ഏഷ്യയിലെ വർണ്ണവിവേചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഷ്യയിലെ വർണ്ണവിവേചനം ആയിരക്കണക്കിനു വർഷങ്ങളായി ലോകത്ത് മറ്റെവിടെയും നടക്കുന്ന വർണ്ണവിവേചനത്തിന്റെ മൂലകാരണങ്ങൾകൊണ്ടുതന്നെയാണ് സംഭവിക്കുന്നത്.

ബംഗ്ലാദേശ്[തിരുത്തുക]

കിഴക്കൻ പാകിസ്ഥനും പടിഞ്ഞാറൻ പാകിസ്താനും തമ്മിൽ പാരമ്പര്യമായി രണ്ടു പ്രദേശത്തും ഇത്തരം വിവേചനങ്ങൾ നിലനിന്നിരുന്നു, കിഴക്കൻ പാകിസ്താനിലുള്ള താരത്മ്യേന സാക്ഷരരായ വിദ്യാഭ്യാസമുള്ള ബംഗാളികളെ സംബന്ധിച്ച് പടിഞ്ഞാറൻ പാകിസ്താനിലുള്ളവർ പിന്നാക്ക ഗോത്രങ്ങളിൽപ്പെട്ട അസംസ്കൃതർ ആയിരുന്നുവെന്നു കരുതപ്പെട്ടു.. ബംഗ്ലാദേശ് സർക്കാർ 1971നു ശേഷം ജനിച്ച അവിടെയുള്ള ബിഹാറികളെ വോട്ടു ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.[1][dubious ]

ഭൂട്ടാനിൽ[തിരുത്തുക]

1991-92 കാലത്ത് ഭൂട്ടാൻ 10,000 മുതൽ 100,000 വരെയുള്ള തദ്ദേശീയ നേപ്പാളികളെ നാടുകടത്തിയതായി പറയപ്പെടുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിൽ നാടുകടത്തിയവരുടെ എണ്ണത്തെ സംബന്ധിച്ച് രണ്ടു രാജ്യങ്ങളും തർക്കത്തിലാണ്. മാർച്ച് 2008ൽ ഇത്തരത്തിൽ നാടുകടത്തപ്പെട്ട നേപ്പാളികൾ അമേരിക്ക, കാനഡ, ന്യൂസിലാന്റ്, നോർവ്വേ, ഡെൻമാർക്ക്, ആസ്ട്രേലിയ എന്നിവിടങ്ങളേയ്ക്ക് കുടിയേറി.[2] മൂന്നാമ്ലോകരാജ്യകരാർ പ്രകാരം യു എസ് തന്നെ 60000 ഇത്തരം അഭയാർത്ഥികളെ തങ്ങളുടെ രാജ്യത്തു അഭയം നൽകാനായി വേണ്ട നടപടികൾ എടുത്തിട്ടുണ്ട്.[3]

Brunei[തിരുത്തുക]

പ്രാദേശിക മലയ് നിവാസികളെ സംബന്ധിച്ച് ബ്രൂണയ് ഒരു അനുകൂല നയമായ പോസിറ്റീവ് ഡിസ്ക്രിമിനേഷൻ നടപ്പിലാക്കി.[4]

മ്യാന്മാർ[തിരുത്തുക]

1962ൽ ബർമ്മയിൽ (മ്യാന്മർ) അധികാരത്തിലെത്തിയ ജന. നെവിൻ ഒരു പുതിയ നയം രൂപീകരിച്ചു. താമസിക്കുന്ന വിമതർ എന്ന പേരിൽ നൂറ്റാണ്ടുകളായി ബർമ്മയിൽ താമസമാക്കിയിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ പുറത്താക്കാൻ തുടങ്ങി. 300,000 ബർമ്മീസ് ഇന്ത്യക്കാരെയാണ് നെവിൻ ഈ വിവേചനപരമായ നിയമം കൊണ്ട് നാടുകടത്തിയത്. തുടർന്ന് 1964ൽ നടപ്പാക്കിയ ദേശസാൽക്കരണം പൊതുവേ വ്യവസായികളും മറ്റു വാണിജ്യസ്ഥാപനങ്ങളും നടത്തിയിരുന്ന ഇന്ത്യക്കാരുടെ വഴിമുട്ടിച്ചു. മുസ്ലിം അഭയാർത്ഥികളും ഈ നയത്തിന്റെ ഫലമായി കടുത്ത വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു.  [5][6] .[7]

കംബോഡിയ[തിരുത്തുക]

കംബോഡിയായിലെ ഖമർ രൂഷ് ഭരണകൂടം അധികാരം ലഭിച്ചയുടൻ തദ്ദേശീയരായ ന്യൂനപക്ഷങ്ങളോടാണു വിവേചനം കാണിച്ചത്. ചൈനീസ്, വിയത്നാമീസ്, തായ്, വിദേശികൾ എന്നിവർക്കെതിരെ കടുത്ത വിവേചനമാണ് കാണിച്ചത്. വിയറ്റ്നാം യുദ്ധത്തിനു മുമ്പ് കംബോഡിയയിൽ ചൈന ഇടപെട്ട കാരണവും ഇതിനുപിന്നിലുണ്ട്. 1960കളിൽ കംബോഡിയായിൽ 4,25,000 തദ്ദേശിയരായ ചൈനക്കാരുണ്ടായിരുന്നു, 1984ലെ ഖമർ റൂഷ് കൂട്ടക്കൊലയുടെ ഫലമായി ചൈനകാരുടെ എണ്ണം ഈ രാജ്യത്ത് വെറും 61,400 ആയി. പ്രാചീന രാജ്യമായിരുന്ന ചമ്പയുടെ തുടർച്ചകാരായിരുന്ന ചാം എന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ നിർബന്ധിതമായി ഖമർ ഭാഷയും സംസ്കാരവും പഠിപ്പിച്ചു.. ഖമർ രൂഷ് ഭരണത്തിന്റെ ഒരു ഉത്തരവുതന്നെ ഇങ്ങനെയായിരുന്നു:"ഇനി മുതൽ ചാം രാജ്യം ഖമറിനുള്ള കമ്പൂച്ചിയൻ മണ്ണിൽ ഇല്ല" (U.N. Doc. A.34/569 at 9) അന്നുണ്ടായിരുന്നതിൽ പകുതി ചാം വംശജർ മാത്രമേ ഇന്നുള്ളു.[8][9][10]

ചൈന[തിരുത്തുക]

ആഫ്രിക്കക്കാർ ചൈനയിൽ പഠിക്കാനായി 1960കളിൽ വന്നപ്പോൾ ചൈനീസ് സർവ്വകലാശാലകളിൽ അവരോട് വിവേചനമുണ്ടായി. അതുവഴി സംഘട്ടനങ്ങൾ പതിവായി. അനേകം ആഫ്രിക്കൻ വിദ്യാർത്ഥികൾ ചൈനീസ് സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടിയാണിവിറ്റെ പഠിക്കാനെത്തിയത്.[11] നാഞിയാങിൽ പഠിക്കാനെത്തിയ ആഫ്രിക്കൻ വിദ്യാർത്ഥികളുമായി ചൈനയിലെ വിദ്യാർത്ഥികൾ കലാപം നടത്തിയത് പത്രങ്ങളില്വന്നിരുന്നു.[12].[13] 

ക്വിങ് സാമ്രാജ്യശേഷം ജപ്പാൻ ചൈനയെ തങ്ങളുറ്റെ അധിനതയിലാക്കിയിരുന്നു. ഇതിനാൽ ചൈനയിൽ ജപ്പാന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചു. രണ്ടാം ചൈന-ജപ്പാൻ യുദ്ധ സമയത്ത് ജപ്പാൻ ചൈനക്കാർക്കെതിരെ നടത്തിയ അക്രമങ്ങൾക്കും പീഠനങ്ങൾക്കുമെതിരെ ചൈനയിൽ ശക്തമായ എതിർപ്പുണ്ടായി.

