Jump to content

ഏണസ്റ്റ് അബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏണസ്റ്റ് അബീ
ജനനം(1840-01-23)ജനുവരി 23, 1840
മരണംജനുവരി 14, 1905(1905-01-14) (പ്രായം 64)
ദേശീയതജർമ്മൻ
കലാലയംUniversity of Göttingen
University of Jena
അറിയപ്പെടുന്നത്Abbe refractometer
Abbe number
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysicist
സ്ഥാപനങ്ങൾയൂണിവേഴ്സിറ്റി ഓഫ് ജേന
ഡോക്ടർ ബിരുദ ഉപദേശകൻWilhelm Eduard Weber
Karl Snell
ഡോക്ടറൽ വിദ്യാർത്ഥികൾHeinrich Friedrich Weber

ഒരു ജർമൻ ഭൗതികശാസ്ത്രജനായിരുന്നു ‍ഏണസ്റ്റ് അബീ. പ്രകാശത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളിൽ പല ഗവേഷണങ്ങളും നടത്തിയിട്ടുള്ള ഇദ്ദേഹമാണ് അബീ അപവർത്തനമാപി[1] (Abbe Refractometer) കണ്ടുപിടിച്ചത്. സൂക്ഷ്മദർശിനികളുടെ പഠനമാണ് ഇദ്ദേഹത്തിന്റെ പ്രധാനരംഗം. വളരെക്കാലം യേനാ[2] (Jena) സർവകലാശാലയിൽ അധ്യാപകനായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജ്യോതിഃശാസ്ത്ര കാലാവസ്ഥാ നിരീക്ഷണാലയത്തിന്റെ തലവനായും പ്രവർത്തിച്ചു.

1840 ജനുവരി 23-ന് തൂരിങ്കിയയിലെ ഐസനാക് എന്ന സ്ഥലത്താണ് അബീ ജനിച്ചത്. ഗോട്ടിംഗനിലും യേനായിലുമായിരുന്നു വിദ്യാഭ്യാസം. 1863-ൽ ഇൻസ്ട്രക്റ്റർ ആയും പിന്നീട് 1870-ൽ പ്രൊഫസർ ആയും യേനായിൽ സേവനം അനുഷ്ഠിച്ചു. 1878-ൽ ഇദ്ദേഹം നിരീക്ഷണാലയത്തിന്റെ ഡയറക്ടർ ആയി. കാൾ സെയ്സ് എന്ന വ്യവസായിയുടെ പ്രകാശികോപകരണങ്ങളുടെ നിർമ്മാണശാലയുമായി 1866-ൽതന്നെ ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1870-ൽ ആ സ്ഥാപനത്തിലെ പങ്കാളിയായി. ഇദ്ദേഹത്തിന്റെ ഗവേഷണപാടവം കമ്പനിക്കു വളരെ ഉപകരിച്ചു. സെയ്സും ഓട്ടോസ്കോട്ടും ചേർന്ന് സാങ്കേതികകാചങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി 1884-ൽ സ്ഥാപിച്ചു. 1888-ൽ സെയ്സിന്റെ കാലശേഷം കമ്പനിയുടെ മുഴുവൻ ഉടമയായി. 1903-05 കാലഘട്ടത്തിൽ ഇദ്ദേഹം തന്റെ ഗവേഷണോപന്യാസങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. 1905 ജനുവരി. 14-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.atago.net/english/products_abbe.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-13. Retrieved 2011-11-02.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബീ, ഏണസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_അബീ&oldid=3626699" എന്ന താളിൽനിന്ന് ശേഖരിച്ചത്