ഏകപദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണിതശാസ്ത്രത്തിൽ, ഒരു പദം മാത്രമുള്ള ബീജീയവ്യജ്ഞകത്തേയാണ് ഏകപദം എന്നുപറയുന്നത്. ഒന്നോ അതിലധികമോ അക്കങ്ങളുടേയോ, സ്ഥിരാങ്കങ്ങളുടേയോ, ചരങ്ങളുടേയോ, അവയുടെ ധനപൂർണ്ണസംഖ്യാകൃതികളുടേയോ ഗുണനഫലമായി മാത്രം ലഭിക്കുന്ന ഒരു വ്യഞ്ജകം (Expression) ആണ് ഒരു ‍പദമായി (Term) പരിഗണിക്കുന്നത്.

ഉദാഹരണങ്ങൾ:

  • ഒറ്റച്ചരം മാത്രമുള്ള ഏകപദങ്ങൾ : x, x3, 9x, 9x4 തുടങ്ങിയവ.
  • ഒന്നിലധികം ചരങ്ങളുള്ളവ: -7x5, xy, 78 x3y4z, (3 − 4i)x4yz13 തുടങ്ങിയവ.

മുകളിൽ അവസാനത്തെത് സങ്കീർണ്ണസംഖ്യ ഗുണാങ്കമായുള്ള ഒരു ഏകപദമാണ്.

എന്നാൽ താഴെപ്പറയുന്ന വ്യഞ്ജകങ്ങൾ ഏകപദങ്ങളല്ല:

  • 4+5, x-y, x/y, x-3y-4

ഒന്നിലധികം ഏകപദങ്ങളുടെ തുകയായുള്ള വ്യഞ്ജകം ബഹുപദം (Polynomial) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഏകപദം&oldid=1712717" എന്ന താളിൽനിന്ന് ശേഖരിച്ചത്