Jump to content

ഏഴുചെകിള സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Sharpnose sevengill shark
Temporal range: 61–0 Ma[1] Danian to Present
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
H. perlo
Binomial name
Heptranchias perlo
(Bonnaterre, 1788)
Range of the sharpnose sevengill shark
Synonyms

Heptranchias angio Costa, 1857
Heptranchias dakini Whitley, 1931
Heptranchias deani Jordan & Starks, 1901
Heptrancus angio Costa, 1857
Notidanus cinereus pristiurus Bellotti, 1878
Squalus cinereus Gmelin, 1789
Squalus perlo Bonnaterre, 1788

ആഴകടലിൽ കാണുന്ന ഒരു സ്രാവിനമാണ് ഏഴുചെകിള സ്രാവ് അഥവാ ഷാർപ്നോസ് സെവൻഗിൽ സ്രാവ് . ഇതിന്റെ ശാസ്ത്രീയനാമം: Heptranchias perlo എന്നാണ് . മുതുകിൽ ഒരു ചിറക്ക് മാത്രം ഉള്ളത് കൊണ്ട് വൺ ഫിൻ ഡ് ഷാർക്‌ എന്നും അറിയുന്നു.

ശരീര ഘടന

[തിരുത്തുക]

1.4 മീറ്റർവരെ നീളം വെക്കുന്ന സ്രാവ് ആണ് ഇവ . കണ്ണുകൾക്ക് തിളങ്ങുന്ന പച്ച നിറമാണ്. പൊതുവെ ഇരുണ്ട ചാര നിറത്തിലും, തവിട്ടു കലർന്ന ചാരനിരത്തിൽ കാണുന്ന ഇവയുടെ അടിഭാഗം സാധാരണ സ്രാവുകളിൽ കാണുന്ന പോലെ തന്നെ ഇളം വെള്ള നിറമാണ്.

ആവാസ വ്യവസ്ഥ

[തിരുത്തുക]

ആഴകടൽ വാസിയായ ഇവ 300 മുതൽ 600 മീറ്റർ വരെ ആഴത്തിലാണ് സാധാരണ കാണുന്നത്, ചില അവസരങ്ങളിൽ 1000 മീറ്റർ താഴ്ചയിൽ വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട് . മിക്ക ഉഷ്ണ മേഖല കടലുകളിലും കാണുന്ന ഇവയെ പസിഫിക് സമുദ്രത്തിൽ മാത്രം കണ്ടിട്ടില്ല. കടലിനടിയിൽ കാണുന്ന പർവ്വതങ്ങളിലും മറ്റുമാണ് ഇവയുടെ സ്ഥിരം വാസസ്ഥലം .

കുടുംബം

[തിരുത്തുക]

പുരാതന സ്രാവുകളുടെ കുടുംബമായ പെട്ട ഇവ ഡാനിയൻ കാലം (അന്ത്യ ക്രിറ്റേഷ്യസ്) മുതൽ ഉള്ളതും ചുരുക്കം മാത്രമായ മാറ്റങ്ങൾ വന്നിട്ടുള്ളതുമായ സ്രാവാണ് .

അവലംബം

[തിരുത്തുക]
  1. Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560. Archived from the original on 2012-05-10. Retrieved January 9, 2008.
  2. Paul, L. and Fowler, S. (2003). Heptranchias perlo. In: IUCN 2010. IUCN Red List of Threatened Species. Version 3.1. Downloaded on May 11, 2006.

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഏഴുചെകിള_സ്രാവ്&oldid=3784910" എന്ന താളിൽനിന്ന് ശേഖരിച്ചത്