എൻറിക് പെന്യാ നിയെതോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻറിക് പെന്യാ നിയെതോ

എൻറിക് പെന്യാ നിയെതോ ലാറ്റിനമേരിക്കയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ(2010)

പദവിയിൽ
September 16, 2005 – September 15, 2011
മുൻ‌ഗാമി Arturo Montiel
പിൻ‌ഗാമി Eruviel Ávila Villegas

ജനനം (1966-07-20) ജൂലൈ 20, 1966 (വയസ്സ് 49)
Atlacomulco, Mexico
രാഷ്ടീയകക്ഷി Institutional Revolutionary Party
ജീവിതപങ്കാളി(കൾ) Mónica Pretelini Sáenz (1993–2007)
Angélica Rivera (2010–present)
കുട്ടികൾ Paulina
Alejandro
Nicole
2 out of wedlock
ബിരുദം Panamerican University
Monterrey Institute of Technology and Higher Education

മെക്സിക്കോയുടെ നിയുക്ത പ്രസിഡന്റാണ് എൻറിക് പെന്യാ നിയെതോ(ജനനം :ജൂലൈ 20 1966). ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർടിയുടെ (പിആർഐ) പ്രതിനിധിയായാണ് എൻറിക് പെന്യാ നിയെതോ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 71 വർഷം രാജ്യം അടക്കിഭരിച്ച പിആർഐ 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അധികാരത്തിൽ തിരിച്ചെത്തുന്നത്[1].

ജീവിതരേഖ[തിരുത്തുക]

2005 മുതൽ 2011 വരെ മെക്സിക്കോ സിറ്റിയുടെ ഗവർണറായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012[തിരുത്തുക]

നാൽപ്പത്തഞ്ചുകാരനായ നിയെതോയ്ക്ക് 38 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ഡെമോക്രാറ്റിക് റെവല്യൂഷൻ പാർടിയുടെ (പിആർഡി) മാനുവൽ ലോപസ് ഒബ്രാദോർ 31 ശതമാനം വോട്ട് നേടി. 12 വർഷമായി രാജ്യം ഭരിക്കുന്ന വലതുപക്ഷ നാഷണൽ ആക്ഷൻ പാർടിയുടെ ജോസഫിന വാസ്കെസ് മോത്ത 25 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തായി. ഇതാദ്യമായാണ് മെക്സിക്കോയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളിൽ ഒന്നിന്റെ സ്ഥാനാർഥിയായി വനിത മത്സരിക്കുന്നത്. അധികാരത്തിൽ തിരിച്ചുവന്നെങ്കിലും പാർലമെന്റിൽ പിആർഐക്ക് സീറ്റുകൾ നഷ്ടപ്പെടും എന്നാണ് സൂചന. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ പിആർഐ-ഗ്രീൻ പാർടി സഖ്യത്തിന് കോൺഗ്രസിൽ 37 ശതമാനം വോട്ടേയുള്ളൂ. മൂന്നുവർഷംമുമ്പ് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് 46 ശതമാനം വോട്ട് ലഭിച്ചിരുന്നു. ജാലിസ്കോ, ചിയാപാസ് സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനം തിരിച്ചുപിടിക്കാൻ പിആർഐക്ക് കഴിഞ്ഞു. എന്നാൽ, ഒബ്രാദോറിന്റെ നാടായ തബാസ്കോയിൽ പിആർഡിയാണ് മുന്നിൽ. മെക്സിക്കോ സിറ്റി മേയറായിരുന്ന ഒബ്രാദോർ 2006ലെ തെരഞ്ഞെടുപ്പിൽ ചെറിയ വ്യത്യാസത്തിനാണ് നിലവിലെ പ്രസിഡന്റ് ഫെലിപ്പെ കാൽഡറോണിനോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത് അന്ന് മെക്സിക്കോയെ ആഴ്ചകളോളം സ്തംഭിപ്പിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/176256/120702
  2. http://www.deshabhimani.com/newscontent.php?id=172936

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻറിക്_പെന്യാ_നിയെതോ&oldid=1686972" എന്ന താളിൽനിന്നു ശേഖരിച്ചത്