Jump to content

ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽ.സി.ഡി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോണിക് ഉപകരണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന നേർത്തതും പരന്നതുമായ പ്രദർശനോപാധിയാണ് ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ അഥവാ എൽ.സി.ഡി. വളരെ പണ്ട് തൊട്ടേ കാൽകുലേറ്ററുകളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രദർശിനികളിൽ ഇതു ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നു മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വിലകുറഞ്ഞതും ഊർജ്ജ ഉപഭോഗം വളരെ കുറഞ്ഞതുമായ എൽ.സി.ഡി കൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന് മൊബൈൽ ഫോണുകൾ, കമ്പ്യുട്ടറുകൾ, ടി.വി.കൾ വിവിധ തരം എംബഡഡ് സിസ്റ്റങ്ങൾ(embedded system) തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ എൽ.സി.ഡി കൾ ഉപയോഗിക്കുന്നു.

പ്രവർത്തനം

[തിരുത്തുക]

ലിക്വിഡ് ക്രിസ്റ്റലുകൾക്ക് ദ്രാവകങ്ങളുടെയും സാധാരണ ക്രിസ്റ്റലുകളുടെയും സംയൊജിത സ്വഭാവം ആണ് ഉള്ളത്. ലിക്വിഡ് ക്രിസ്റ്റലുകളുടെ ചില വൈദ്യുത സവിശേഷതകളാണ് എൽ.സി.ഡി കളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സ്വത്വവേ സുതാര്യമായ ഇവയിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ ഇവ അതാര്യ വസ്തുക്കളായി മാറുന്നു. എൽ.സി.ഡി കളിൽ ലിക്വിഡ് ക്രിസ്റ്റലുകളുടെ അനേകം ബ്ളോക്കുകൾ ചേർത്തുവച്ചാണ് രൂപങ്ങൾ സൃഷ്ടിക്കുന്നതു. ഒരു പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് എൽ.സി.ഡി യുടെ പുറകുഭാഗത്തുനിന്നും ഇതിനെ പ്രകാശിപ്പിക്കുന്നു. അതിനു ശേഷം ചില പ്രത്യേക ഭാഗങ്ങളിലെ ലിക്വിഡ് ക്രിസ്റ്റൽ ബ്ലോക്കുകളിലൂടെ വൈദ്യുതി കടത്തി വിട്ടു അവയെ അതാര്യമാക്കുന്നു. അപ്പോൾ ആ ഭാഗത്തെ പിൻ വെളിച്ചം കാഴ്ചകാരനിൽ എത്താതെ ആ ഭാഗം ഇരുണ്ടതായി കാണപ്പെടുന്നു. വർണ്ണ പ്രദർശിനികളിൽ ഒരു പിക്സൽ ഉണ്ടാക്കുന്നതിനായി പ്രാഥമിക വർണ്ണങ്ങളുടെ മൂന്ന് ലിക്വിഡ് ക്രിസ്റ്റൽ ബ്ലോക്കുകൾ ഉപയോഗിക്കുന്നു.

ഒരു എൽസിഡിയിലെ ഓരോ പിക്സലും രണ്ട് സുതാര്യ ഇലക്ട്രോഡുകളുടെയും, രണ്ടു പോളറൈസിങ് ഫിൽറ്റെർസിന്റെയും ഇടയിൽ അലെയ്ൻ ചെയ്യപ്പെട്ട തന്മാത്രകളുടെ ഒരു പാളിയാണ്. ഈ പോളറൈസിങ് ഫിൽറ്റെർസിന്റെ ആക്സിസുകൾ ലംബമായിട്ടാണ്. ലിക്വിഡ് ക്രിസ്റ്റൽ ഇല്ലാതെ, ആദ്യ ഫിൽറ്റർ വഴി പ്രകാശം കടന്നുപോകുന്നത് രണ്ടാമത്തെ (ക്രോസ് ചെയ്ത) ഫിൽറ്ററിൽ  തടയപ്പെടും. ഒരു വൈദ്യുത ഫീൽഡ് പ്രയോഗിക്കുന്നതിന് മുമ്പ്, ലിക്വിഡ്-ക്രിസ്റ്റൽ തന്മാത്രകളുടെ ഓറിയന്റേഷൻ നിശ്ചയിക്കുന്നത് ഇലക്ട്രോഡുകളുടെ ഉപരിതലത്തിലുള്ള അലൈൻമെന്റാണ്.

