ഐ.എൻ.എസ്. സിന്ധുരക്ഷക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.എൻ.എസ്. സിന്ധുരക്ഷക്
Career (India)
Name: ഐ.എൻ.എസ്. സിന്ധുരക്ഷക്
Builder: Sevmash
Laid down: 16 February 1995
Launched: 26 June 1997
Commissioned: 24 December 1997
Status: Active
General characteristics
Class and type: സിന്ധുഘോഷ്-ക്ലാസ് അന്തർവാഹിനി
Displacement: 2325 tons surfaced
3076 tons dived
Length: 72.6 മീ (238 അടി)
Beam: 9.9 മീ (32 അടി)
Draught: 6.6 മീ (22 അടി)
Propulsion: 2 x 3650 hp diesel-electric motors
1 x 5900 hp motor
2 x 204 hp auxiliary motors
1 x 130 hp economic speed motor
Speed: Surfaced: 10 knot (19 km/h)
Snorkel Mode: 9 knot (17 km/h)
Submerged: 17 knot (31 km/h)
Range: Snorting: 6,000 മൈ (9,700 കി.മീ) at 7 kn (13 km/h)
Submerged: 400 മൈൽ (640 കി.മീ) at 3 knot (5.6 km/h)
Endurance: Up to 45 days with a crew of 52
Test depth: Operational Depth: 240 മീ (790 അടി)
Maximum Depth: 300 മീ (980 അടി)
Complement: 68 (incl. 07 Officers)[1]
Armament: 9M36 Strela-3 (SA-N-8) surface-to-air missile
3M-54_Klub anti-ship missile
Type 53-65 passive wake homing torpedo
TEST 71/76 anti-submarine active-passive homing torpedo
24 DM-1 mines in lieu of torpedo tube

ഭാരതീയ നാവികസേനയുടെ അന്തർവാഹിനിയായിരുന്നു ഐ.എൻ.എസ്. സിന്ധുരക്ഷക്. ഡീസൽ ഇലക്ട്രിക് മുങ്ങിക്കപ്പലാണിത്. നാവികസേനയുടെ പത്ത് സിന്ധുഘോഷ് ക്ലാസ് അന്തർവാഹിനികളിൽ ഒന്നായ ഇവ [2] കിലോ ക്ലാസ് അന്തർവാഹിനികളെന്നാണ് അറിയപ്പെടുന്നത്. 1997ൽ റഷ്യയിൽ നിന്നും വാങ്ങിയ ഐഎൻഎസ് സിന്ധുരക്ഷക് രാജ്യസുരക്ഷയിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2013 ആഗസ്റ്റിൽ മുംബൈ നാവികസേന ഡോക്‌യാർഡിൽ വെച്ചുണ്ടായ തീപ്പിടുത്തത്തിൽ കത്തി നശിച്ചു.[3]ഭാരതീയ നാവികസേനാചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ചരിത്രം[തിരുത്തുക]

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബർഗിലെ അഡ്മിറാലിറ്റി ഷിപ്‌യാർഡിൽ 1995-ലാണ് നിർമ്മാണം തുടങ്ങിയത്. 1997 ഡിസംബറിൽ ഇന്ത്യയ്ക്ക് കൈമാറി. നിർമ്മാണച്ചെലവ് 400 കോടി രൂപയായിരുന്നു. 1997 ഡിസംബർ 24ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.

2010 ൽ വിശാഖപട്ടണത്ത് വെച്ചുണ്ടായ അപകടത്തെത്തുടർന്ന് 450കോടി ചെലവിട്ട് റഷ്യയിൽ നവീകരണപ്രവർത്തനം നടത്തി. 2013 ഏപ്രിലിൽ മഞ്ഞുമൂടിയ സമുദ്രത്തിനടിയിലൂടെ ദീർഘയാത്ര നടത്തി ശേഷി തെളിയിച്ചു. 2013 ഏപ്രിൽ 29-ന് വീണ്ടും സേനയുടെ ഭാഗമായി. [4]

ദൗത്യങ്ങൾ[തിരുത്തുക]

ശത്രുസേനകളുടെ അന്തർവാഹിനികൾക്കും പടക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുക, പ്രധാനതീരങ്ങൾക്കും നാവികസേനാ താവളങ്ങൾക്കും സുരക്ഷതീർക്കുക, വാർത്താവിനിമയബന്ധത്തിൽ പങ്കാളിയാവുക തുടങ്ങിയവയായിരുന്നു സിന്ധുരക്ഷക് അന്തർവാഹിനിയുടെ പ്രധാന ദൗത്യങ്ങൾ.

