ഐലന്റ് എക്സ്പ്രസ്
Jump to navigation
Jump to search
ഇന്ത്യൻ റെയിൽവേയുടെ ബംഗളൂരു സിറ്റി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കന്യാകുമാരി റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഐലന്റ് എക്സ്പ്രസ്. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനുറ്റും കന്യാകുമാരിയിൽ നിന്നും ബംഗളരുവിലേക്ക്(6526) 21 മണിക്കൂർ , 20 മിനുറ്റുമാണ് യാത്രാസമയം. കേരളത്തിലെ വൻ റയിൽ ദുന്തങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ അകപ്പെട്ട തീവണ്ടിയാണ് ഐലന്റ് എക്സ്പ്രസ്സ്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ടൌൺ, പാലക്കാട്, കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ് തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകൾ.