എവർനോട്ട്
Jump to navigation
Jump to search
![]() | |
വികസിപ്പിച്ചത് | എവർനോട്ട് കോർപ്പറേഷൻ |
---|---|
Stable release | 5.5.2.4187
/ 24 ജൂലൈ 2014 |
ഓപ്പറേറ്റിങ് സിസ്റ്റം | |
തരം | കുറിപ്പുകൾ എഴുതാനുള്ള സോഫ്‌റ്റ്‌വെയർ |
അനുമതിപത്രം | ഫ്രീമിയം |
അലെക്സ റാങ്ക് | 468 (June 2014[update])[1] |
വെബ്‌സൈറ്റ് | evernote |
കുറിപ്പുകൾ എഴുതാനും, എഴുതിയവ സൂക്ഷിച്ചുവെയ്ക്കാനും ഉള്ള സോഫ്‌റ്റ്‌വെയർ കിറ്റ് ആണ് എവർനോട്ട്. എവർനോട്ട് സപ്പോർട്ട് ചെയ്യുന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് കുറിപ്പുകൾ എഴുതാനും, എഴുതിയ കുറിപ്പുകൾക്കൊപ്പം ചിത്രങ്ങൾ, ശബ്ദ രേഖകൾ എന്നിവ ചേർത്ത് സൂക്ഷിച്ചു വെക്കാനും കഴിയുന്നു.
ഒട്ടുമിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന എവർനോട്ട് ഓൺലൈൻ ശരിപ്പകർപ്പ് ശേഖരണ സേവനം നൽകുന്നുണ്ട്. അതിനാൽ ഉപയോക്താക്കളുടെ കുറിപ്പുകൾ ഒരു കാരണവശാലും നഷ്ടപ്പെട്ടു പോവുന്നില്ല.
2011 ലെ കണക്കുകൾ പ്രകാരം 11 ദശലക്ഷം പേർ എവർനോട്ട് ഉപയോഗിക്കുന്നു.[2]
അവലംബം[തിരുത്തുക]
- ↑ "Alexa evernote.com traffic results". Alexa. ശേഖരിച്ചത് 2014-06-21.
- ↑ Why Evernote Is Winning With The Soft Stuff, Forbes, 2011-07-13, ശേഖരിച്ചത് 2014-08-03