ഐ.ടി.ഇ.എസ്. ഹാബിറ്റാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐ.ടി.ഇ.എസ്. ഹാബിറ്റാറ്റ് മുൻ വാതിൽ
ഉൾവശം
ഐ.ടി.ഇ.എസ്. ഹാബിറ്റാറ്റിലെ ഒരു സ്ഥാപനം

കേരള ഐ.ടി. മിഷന്റെ കീഴിൽ എറണാകുളത്തെ കലൂർ പ്രവർത്തിക്കുന്ന ഐ.ടി. പാർക്കാണ് ഐ.ടി.ഇ.എസ്. ഹാബിറ്റാറ്റ്. ചെറുകിട ഐ.ടി. സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കലൂർ ജവഹർലാൽ നെഹറു ഇന്റർ നാഷണൽ സ്റ്റേഡിയത്തിന് താഴെ പ്രവർത്തിക്കുന്ന ഇതിന്റെ ലക്ഷ്യം. 14, 000 ചതുരശ്ര അടിയിൽ 2002 ൽ തുടങ്ങിയ പാർക്കിൽ നാല്പതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു.[1][2] നൂറ് മുതൽ എഴുന്നൂറ് ചതുരശ്ര അടി വിസ്തീരണമുള്ള മുറികളിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. കൂടിയാലോചന മുറി,ഭക്ഷണശാല മുതലായ സൌകര്യങ്ങളും ഇവിടെയുണ്ട്. 2012 നവംബറിൽ പാർക്ക് മൂന്നു് നിലകളിലേക്ക് വിപുലീകരിച്ചു.

പ്രവർത്തിക്കുന്ന കമ്പനികൾ[തിരുത്തുക]

  1. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
  2. അറൈഡ് ഓഷൻ
  3. സി ഷാർക്ക്സ്
  4. ലീപ്പ് സോഫ്റ്റ്
  5. സീറോ ഐ.ടി. സൊല്യൂഷൻസ്

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/business/special_articles/plug-and-play-for-new-entrepreneurs-in-the-heart-of-kochi-283740.html മാതൃഭൂമി വാർത്ത
  2. http://www.itmission.kerala.gov.in/ksitm-e-governance-projects/125-ites-habitat-centre.html
"https://ml.wikipedia.org/w/index.php?title=ഐ.ടി.ഇ.എസ്._ഹാബിറ്റാറ്റ്&oldid=2286907" എന്ന താളിൽനിന്ന് ശേഖരിച്ചത്