Jump to content

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ്
ആദർശസൂക്തംബികോസ്, ബിസിനസ് ഈസ് ലൈഫ്.
തരംവ്യക്തിഗതം
സ്ഥാപിതം2005
സ്ഥലംതിരുവനന്തപുരം, ഇന്ത്യ
ക്യാമ്പസ്നഗരം
ഡയറക്ടർപ്രൊഫ .രാജീവ് എസ്.
വെബ്‌സൈറ്റ്http://www.asbindia.in

തിരുവനന്തപുരം ജില്ലയിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ ഒരു സ്ഥാപനമാണ്‌ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ്. 2005 ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. എ.എസ് .ബി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കി.മീ. അകലെ പള്ളിപ്പുറത്താണ് കൊളേജ്‌ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നത്‌. പള്ളിപ്പുറത്ത് സ്ഥിതിചെയ്യുന്ന സി.ആർ.പി.എഫ്. നു എതിർ വശത്തായി 16 ഏക്കർ ക്യാമ്പസിലാണിത് .[1]

ബോർഡ് ഓഫ് ഗവേണേഴ്‌സ്

[തിരുത്തുക]

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ഡോ.എസ്. രാമദുരൈ, അഹമ്മദാബാദ് ഐ.ഐ.എം. മുൻ ഡയറക്ടറും ലോകബാങ്ക് അഡൈ്വസറുമായ പ്രൊഫ. സാമുവൽ പോൾ, ബുർജ് ഒമാൻ സി.ഇ.ഒ ജോർജ് എം.തോമസ്, ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒയുമായ ജി. വിജയരാഘവൻ തുടങ്ങിയവരടങ്ങുന്ന ബോർഡ് ഓഫ് ഗവേണേഴ്‌സ് ആണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.[2]

ഏഷ്യൻ സ്കൂൾ ബിസിനസ് ലൈബ്രറി

[തിരുത്തുക]

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് എന്ന സ്ഥാപനത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് ഏഷ്യൻ സ്കൂൾ ബിസിനസ് ലൈബ്രറി. ലൈബ്രറിയുടെ പൂർണ്ണമായ കാറ്റലോഗ് ഓപ്പൺ സോഴ്സ് ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്‌വേർ ആയ കോഹ ഉപയോഗിച്ച് ലഭ്യമാക്കുന്നു. സമകാലിക മാനേജ്മെന്റ് പഠന വിഭവങ്ങൾ , പുസ്തകങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, ജനപ്രിയ മാഗസിനുകൾ, പത്രങ്ങൾ, സിഡി / ഡിവിഡികൾ, കേസ് പഠനങ്ങൾ റിപ്പോർട്ടുകൾ മുതലായവയുടെ വിശാലമായ ശേഖരം ഇവിടെ ഉണ്ട് .ലൈബ്രറി പ്രധാന ദൗത്യം ഉയർന്ന ഗുണമേന്മയുള്ള വിവരങ്ങൾ സോഷ്യൽ സയൻസ് & മനജ്മെന്റ്റ് വിദ്യാർത്ഥികൾ, ഫാക്കൽറ്റി ,ഗവേഷകർ എന്നിവര്ക്ക് നല്കുക എന്നതാണ്.

കോഴ്സ് കൾ

[തിരുത്തുക]

എ.ഐ.സി.ടി.ഇ. അംഗീകൃത പി.ജി.ഡി.എം (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്)

സ്‌പെഷ്യലൈസേഷനുകൾ

[തിരുത്തുക]
  • ഫിനാൻസ്,
  • മാർക്കറ്റിംഗ്,
  • ഓപ്പറേഷൻസ്,
  • എച്ച്.ആർ,
  • ഹോസ്പിറ്റൽ മാനേജ്‌മെന്റ് ആൻഡ് ഹെൽത്ത്‌കെയർ,
  • കൺസ്ട്രക്ഷൻ മാനേജ്‌മെന്റ്,
  • ഇന്നൊവേഷൻ ആൻഡ് എന്ത്രപ്രണ്വർഷിപ്പ്,
  • ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസസ് മാനേജ്‌മെന്റ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-10. Retrieved 2014-08-13.
  2. "കെട്ടിടനിർമ്മാണം: ആശുപത്രി മാനേജ്‌മെന്റിൽ ഏഷ്യൻ ബിസിനസ് സ്‌കൂളിൽ വിദഗ്ദ്ധ പരിശീലനം". www.mathrubhumi.com. Archived from the original on 2013-12-15. Retrieved 13 ഓഗസ്റ്റ് 2014.