ഒരു ട്വിസ്റ്റഡ് നെമാറ്റിക് (ടിഎൻ) ഡിസ്‌പ്ലേയിൽ, രണ്ട് ഇലക്ട്രോഡുകൾക്കിടയിലെ  ഉപരിതല വിന്യാസം ദിശകൾ ലംബമായിട്ടാണ്. അതിനാൽ തന്മാത്രകൾ ഒരു ഹെലികൽ ഘടനയിൽ ക്രമീകരിക്കപ്പെടും. ഇത് പ്രകാശത്തിന്റെ ധ്രുവീകരണം തൊണ്ണൂറു ഡിഗ്രി തിരിക്കുകയും ഈ ഉപകരണം ചാരനിറത്തിൽ ദൃശ്യമാകുകയും ചെയ്യും. പ്രയോഗിച്ച വോൾട്ടേജ് വളരെ വലുതാണെങ്കിൽ, ലെയറിന്റെ മധ്യഭാഗത്തുള്ള ലിക്വിഡ് ക്രിസ്റ്റൽ തന്മാത്രകൾക്ക് പ്രകാശത്തെ തിരിക്കാൻ പറ്റാതാവുകയും പിക്സൽ കറുപ്പ് ദൃശ്യമാകുകയും ചെയ്യും. ചുവപ്പ്, പച്ച, നീല പിക്സലുകൾ സൃഷ്ടിക്കാൻ കളർ ഫിൽട്ടറുകൾ  ഇതേ രീതിയിലാണ് ഉപയോഗിക്കുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

1. ഇന്ന്, മിക്ക എൽസിഡി സ്ക്രീനുകളും പരമ്പരാഗത CCFL ബാക്ക്ലൈറ്റിന് പകരം എൽഇഡി ബാക്ക്ലൈറ്റിനൊപ്പം രൂപകൽപ്പന ചെയ്യപ്പെടുന്നു. ഇവ വിലകൂടിയ ഓലെഡ് പാനലുകളോട് ഡിസ്പ്ലേ റെസൊല്യൂഷനിൽ കിടപിടിക്കുന്നതാണ്.

2. എൽസിഡി ഡിസ്‌പ്ലെകൾ ഫോസ്‌ഫർ വസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇമേജ് ബേൺ ഇൻ പ്രതിഭാസം ഉണ്ടാവുകയില്ല. ഇത് സ്ക്രീൻ കേടാകാതെ കൂടുതൽ കാലം ഉപയോഗിക്കാൻ പ്രാപ്തമാക്കും.

3. നിർമ്മാണ ചെലവ് കുറഞ്ഞതും എന്നാൽ കൂടുതൽ കാലം നിലനിൽക്കുന്നതും ആണ്. ഏത് വലിപ്പത്തിലും രൂപത്തിലും ഡിസ്പ്ലേ തയ്യാറാക്കാം.

4. ഊർജ ഉപയോഗം വളരെ കുറവാണ്.

പോരായ്മകൾ

[തിരുത്തുക]

ഓലെഡ് പ്രദർശിനികളുമായി  താരതമ്യം ചെയ്യുമ്പോൽ എൽ.സി.ഡി കൾക്ക് ചില പോരായ്മകൾ ഉണ്ട്.

1. ട്വിസ്റ്റെഡ് നീമാറ്റിക് ഫീൽഡ് ഇഫക്ട് ഉപയോഗിക്കുന്ന എൽ.സി.ഡി കളിൽ വശങ്ങളിൽ നിന്നു നോക്കിയാൽ തെറ്റായ വർണ്ണങ്ങളാണ് കാണപ്പെടുക.

2. ഓലെഡ് പ്രദർശിനികളേക്കാൾ ചിത്രങ്ങളുടെ ഗുണവും കോൺട്രാസ്റ് റേഷ്യോയും കുറവാണ്. കോൺട്രാസ്റ് റേഷ്യോയിൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലെകൾ ഓലെഡ് പാനലുകളുടെ അത്ര മികച്ചതല്ല. ഓലെഡ് കറുപ്പിനെ പിച്ച് ബ്ലാക്ക് ആയിട്ട് കാണിക്കും എന്നാൽ എൽസിഡി ഗ്രേ കലർന്ന നിറത്തിലാണ് കറുപ്പിനെ കാണിക്കുക.

3. പ്രകാശസ്രോതസ്സ് പിക്സലുകൾ സ്വയം അല്ല പകരം എൽഇഡി ബാക്‌ലൈറ്റ് ആണ്.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. ഹൌ സ്റ്റഫ്ഫ് വർക്ക്സ്
  2. What Is Liquid Crystal Display?
  3. LCD (Liquid Crystal Display) - definition