കാർഡമം റിസർച്ച് സ്റ്റേഷൻ, പാമ്പാടുംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏലം റിസർച്ച് സ്റ്റേഷൻ, പാമ്പാടുപാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കാർഷിക സർവ്വകലാശാല, ഏലം കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനുമാത്രമായി സ്ഥാപിച്ച കേന്ദ്രമാണ് ഏലം റിസർച്ച് സ്റ്റേഷൻ, പാമ്പാടുംപാറ. ഇടുക്കിയിലെ പാമ്പാടുംപാറയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1956 ലാണ് ഈ ഗവേഷണസ്ഥാപനം ആരംഭിച്ചത്. 1972 ൽ അഖിലേന്ത്യാ ഏകോപിത പുനരന്വേഷണ പദ്ധതികൾക്ക് കീഴിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഏകോപന കേന്ദ്രങ്ങളിലൊന്നായി സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെടുകയും കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലേക്ക് മാറ്റുകയും ചെയ്തു. ഏലത്തിന്റെ കൃഷിരീതികൾ, കീടനിയന്ത്രണം, രോഗനിയന്ത്രണം എന്നിവയ്ക്കുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ച് ശുപാർശ ചെയ്യുന്നത് ഈ കേന്ദ്രമാണ്. [1][2][3][4][5][6]

അവലംബം[തിരുത്തുക]

  1. "Climate change affecting cardamom hills in CRS, Pampadumpara". The Hindu. Retrieved 18 September 2017.
  2. "HPM's focus on strengthening Customer Relationship By conducting "Farmer Meeting"". Krishi Jagran. Retrieved 18 September 2017.
  3. "Cropping pattern affecting cardamom ecology in the Ghats; According to a survey conducted by the CRS, Pampadumpara". The Hindu. Retrieved 18 September 2017.
  4. "Kerala Agricultural University | Towards excellence in Agricultural Education". Retrieved 2021-06-17.
  5. "Cardamom Research Station, Pampadumpara | Kerala Agricultural University". Retrieved 2021-06-17.
  6. "Indian Cardamom Research Institute | Spices Board". Retrieved 2021-06-17.