എസല
ദൃശ്യരൂപം
ഓഗസ്റ്റ് മാസത്തിൽ ശ്രീലങ്കയിലെ കാൻഡിയിൽ നടക്കുന്ന ഒരു ഉത്സവമാന് എസല. ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടവും വഹിച്ചു കൊണ്ടു ഘോഷയാത്രയായ ദളദ പെരഹേര അഥവ എസല പെരഹേരയോടെയാണ് ഈ ഇത്സവം സമാപിക്കുന്നത്. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വളരെ വിരളമായി മാത്രമേ ജനങ്ങളെ കാണിക്കുകയുള്ളൂ. എങ്കിലും എസല ഉത്സവകാലത്ത് ദന്താവശിഷ്ടം ഒരു സ്വർണപേടകത്തിലാക്കി, അലങ്കരിച്ച ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്നു. സന്യാസിമാരും നൃത്തവാദ്യമേളക്കാരും ഇതിനെ അകമ്പടി സേവിക്കുന്നു.
എസല പെരഹേര, എന്ന ഈ പ്രദക്ഷിണം ആദ്യകാലളിൽ ഒരു ഹൈന്ദവ ഉത്സവമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ശ്രീലങ്ക സന്ദർശിച്ച ചില സയാമി സന്യാസിമാരുടെ പരാതിപ്രകാരമാണ് ദന്താവശിഷ്ടം ഈ ഉത്സവത്തിൽ എഴുന്നള്ളിച്ച് ഉത്സവത്തിന് ബുദ്ധമതപരിവേഷം നൽകുന്നതിന് കാൻഡി രാജാവ് ഉത്തരവിട്ടത്[1].