ഹോങ്കോങ്[തിരുത്തുക]

70 ലക്ഷം ആളുകൾ പാർക്കുന്ന ഹോങ്കോങിന്[14] അന്താരാഷ്ട്രപരമായ പ്രാധാന്യമുണ്ട്. ഈ പട്ടണത്തിൽ താമസിക്കുന്നതിൽ ബഹുഭൂരിപക്ഷവും ചൈനീസ് വംശജരാണ്. ഈ ബഹുദേശീയ പ്രദേശത്ത് മറ്റ് അനേകം വംശങ്ങളും ഇടകലർന്നു താമസിക്കുന്നുണ്ട്. ഇവരിൽ ഇന്ത്യക്കാർ, ആഫ്രിക്കക്കാർ, നേപ്പാളികൾ, ഇന്തോനെഷ്യക്കാർ, പാകിസ്താനികൾ, മെക്സിക്കോക്കാർ തുടങ്ങിയ 3,50,000 ന്യൂനപക്ഷങ്ങളുണ്ട്, ഹോങ്കോങിന്റെ സ്ഥാപനസമയത്തും അതിനുമുമ്പു കോളണി ആയിരുന്നപ്പോഴും ഇവിടെയെത്തിയ ജൊലിക്കാരാണ് ഇവർ. ഇവരോടു വിവേചനം നിലനിൽക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] തുല്യതയ്ക്കുള്ള കമ്മിഷനിൽ അനേകം വിവേചനത്തിനെതിരായ പരാതികൾ നൽകിയിട്ടുണ്ട്[15] 31 ശതമാനം ഈ പരാതികൾ വർദ്ധിച്ചിട്ടുണ്ട്.

ഇന്ത്യ[തിരുത്തുക]

ഇന്തോനേഷ്യ[തിരുത്തുക]

ഇന്തോനേഷ്യൻ സർക്കാർ ചൈനീസ് വംശജരായ ഇന്തോനെഷ്യക്കാർക്കെതിരായി അനേകം നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. 1959ൽ സുകർണോ പ്രസിഡന്റ് ആയപ്പോൾ ചൈനക്കാരോട് പ്രത്യേക നിയമത്തിലൂടെ തങ്ങളുടെ ഗ്രാമത്തിലുള്ള ബിസിനസ്സ് മാറ്റി നഗരത്തിലേയ്ക്കു മാറാൻ അജ്ഞാപിച്ചു. 1970കളിലേയും 1980കളിലേയും രാഷ്ട്രീയ സമ്മർദ്ദഫലമായി ചൈനക്കാരെ രാഷ്ട്രീയത്തിലും പട്ടാളത്തിലും വിദ്യാഭ്യാസരംഗത്തും ചേരുന്നതിൽ നിന്നും വിലക്കുന്ന നിയമങ്ങൽ പ്രബല്യത്തിലാക്കി. 1965ൽ അവിടെ നടന്ന കമ്യൂണിസ്റ്റ് അട്ടിമരിയോടനുബന്ധിച്ച്, 1960കളിൽ ചൈനക്കാരാണിതിനുപിന്നിലെന്ന് ആരോപിച്ച് അവർക്കെതിരെ വികാരമുണ്ടായി. 1988ൽ അവിടെ നടന്ന ആഹാരവസ്തുക്കളുടെ വിലവർദ്ധനവിനും ചൈനക്കാരാണ് ഉത്തരവാദികളെന്ന രീതിയിൽ റൂമർ പരന്നിരുന്നു. മറ്റു മതവിഭാഗങ്ങളുമായും ഇത്തരം വിശ്വാസപരമായ വിവേചനങ്ങൾ ആ രാജ്യത്തു നിൽനിൽക്കുന്നുണ്ട്. [16]

