എൻകൊസോസന ഡാമിനി സുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻകൊസോസന ഡാമിനി സുമ


Taking office
July 2012
Deputy Erastus Mwencha
Succeeding Jean Ping

നിലവിൽ
പദവിയിൽ 
10 May 2009
പ്രസിഡണ്ട് Jacob Zuma
മുൻ‌ഗാമി Nosiviwe Mapisa-Nqakula
പിൻ‌ഗാമി TBD

പദവിയിൽ
14 June 1999 – 10 May 2009
പ്രസിഡണ്ട് Thabo Mbeki
Kgalema Motlanthe
മുൻ‌ഗാമി Alfred Nzo
പിൻ‌ഗാമി Maite Nkoana-Mashabane (International Relations and Cooperation)

പദവിയിൽ
10 May 1994 – 14 June 1999
പ്രസിഡണ്ട് Nelson Mandela
മുൻ‌ഗാമി Rina Venter
പിൻ‌ഗാമി Manto Tshabalala-Msimang

ജനനം (1949-01-27) 27 ജനുവരി 1949 (വയസ്സ് 67)
Natal, South Africa
രാഷ്ടീയകക്ഷി African National Congress
ജീവിതപങ്കാളി(കൾ) Jacob Zuma
(Divorced)
ബിരുദം University of Zululand
University of Natal
University of Bristol
University of Liverpool

ആഫ്രിക്കൻ യൂണിയന്റെ (എ.യു.) 49 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാപ്രസിഡന്റാണ് എൻകൊസോസന ഡാമിനി സുമ. ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരമന്ത്രിയായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ, 54 അംഗ ആഫ്രിക്കൻ യൂണിയന്റെ 19-മത് ദ്വിവാർഷിക ഉച്ചകോടിയാണ് ഡാമിനി സുമയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മാലി, സുഡാൻ, ഗിനി ബിസാവു, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കേയാണ് ഡാമിനി സുമയുടെ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ച അർധരാത്രി ബെനിൻ പ്രസിഡന്റ് ബോണി യായിയുടെ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് അവർ അധികാരമേറ്റു.

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഡിലാമിനി രാജ്യത്തിന്റെ സ്ഥാനപതിയായും വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എയു കമീഷന്റെ നിലവിലെ അധ്യക്ഷനായിരുന്ന ഗബോണിലെ ഴാങ് പിങ്ങിനെയാണ് വാശിയേറിയ മത്സരത്തിന്റെ മൂന്നാംവട്ട വോട്ടിങ്ങിൽ പരാജയപ്പെടുത്തിയത്. ഒരുവർഷംമുമ്പ് ഇവർ തമ്മിൽ നടന്ന മത്സരത്തിൽ ജയിക്കാനാവശ്യമായ മൂന്നിൽ രണ്ട് വോട്ട് ആർക്കും ലഭിക്കാഞ്ഞതിനാൽ പിങ് സ്ഥാനത്ത് തുടരുകയായിരുന്നു.[2]

ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻരാജ്യങ്ങളും ഇംഗ്ലീഷ് സംസാരിക്കുന്ന ആഫ്രിക്കൻരാജ്യങ്ങളും തമ്മിൽ ശക്തമായ അധികാര വടംവലി നിലനിൽക്കേയാണ് ഡാമിനി സുമ തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുടെ മുൻഭാര്യയാണ് ഡാമിനി സുമ

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1721412/2012-07-18/world
  2. http://www.deshabhimani.com/newscontent.php?id=178848

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻകൊസോസന_ഡാമിനി_സുമ&oldid=1698514" എന്ന താളിൽനിന്നു ശേഖരിച്ചത്