പ്രത്യേകതകൾ[തിരുത്തുക]

2300 ടണ്ണാണ് ഇതിന്റെ ഭാരം. 72.6 മീറ്റർ ദൈർഘ്യമുള്ള ഇതിന് 52 നാവികരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. മുങ്ങിക്കിടക്കുമ്പോൾ മണിക്കൂറിൽ 31 കിലോമീറ്ററും സമുദ്രോപരിതലത്തിൽ 19 കിലോമീറ്ററും വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 300 മീറ്റർ ആഴത്തിൽ വരെ മുങ്ങിക്കിടക്കാനും ശേഷിയുണ്ട്.

ആയുധശേഷി[തിരുത്തുക]

മധ്യദൂര മിസൈലുകളും കപ്പൽവേധ മിസൈലുകളും കപ്പലുകൾക്കെതിരെ പ്രയോഗിക്കാനുള്ള ടോർപ്പിഡോകളും സിന്ധുരക്ഷകിൽ വിന്യസിച്ചിരുന്നു. 150 മൈൽ അകലെയുള്ള ശത്രുലക്ഷ്യങ്ങളിൽ പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ക്രൂസ് മിസൈലുകളും ഇതിലുണ്ടായിരുന്നു.

അപകടങ്ങൾ[തിരുത്തുക]

2010 ൽ വിശാഖപട്ടണത്ത് വെച്ചുണ്ടായ അപകടത്തിൽ സിന്ദുരക്ഷകിന് തീപിടിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 450 കോടി രൂപ ചിലവിട്ട് റഷ്യയിൽ കൊണ്ടു പോയി നവീകരണം നടത്തി, വീണ്ടും പ്രവർത്തനക്ഷമമാക്കി. ആറ് മാസം തികഞ്ഞപ്പോഴേക്കും 2013 ആഗസ്റ്റിൽ വീണ്ടും അപകടത്തിൽപെട്ടു. അന്തർവാഹിനി പകുതിയോളം കത്തിനശിച്ചു.[5] നാല് മലയാളികളടക്കം 18 നാവികരെ കാണാതായി.

അപകടത്തിൽ മുങ്ങിപ്പോയ സിന്ധുരക്ഷകിനെ 2014 ജൂൺ 6-ന് ഉയർത്തി ഏടുത്തു.[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Sindhughosh Class". Indian Navy. മൂലതാളിൽ നിന്നും 2013-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2013.
  2. "സിന്ധുരക്ഷകിൽ തീപ്പിടിത്തം രണ്ടാം തവണ". മാതൃഭൂമി. 2013 ഓഗസ്റ്റ് 15. മൂലതാളിൽ നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= and |date= (help)
  3. "അന്തർവാഹിനിക്ക് തീപിടിച്ചു, 18 പേരെ കാണാതായി". മാതൃഭൂമി. 2013 ഓഗസ്റ്റ് 14. മൂലതാളിൽ നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  4. എൻ. ശ്രീജിത്ത്‌ (2013 ഓഗസ്റ്റ് 15). "മുംബൈയിൽ മുങ്ങിക്കപ്പലിൽ വൻസ്‌ഫോടനം". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= and |date= (help)
  5. "നാവികസേനാ അന്തർവാഹിനി ഐഎൻഎസ്‌ സിന്ധുരക്ഷക്‌ കത്തിനശിച്ചു". http://anweshanam.com. മൂലതാളിൽ നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 14. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  6. എൻ. ശ്രീജിത്ത്‌ (6 ജൂൺ 2014). "ഐ എൻ എസ് സിന്ധുരക്ഷക് പുറത്തെടുത്തു". മാഠൃഭൂമി (ഭാഷ: മലായാളം). മുംബൈ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 ജൂൺ 2014.{{cite news}}: CS1 maint: unrecognized language (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._സിന്ധുരക്ഷക്&oldid=3652077" എന്ന താളിൽനിന്ന് ശേഖരിച്ചത്