ആമ്നസ്റ്റി ഇന്റെർനാഷണൽ തങ്ങളുടെ റിപ്പോർട്ടിൽ 100,000 പടിഞ്ഞാറൻ പാപുവൻ നിവാസികൾ അവർക്കെതിരായ കലാപത്തിൽ കൊല്ലപ്പെട്ടതായി പറയുന്നു. ഇത് ആകെയുള്ള ആ ന്യൂനപക്ഷസമുദായത്തിന്റെ ആറിലൊന്നു വരും,[17][18] എനാൽ മറ്റുള്ളവർ ഈ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതൽ വരുമെന്നു പറയുന്നു.[19] 1990കളിൽ ഇന്തോനെഷ്യൻ സർക്കാർ തങ്ങളുടെ മൈഗ്രേഷൻ നയം മാറ്റിയതിൻ ഫലമായി ജാവ, സുമാത്ര എന്നിവിടങ്ങളിൽനിന്നുമുള്ള ആളുകളെ തങ്ങളുടെ അധീനതയിലുള്ള പാപ്പുവാ പ്രവിശ്യൈലേയ്ക്കു അടുത്ത പത്തു വർഷംകൊണ്ട് മാറ്റിപ്പാർപ്പിച്ചു., പാപ്പുവ പ്രവിശ്യയുടെ ഉന്നമനത്തിനായിട്ടു തങ്ങളിതു ചെയ്യുന്നു എന്നു സർക്കാർ പറയുമ്പോൾ വിമർശകർ ഈ പ്രവിശ്യയിലെ പാപ്പുവൻ വംശജരുടെ ആധിപത്യം ഇല്ലാതാക്കി തങ്ങളുറ്റെ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രമായി വ്യാഖ്യാനിക്കുന്നു.[20]

ഇറാൻ[തിരുത്തുക]

ഇസ്രായേൽ[തിരുത്തുക]

ജോർദാൻ[തിരുത്തുക]

ജോർദ്ദാൻ[തിരുത്തുക]

ദക്ഷിണ കൊറിയ[തിരുത്തുക]

മലേഷ്യ[തിരുത്തുക]

മലേഷ്യ ഒരു ബഹുവംശദേശീയരാജ്യമാണ്. ആകെ ജനസംഖ്യയിൽ 52% ഉള്ള മലയ് വംശജരാണൂ ഭൂരിപ്ക്ഷം. ഇവർ ആ രാജ്യത്ത് 2 കോടി 80 ലക്ഷം വരും. 30% പേർ ചൈനീസ് മലയ വംശജർ ആകുന്നു. 10% ഇന്ത്യൻ വംശജരും. സർക്കാർ നയം മലയ വംശജരെ ഭൂമിപുത്ര എന്ന പേരിൽ സംരക്ഷിക്കുന്നു, pവിദ്യാഭ്യാസത്തിലും ഭവനമേഖലയിലും സാമ്പത്തികമേഖലയിലും മലയ വംശജർക്കു പ്രത്യേക അവകാശങ്ങൽ നൽകുന്നുണ്ട്. ഇത്  Article 153 of the Constitution of Malaysia UMNO Ketuanan Melayu, എന്ന പേരിൽ മലയൻ വംശജർക്കു പ്രത്യേക അവകാശം നൽകി വരുന്നു. The Federation of Malaya Agreement signed on 21 January 1948 at King House by the Malay rulers, and by Sir Edward Gent മലയൻ ജനതയ്ക്കു ഭരണത്തിനുള്ള അവകാശം നൽകി. ദേശീയവും പ്രാദേശികവുമായ തലതിലും സിവിൽ സർവ്വീസ്, മിലിട്ടറി, പൊലീസ് സേന എന്നിവിടങ്ങളിലും മലയൻ വംശജർക്ക് വിവേചനപരമായ അവകാസങ്ങൾ നൽകിവരുന്നു. 

പാകിസ്താൻ[തിരുത്തുക]

ബംഗ്ലാദേശിന്റെ രൂപീകരണം തന്നെ പാകിസ്താന്റെ വിവേചനപരമായ പോളിസിയുടെ ഭാഗമായിരുന്നു. ബംഗാളികൾക്കും ബംഗാളി ഹിന്ദുക്കൾക്കെതിരായും സർക്കാരിന്റെ വിവേചനപരമായ നടപടികളാണ് ബംഗാളി ലിബറേഷൻ പ്രസ്ഥാനത്തിനു കാരണമായത്.[21] ഇത് ബംഗ്ലാദേശിന്റെ രൂപീകരണത്തിനു ഇന്ത്യുടെ സഹായത്തോടെ സാധിച്ചു. 1971ലെ 9 മാസത്തെ ബംഗ്ലാദേശ് യുദ്ധത്തിൽ 30 ലക്ഷം ബംഗാളികളെ പാകിസ്താൻ കൊലപ്പെടുത്തി. ബംഗ്ലാദേശി സർക്കാർ തുടർച്ചയായി അന്നു നടത്തിയ നരവേട്ടയിൽ പങ്കെടുത്ത പകിസ്ഥാനി പട്ടളപ്രമുഖരേയും രാഷ്ട്രീയക്കാരേയും വിചാരണചെയ്യണമെന്നു നിരന്തരം ആവശ്യപ്പെടുന്നുവെങ്കിലും പാകിസ്താൻ ഇതുവരെ അതു ചെവിക്കൊണ്ടിട്ടില്ല.

