എലൻ ക്ലെമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലൻ ക്ലെമാൻ

എലൻ എമ്മ അഗസ്റ്റ ക്ലെമാൻ (1867-1943) ഒരു സ്വീഡിഷ് എഴുത്തുകാരിയും പത്ര എഡിറ്ററും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായിരുന്നു. 1907 മുതൽ, സ്ത്രീകളുടെ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ഒരു ജേണലായിരുന്ന ഡാഗ്നിയിലും 1914-ൽ ഇത് ഹെർത്തയെന്നു പേരു മാറിയപ്പോൾ 1932 വരെ അതിലും അവൾ എഡിറ്ററായി സേവനമനുഷ്ടിച്ചിരുന്നു.[1][2]

ജീവിതരേഖ[തിരുത്തുക]

1867-ൽ കാൾസ്‌ക്രോണയിൽ ജനിച്ച എലൻ എമ്മ അഗസ്റ്റ ക്ലെമാൻ, കമാൻഡർ കാൾ ക്ലെമന്റെയും (1820-1872) അദ്ദേഹത്തിൻറെ ഭാര്യ ജോഹാന്ന അഗസ്റ്റ ഗ്രാമിന്റെയും (1825-1904) മകളായിരുന്നു. അവളുടെ മൂത്ത സഹോദരി അന്ന ക്ലെമാനും (1862-1940) വനിതാ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു.[3] കാൾസ്‌ക്രോണയിലെ വനിതാ വിദ്യാലയത്തിൽ പഠിച്ച ശേഷം ഉപ്‌സാലയിലെയും സ്റ്റോക്ക്‌ഹോമിലെയും ബാങ്കുകളിൽ അവർ ജോലി ചെയ്തു.[4]

സ്ത്രീകളുടെ അവകാശങ്ങളെ ശക്തമായി പിന്തുണച്ച വ്യക്തിയായിരുന്നു ക്ലെമാൻ. 1907-ൽ അവർ വനിതാ പ്രസ്ഥാനത്തിന്റെ പ്രധാന നാവായ ഡാഗ്നിയുടെ എഡിറ്ററായി ചേർന്നു. സ്ത്രീകളുടെ സമ്മേളനങ്ങളുടെ വിവരണങ്ങളും ശ്രദ്ധേയരായ സ്ത്രീകളുടെ ജീവചരിത്രങ്ങളും ഉൾപ്പെടെ നിരവധി ലേഖനങ്ങൾ അവർ സ്വയം എഴുതി. 1913-ൽ ഡാഗ്നി പ്രസിദ്ധീകരണം നിർത്തിയപ്പോൾ, 1914 മുതൽ 1932 വരെ അതിന്റെ പകരമുള്ള പ്രസിദ്ധീകരണമായ ഹെർത്തയുടെ എഡിറ്ററായി. 1921-ൽ, സ്വീഡിഷ് സ്ത്രീകളുടെ അവകാശ സംഘടനയായ ഫ്രെഡ്രിക ബ്രെമർ അസോസിയേഷന്റെ ബോർഡ് അംഗമായിരുന്ന അവർ 1922 മുതൽ 1931 വരെ അതിൻറെ സ്റ്റോക്ക്ഹോം ചാപ്റ്റർ അധ്യക്ഷയായി.[5]

അവലംബം[തിരുത്തുക]

  1. "Ellen Kleman" (in Swedish). Göteborgs Universitetsbibliotek. Retrieved 21 January 2019.{{cite web}}: CS1 maint: unrecognized language (link)
  2. Toijer-Nilsson, Ying. "Ellen E A Kleman" (in Swedish). Riksarkivet: Svenskt biografiskt lexikon. Retrieved 21 January 2019.{{cite web}}: CS1 maint: unrecognized language (link)
  3. "Anna Kleman" (in Swedish). Göteborgs universitetsbibliotek. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  4. "Ellen Kleman" (in Swedish). Göteborgs Universitetsbibliotek. Retrieved 21 January 2019.{{cite web}}: CS1 maint: unrecognized language (link)
  5. "Ellen Kleman" (in Swedish). Göteborgs Universitetsbibliotek. Retrieved 21 January 2019.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=എലൻ_ക്ലെമാൻ&oldid=3947782" എന്ന താളിൽനിന്ന് ശേഖരിച്ചത്