ഐ, റോബോട്ട്
പ്രമാണം:I robot.jpg | |
കർത്താവ് | Isaac Asimov |
---|---|
പുറംചട്ട സൃഷ്ടാവ് | Ed Cartier |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Robot series |
സാഹിത്യവിഭാഗം | Science fiction short stories |
പ്രസാധകർ | Gnome Press |
പ്രസിദ്ധീകരിച്ച തിയതി | December 2, 1950 |
മാധ്യമം | Print (hardback) |
ഏടുകൾ | 253 |
ശേഷമുള്ള പുസ്തകം | The Complete Robot |
ഐ, റോബോട്ട് എന്നത് ഐസക്ക് അസിമൊവിന്റെ 9 ശാസ്ത്രകൽപ്പിതചെറുകഥകളുടെ സമാഹാരമാണ്. ഈ കഥകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1940-50 കാലയളവിൽ Super Science Stories, Astounding Science Fiction എന്നീ ആനുകാലികങ്ങളിലാണ്. പിന്നീട് ഈ കഥകളെ കൂട്ടിച്ചേർത്ത് 1950ൽ Gnome Press ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യ എഡിഷന് 5,000 പകപ്പുകളാണുണ്ടായിരുന്നത്. 21 ആം നൂറ്റാണ്ടിൽ ഡോ. സൂസൻ കാല്വിൻ ഓരോ കഥയും ഒരു റിപ്പോർട്ടറോട് പറയുന്ന രീതിയിലാണ് ഈ പുസ്തകം മുന്നോട്ടു പോകുന്നത്. എങ്കിലും , കഥകൾ വേർതിരിച്ച് വായിക്കാൻ കഴിയും. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ, യന്ത്രമനുഷ്യർ, ധാർമികത എന്നീ പ്രമേയങ്ങൾ പങ്കുവെയ്ക്കുന്നു. അവയെ കൂട്ടിച്ചേർക്കുമ്പോൾ അവ അസിമൊവിന്റെ റോബോട്ടിക്സിനെക്കുറിച്ചുള്ള സാങ്കൽപ്പികചരിത്രം പറഞ്ഞുതരുന്നു.
യന്ത്രമനുഷ്യരുടെ മുഖ്യ ഉൽപ്പാദകരായ യു.എസ് റോബോട്ടിക്സ് ആന്റ് മെക്കാനിക്കൽ മെൻ ലെ പ്രധാന റോബോസൈക്കോളജിസ്റ്റായ ഡോ. കാല്വിനെ അനേകം കഥകളിൽ കാണാം. അസിമോവിന്റെ റോബോട്ടിക്സിന്റെ മൂന്ന് നിയമങ്ങൾ ആദ്യമായി ഒരു ചെറുകഥയിൽ വരുന്നത് ഈ പുസ്തകത്തിലാണ്. USRMM ന്റെ പ്രോട്ടോടൈപ്പ് മോഡലുകളിൽ പിഴവുകൾ കണ്ടെത്തുന്ന ഫീൽഡ്-ടെസ്റ്റിംഗ് സംഘത്തിലെ അംഗങ്ങളായ പവ്വലും ഡൊണോവനുമാണ് ഈ ചെറുകഥകളിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് കഥാപാത്രങ്ങൾ.
ഉള്ളടക്കം
[തിരുത്തുക]- "Introduction" (ചട്ടക്കൂട് കഥയുടെ ആദ്യഭാഗം അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന ഭാഗം)
- "Robbie" (1940, 1950)
- "Runaround" (1942)
- "Reason" (1941)
- "Catch That Rabbit" (1944)
- "Liar!" (1941)
- "Little Lost Robot" (1947)
- "Escape!" (1945)
- "Evidence" (1946)
- "The Evitable Conflict" (1950)
സ്വീകാര്യത
[തിരുത്തുക]The New York Times 'ഐ, റോബോട്ടിനെ ' വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ആറ്റോമികകാലത്തിന്റെ കഴിവുകൾകൊണ്ട് നിർമ്മിക്കപ്പെട്ട പരുക്കനായ ഞരമ്പുകൾ ഇല്ലാത്തവർക്ക് ആനന്ദപ്രദമായ ആവേശമുണർത്തുന്ന ത്രസിപ്പിക്കുന്ന ഒരു സയൻസ് ത്രില്ലർ". [1]
പ്രസാധനചരിത്രം
[തിരുത്തുക]- New York: Gnome Press (trade paperback "Armed Forces Edition", 1951)
- New York: Grosset & Dunlap (hardcover, 1952)
- London: Grayson (hardcover, 1952)
- British SF Book Club (hardcover, 1954)
- New York: Signet Books (mass market paperback, 1956)
- New York: Doubleday (hardcover, 1963)
- London: Dobson (hardcover, 1967)
- ISBN 0-449-23949-7 (mass market paperback, 1970)
- ISBN 0-345-31482-4 (mass market paperback, 1983)
- ISBN 0-606-17134-7 (prebound, 1991)
- ISBN 0-553-29438-5 (mass market paperback, 1991)
- ISBN 1-4014-0039-6 (e-book, 2001)
- ISBN 1-4014-0038-8 (e-book, 2001)
- ISBN 0-553-80370-0 (hardcover, 2004)
- ISBN 91-27-11227-6 (hardcover, 2005)
- ISBN 0-7857-7338-X (hardcover)
- ISBN 0-00-711963-1 (paperback, UK, new edition)
- ISBN 0-586-02532-4 (paperback, UK)
അവലംബങ്ങൾ
[തിരുത്തുക]- Chalker, Jack L.; Mark Owings (1998). The Science-Fantasy Publishers: A Bibliographic History, 1923–1998. Westminster, MD and Baltimore: Mirage Press, Ltd. p. 299.
Series: |
Followed by: |
---|---|
Robot series Foundation Series |
The Rest of the Robots |
- ↑ "Realm of the Spacemen," The New York Times Book Review, February 4, 1951