ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Isaac Hempstead-Wright
Hempstead Wright at the 2017 San Diego Comic-Con International
ജനനം
Isaac William Hempstead

(1999-04-09) 9 ഏപ്രിൽ 1999  (25 വയസ്സ്)
Kent, England, United Kingdom
തൊഴിൽActor
സജീവ കാലം2011–present

ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് [1] (ജനനം: 1999 ഏപ്രിൽ 9) ഒരു ഇംഗ്ലീഷ് നടനാണ്. എച്ച്‌ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ബ്രാൻ സ്റ്റാർക്ക് എന്ന വേഷത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. ഈ പ്രകടനം മികച്ച സഹനടനുള്ള യങ് ആർട്ടിസ്റ്റ് അവാർഡിന് അദ്ദേഹത്തെ അർഹനാക്കി.[2]

ചെറുപ്പകാലം[തിരുത്തുക]

ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് ഏപ്രിൽ 9, 1999-ൽ, ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ചു.[3] ഫേബർഷാമിലെ ക്യൂൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ പഠിച്ചു. ശീത കാലങ്ങളിൽ ശനിയാഴ്ചകളിൽ ഫുട്ബോൾ കളിക്കുന്നത് ഒഴിവാക്കാനായി ഒരു നാടക ക്ലബ്ബിൽ ചേർന്നതുവരെ അദ്ദേഹം അഭിനയത്തിൽ താല്പര്യം ഒന്നും കാണിച്ചിരുന്നില്ല.[4]

കരിയർ[തിരുത്തുക]

Hempstead-Wright at the Happy Feet Two premiere in 2011.

ഹെംസ്റ്റഡ്ഡ്-റൈറ് പരസ്യങ്ങളിൽ അഭിനയം ആരംഭിക്കുകയും കെന്റർബറിയിലെ കെന്റ് യൂത്ത് തിയേറ്ററിൽ ചേർന്ന് അഭിനയം അഭ്യസിക്കുകയും ചെയ്തു."ദി അവേക്കനിങ്" എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന് ആദ്യ ബ്രെക്ക് ലഭിച്ചത്, ഹിറ്റ് ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ബ്രാൻ സ്റ്റാർക്ക് എന്ന വേഷം ചെയ്യുന്നതോടെയാണ്. ഈ വേഷത്തിന് അദ്ദേഹത്തിന് രണ്ട് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പത്രിക ലഭിച്ചു. പരമ്പരയുടെ സീസൺ 5-ൽ അവൻ പ്രത്യക്ഷപ്പെട്ടിട്ടില്ല,[5] പക്ഷേ സീസൺ 6-ൽ പ്രധാന അഭിനേതാക്കളുടെ ഭാഗമായി തിരിച്ച് വന്നു. [6]

ഹെംസ്റ്റഡ്ഡ്-റൈറ് 2013 ൽ ക്രൈം ത്രില്ലർ ചിത്രം ക്ലോസ്ഡ് സർക്യൂട്ടിൽ അഭിനയിച്ചു.[7] 2014 ഫെബ്രുവരിയിൽ ആനിമേഷൻ ഫാന്റസി-കോമഡി ചലച്ചിത്രം ദ ബോക്സ്ട്രോൾസിൽ എഗ്ഗ്‌സ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. 

അഭിനയജീവിതം[തിരുത്തുക]

ചലച്ചിത്രം [തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പ്
2011 ദി അവേക്കനിങ് ടോം 
2013 ക്ലോസ്ഡ് cirkyut ടോം റോസ് 
2014 ദ ബോക്സ്ട്രോൾസ എഗ്ഗ്സ്  ശബ്ദവും ചലനവും 

ടെലിവിഷൻ[തിരുത്തുക]

വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
2011– മുതൽ ഗെയിം ഓഫ് ത്രോൺസ് ബ്രാൻ സ്റ്റാർക്ക് മുഖ്യ കഥാപാത്രം (സീസൺ 1–4, 6–), 35 എപ്പിസോഡുകൾ
2014 ഫാമിലി ഗൈ ഐദാൻ ശബ്ദം

എപ്പിസോഡ്: "ചാപ് സ്റ്റീവി"

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം പുരസ്കാരം വിഭാഗം പെർഫോർമൻസ് ഫലം റഫറൻസ്
2011 സ്ക്രിം അവാർഡ്സ് Best Ensemble ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു [8]
2011 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in Drama Series ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
2013 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a TV Series – Supporting Young Actor ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു
2013 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in Drama Series ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം ചെയ്തു

അവലംബം[തിരുത്തുക]

  1. Robin Kawakami (14 February 2015). "WSJ Interview". Wall Street Journal. Retrieved 10 April 2015.
  2. "2013 NOMINATIONS". Young Artist Awards. 2013. Archived from the original on 2013-04-02. Retrieved 25 April 2014.
  3. "Isaac Hempstead-Wright biography". Starpulse.com. Archived from the original on 2016-03-04. Retrieved 1 May 2015.
  4. "Isaac Hempstead-Wright: Biography". TV Guide. Retrieved 25 April 2014. Archived 16 February 2013 at the Wayback Machine.
  5. "'Game of Thrones' showrunner explains why Bran is not in season 5". Entertainment Weekly. 5 November 2014. Archived from the original on 2015-01-11. Retrieved 7 November 2014.
  6. Hibberd, James (December 28, 2015). "Game of Thrones: First look at Bran Stark in season 6 return". Entertainment Weekly.
  7. "CLOSED CIRCUIT (2013)". BBFC. 15 October 2013. Retrieved 7 November 2014.
  8. "Scream Awards 2011". Spike. Archived from the original on 31 March 2013. Retrieved 1 April 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]