Jump to content

ഐപി അഡ്രസ്സ് സ്പൂഫിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐപി വിലാസ തട്ടിപ്പിന്റെ ഉദാഹരണം

ഇന്റർനെറ്റിൽ ഒരു ഉപയോക്താവ്, ഉപകരണം അല്ലെങ്കിൽ ക്ലയന്റ് എന്നിവയുടെ ആൾമാറാട്ടമാണ് ഐപി സ്പൂഫിംഗ്. ഒരു സൈബർ ആക്രമണസമയത്ത് അറ്റാക്ക് ട്രാഫിക്കിന്റെ ഉറവിടത്തെ മറികടക്കാൻ വേണ്ടി ഉപയോഗിക്കുന്നു.

പശ്ചാത്തലം

[തിരുത്തുക]

ഇന്റർനെറ്റ് നെറ്റ്‌വർക്കിലൂടെയും മറ്റ് പല കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലും ഡാറ്റ അയയ്ക്കുന്നതിനുള്ള അടിസ്ഥാന പ്രോട്ടോക്കോൾ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (IP) ആണ്. ഓരോ ഐപി പാക്കറ്റിനും പാക്കറ്റ് അയച്ചയാളുടെ ഐപി വിലാസം (മറ്റ് കാര്യങ്ങൾക്കൊപ്പം) അടങ്ങിയിരിക്കുന്ന ഒരു ഹെഡ്ഡർ ഉണ്ടായിരിക്കണമെന്ന് പ്രോട്ടോക്കോൾ വ്യക്തമാക്കുന്നു. സോഴ്സ് IP വിലാസം സാധാരണയായി പാക്കറ്റ് അയച്ച വിലാസമാണ്. എന്നാൽ ഹെഡ്ഡറിലെ അയച്ചയാളുടെ വിലാസം മാറ്റാൻ കഴിയും. അങ്ങനെ സ്വീകർത്താവിന് പാക്കറ്റ് മറ്റൊരു ഉറവിടത്തിൽ നിന്നാണ് വന്നതെന്ന് ദൃശ്യമാകും.