എൻ.ഡി.കൃഷ്ണനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരശ്ലോകചക്രവർത്തി എന്ന് അറിയപ്പെട്ടിരുന്ന എൻ.ഡി. കൃഷ്ണനുണ്ണി , ശ്ലോകങ്ങൾ നല്ല ലയത്തോടെ ചൊല്ലുന്ന വിദഗ്ദ്ധൻ ആയിരുന്നു. എന്നു മാത്രമല്ല അദ്ദേഹത്തിനു മറ്റു പല യോഗ്യതകളും കൂടി ഉണ്ടായിരുന്നു. ഭക്തിയും വിഭക്തിയും ഒത്തിണങ്ങിയ കവി എന്ന ഖ്യാതി നേടിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി നാരായണീയം വ്യാഖ്യാനിച്ച നാലു പണ്ഡിതന്മാരിൽ ഒരാൾ എന്ന വിശേഷയോഗ്യതയും ഉണ്ടായിരുന്നു."

ഇടപ്പള്ളിയിലെ ചിലിക്കവട്ടം ഗ്രാമത്തിൽ 1908 ൽ ഒക്ടോബർ 25 ന് ജനിച്ചു .പണ്ഡിതരാജൻ കെ.അച്യുതപ്പൊതുവാൾ , മാന്തിട്ട ശാസ്ത്യ ശർമ്മ ,കെ.രാമവാരിയർ ഇവർ ഗുരുക്കന്മാർ .മദ്രാസ്യൂണിവേഴ്സിറ്റി യിൽ നിന്ന് സാഹിത്യശിരോമണി ജയിച്ചു . തൃശൂർ പുറനാട്ടുകര കേന്ദ്രീയസംസ്കൃതവിദ്യാപീഠം അധ്യാപകനായി. തുടർന്ന് 20 വർഷം കേരളവർമ്മ കോളേജിൽ സംസ്‌കൃതാദ്ധ്യാപകൻ, കവനകൗതുകം പത്രാധിപർ, കേരള അക്ഷരശേ്‌ളാകപരിഷത്ത് സ്ഥാപക സെക്രട്ടറി. കൃതികൾ

ബുദ്ധ ചരിതം (വിവ.), സാക്ഷാത്കാരം, ത്രിമധുരം, തിരനീക്കൽ, ദ്വാദശി, നാട്ടുവെളിച്ചം (കവിതാ സമാഹാരം), മഴവില്ല്, മൈത്രി തുടങ്ങിയവ.

കൊച്ചി രാജാവിൽ നിന്ന് സാഹിത്യ നിപുണ ബഹുമതി നേടിയിട്ടുണ്ട്. .1998 ഏപ്രിൽ 12 ന് അന്തരിച്ചു. സംസ്കൃത പാണ്ഡിത്യവും , ശാസ്ത്രാധ്യാപനത്തിൽ നിസ്വാർത്ഥ മനോഭാവവും പരിഗണിച്ച് വിശ്വസംസ്കൃതപ്രതിഷ്ഠാനം പണ്ഡിതരത്നം നൽകി ആദരിച്ചു.

[1]

  1. കേരളസംസ്കൃതവിജ്ഞാനകോശം - ഡോ.പൂവറ്റൂർ. എൻ. രാമകൃഷ്ണപിള്ള, കറൻ്റ് ബുക്സ് ഫെബ്രുവരി 2006
"https://ml.wikipedia.org/w/index.php?title=എൻ.ഡി.കൃഷ്ണനുണ്ണി&oldid=3942215" എന്ന താളിൽനിന്ന് ശേഖരിച്ചത്