിൽ[2] അദ്ദേഹത്തിന്റെ ഓർമയിൽ പ്രവർത്തിക്കുന്ന മഹാത്മാ[3] വായനശാല.

ജനനം[തിരുത്തുക]

നാണുമേനോൻ[4] എന്ന പേരിലറിയപ്പെട്ട എം പി നാരായണ മേനോൻ മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ തന്നെ 1921 ജനുവരിയിൽ ജനിച്ചു. നാണു മേനോന്റെ അച്ഛൻ നാരായണൻ നായർ, അമ്മ ശിന്നക്കുട്ടി എന്ന മീനാക്ഷി അമ്മ. നാലു മക്കളിൽ ഇളയ ആളായിരുന്നു നാണുമേനോൻ. ശിന്നമേനോൻ എന്ന ദാമോദര മേനോൻ, രാമക‍ഷ്‌ണമേനോൻ എന്നിവർ ജ്യേഷ്ഠ സഹോദരൻമാർ. നന്നു എന്ന കുഞ്ഞിലക്ഷ്‍മി ഏക സഹോദരി.
സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോന്റെ ബന്ധുവായ ഈ എം പി നാരായണ മേനോനെ നാണുമേനോൻ എന്ന പേരിലാണ് അറിയപ്പെട്ടത്.

വിദ്യാഭ്യാസം[തിരുത്തുക]

ഇന്ന് കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്‌ക‌ൂളായി ഉയർത്തപ്പെട്ട സ്കൂളിൽ[5] നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്‍കൂളിൽ[6] നിന്നും 10-ാം ക്ലാസ് പഠനം പൂർത്തിയാക്കി. അധ്യാപകനായി ജോലി ചെയ്‍ത‌ു.

ജോലി[തിരുത്തുക]

നാട്ടിൽ അധ്യാപകനായി ജോലി ചെയ്‍തതിന് ശേഷം, മലേഷ്യയിൽ ജോലി ചെയ്‍തിരുന്ന ജ്യേഷ്ഠ സഹോദരൻ ദാമോദര മേനോന്റെ നിർദ്ദേശ പ്രകാരം മലേഷ്യയിൽ ജോലി തേടിപ്പോയി. സുഭാഷ് ചന്ദ്രബോസ് മലേഷ്യയിലെയും സിംഗപൂരിലെയും ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഐഎൻഎ യുടെ പ്രവർത്തനം സജീവമാക്കിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഐഎൻഎ യിൽ ചേർന്ന് പ്രവർത്തിക്കാൻ ത‌ുടങ്ങി.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ[തിരുത്തുക]

സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. അദ്ദേഹം നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായി ചേരുകുയും ഇന്ത്യയുടെ മോചനത്തിന് വേണ്ടിയുള്ള ഗറില്ലായുദ്ധത്തിൽ പങ്കാളിയായി. സുഭാഷ്ചന്ദ്രബോസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളും ദുരൂഹമാണ്. ബ്രിട്ടീഷ്‌കാർക്കെതിരെയുള്ള ഗറില്ലാ യുദ്ധത്തിൽ ഇംഫാലിൽ[7] വെച്ചാണ് അദ്ദേഹം രക്തസാക്ഷിയായതെന്ന് വിശ്വസിക്കപ്പെടുന്നു.

സംഭാവനകൾ[തിരുത്തുക]

നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാംസ്‍കാരിക രംഗത്ത് കുറഞ്ഞ ജീവിത കാലത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് കുടുങ്ങപുരത്ത് പ്രവർത്തിച്ചിരുന്ന മഹാത്മാ' വായനശാലയുടെ ആരംഭം. 1955-56 ൽ മഹാത്മാ വായനശാലയുടെ പ്രവർത്തനം നിലക്കുകയും അത് ഐഎൻഎ സമര നായകൻ നാണുമേനോൻ എന്ന ശ്രീ.എം പി നാരായണ മേനോന്റെ സ്‍മാരകമായി പുഴക്കാട്ടിരിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‍ത‍ു.

അവലംബം[തിരുത്തുക]

  1. പുഴക്കാട്ടിടിരി ഗ്രാമപഞ്ചായത്ത് ചരിത്രം പടവുകൾ, പ്രസാധനം 2006 ഫെബ്രുവരി
  2. https://ml.wikipedia.org/wiki/Puzhakkatiri_Gramapanchayat
  3. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്, സാംസ്‌കാരിക നിലയങ്ങൾ
  4. നമ്മുടെ തറവാട്, പി. കൊച്ചുണ്ണിപ്പണിക്കർ
  5. https://schoolwiki.in/G.H.S._Kadungapuram
  6. https://schoolwiki.in/G.H.S.S.Perinthalmanna
  7. https://en.wikipedia.org/wiki/Battle_of_Imphal