പാകിസ്താനിലെ വിവേചനം ഇന്ന് മതപരവും,[22] സാമുഹ്യസ്ഥിതിയനുസരിച്ചും[23] ലിംഗപരമായതും ആകുന്നു.[24]

ഫിലിപ്പൈൻസ്[തിരുത്തുക]

റഷ്യ[തിരുത്തുക]

സിംഗപ്പൂർ[തിരുത്തുക]

തയ്‌വാൻ[തിരുത്തുക]

തായ്‌ലന്റ്[തിരുത്തുക]

വിയറ്റ്നാം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

References[തിരുത്തുക]

 1. Citizens of Nowhere: The Stateless Biharis of Bangladesh - Refugees International 2006 report
 2. "IRIN Asia - NEPAL-BHUTAN: Bhutan questions identity of 107,000 refugees in Nepal - Nepal - Refugees/IDPs". IRINnews. ശേഖരിച്ചത് 17 June 2015.
 3. Bhaumik, Subir (November 7, 2007). "Bhutan refugees are 'intimidated'". BBC News. ശേഖരിച്ചത് 2008-04-25.
 4. Country profile: Brunei, BBC NEWS
 5. Smith, Martin (1991). Burma - Insurgency and the Politics of Ethnicity. London, New Jersey: Zed Books. pp. 43–44, 98, 56–57, 176.
 6. "Burma: Asians v. Asians". Time Magazine. 17 July 1964. ശേഖരിച്ചത് 4 October 2012. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 7. Dummett, Mark (29 September 2007). "Burmese exiles in desperate conditions". BBC News. ശേഖരിച്ചത് 4 October 2012. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 8. "GENOCIDE - CAMBODIA". ശേഖരിച്ചത് 17 June 2015.
 9. The Cambodian Genocide and International Law Archived 2008-10-11 at the Wayback Machine.
 10. "Cambodia the Chinese". ശേഖരിച്ചത് 17 June 2015.
 11. New York Times
 12. New York Times article by Nicholas Kristof
 13. Beijing Newspeak :: Sanlitun saga update: anti-drug operation uncovers no drugs Archived 2012-04-27 at the Wayback Machine.
 14. "Press Release (14 Aug 2006): Mid-year Population for 2006 - Census and Statistics Department". 14 August 2006. ശേഖരിച്ചത് 17 June 2015.
 15. "Equal Opportunities Commission". ശേഖരിച്ചത് 17 June 2015.
 16. International Herald Tribune: Q&A / Juwono Sudarsono, Defense Official : Racism in Indonesia Undercuts Unity
 17. Harapan, Sinar. "SHNEWS.CO:AHRC: Genosida di Papua Benar Terjadi". shnews.co. ശേഖരിച്ചത് 17 June 2015.
 18. "News". ശേഖരിച്ചത് 17 June 2015.
 19. West Papua Support
 20. "West Papua - Transmigration". ശേഖരിച്ചത് 17 June 2015.
 21. O'Leary, Brendan; Thomas M. Callaghy; Ian S. Lustick (2004) [2001]. Right-Sizing the State: The Politics of Moving Borders P179 (1st ed.). Oxford University Press. ISBN 0-19-924490-1.
 22. "Item 11: Civil and Political rights: Religious intolerance (Pakistan)". ശേഖരിച്ചത് 17 June 2015.
 23. "BBC NEWS - South Asia - Hypocrisy of Pakistan's ruling elite". ശേഖരിച്ചത് 17 June 2015.
 24. Gender discrimination in Pakistan
"https://ml.wikipedia.org/w/index.php?title=ഏഷ്യയിലെ_വർണ്ണവിവേചനം&oldid=2611070" എന്ന താളിൽനിന്ന് ശേഖരിച്ചത്