എ മോഡേൺ ക്രോണിക്കിൾ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കർത്താവ് | വിൻസ്റ്റൺ ചർച്ചിൽ |
|---|---|
| ചിത്രരചയിതാവ് | ജെ.എച്ച്. ഗാർഡ്നർ സോപർ |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| പ്രസാധകർ | മാക്ക്മിലൻ പ്ബ്ലിഷേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | മാർച്ച് 1910 |
| മാധ്യമം | അച്ചടി |
| ഏടുകൾ | 524 |
എ മോഡേൺ ക്രോണിക്കിൾ അമേരിക്കൻ എഴുത്തുകാരനായ വിൻസ്റ്റൺ ചർച്ചിൽ 1910 ൽ എഴുതിയതും അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ നോവലാണ്.[1] ഈ നോവൽ, വ്യവസായവൽക്കരണത്തിൻറെയും കമ്പോള മത്സരങ്ങളുടെയും ലോകത്ത് ആധുനിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, വിവാഹമോചനത്തിൻറെ ദോഷവശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ പ്രതിപാദിക്കുന്നു.
സമൂഹത്തിലെ ഉന്നത ശ്രേണികളിലേയ്ക്കു പിടിച്ചു കയറാനുള്ള ഉദ്യമത്തിനിടയിൽ ഹൊനൊര ലെഫിംഗ്‍വെൽ അവരുടെ ഓഹരി ദല്ലാളായ ഭർത്താവിനെ ഉപേക്ഷിച്ച് പരമ്പരാഗത സ്വത്തും ഉയർന്ന സാമൂഹിക പദവിയുമുള്ള ഒരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ ഇതിവൃത്തം.