ഐ.ആർ.ടി.സി. ഗാർഹിക ബയോഗ്യാസ് പ്ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ കേന്ദ്രമായ ഐ.ആർ.ടി.സി. വികസിപ്പിച്ച മാലിന്യസംസ്കരണ സംവിധാനമാണ് ഐ.ആർ.ടി.സി ഗാർഹിക ബയോഗ്യാസ് പ്ലാന്റ്. [1] വീടുകളിൽ സൃഷ്ടിക്കപ്പെടുന്ന ജൈവമാലിന്യങ്ങൾ കമ്പോസ്റ്റിംഗ് രീതിയിൽ വിഘടിപ്പിച്ച് അതിൽ നിന്നും പാചകവാതകവും വളവും സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഈ രംഗത്ത് സാധാരണ കണ്ടുവരുന്ന ഫെറോസിമന്റ് മാതൃകയിലുള്ള പ്ലാന്റിന് പകരം ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്ക് (എഫ്.ആർ.പി.) ഉപയോഗിച്ച് കൊണ്ടുനടക്കാവുന്ന വിധത്തിലാണ് ഐ.ആർ.ടി.സി യുടെ പ്ലാന്റ് രൂപകല്പന ചെയ്തിട്ടുള്ളത്. കേരളത്തിൽ രൂക്ഷമായിരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക എന്ന കാഴ്ചപ്പാടോടെ ഈ പ്ലാന്റുകൾ ഇന്ന് വ്യാപകമായി സ്ഥാപിച്ചുവരുന്നു. [2] പ്ലാന്റിന്റെ പ്രവർത്തനാരംഭത്തിൽ നിക്ഷേപിക്കുന്ന ചാണകത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയുടെ സഹായത്താലാണ് ഇതിൽ മാലിന്യ വിഘടനം നടക്കുന്നത്. ഇതുകൂടാതെ സ്ഥാപനങ്ങളിലെ മാലിന്യ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായുള്ള സാങ്കേതിക വിദ്യയും ഐ.ആർ.ടി.സി വികസിപ്പിച്ചിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഹൌസ് ഹോൾഡ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയോഗ്യാസ് പ്ലാന്റ് ഐ.ആർ.ടി.സി. വെബ്സൈറ്റ്, ശേഖരിച്ചത് 2012 ഡിസംബർ 21 Check date values in: |accessdate= (help)
  2. 2500 വീടുകളിൽ കൂടി ബയോഗ്യാസ് പ്ലാന്റ്- മംഗളം വെബ്സൈറ്റ്, ശേഖരിച്ചത് 2012 ഡിസംബർ 21 Check date values in: |accessdate= (help)