Jump to content

എലിസബത്ത് വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് വിൽസൺ
എലിസബത്ത് വിൽസൺ 2011 ൽ
ജനനം
എലിസബത്ത് വെൽറ്റർ വിൽസൺ

(1921-04-04)ഏപ്രിൽ 4, 1921
മരണംമേയ് 9, 2015(2015-05-09) (പ്രായം 94)
തൊഴിൽനടി
സജീവ കാലം1953–2012

എലിസബത്ത് വെൽറ്റർ വിൽസൺ (ഏപ്രിൽ 4, 1921 - മെയ് 9, 2015) ഒരു അമേരിക്കൻ നടിയായിരുന്നു. ഏകദേശം 70 വർഷത്തോളം നീണ്ടുനിന്ന അവരുടെ കരിയറിൽ സിനിമയിലെയും ടെലിവിഷനിലെയും അവിസ്മരണീയമായ വേഷങ്ങൾ ഉൾപ്പടുന്നു. 1972-ൽ സ്റ്റിക്‌സ് ആൻഡ് ബോൺസ് എന്ന നാടകത്തിലെ അഭിനയത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി പുരസ്കാരം നേടി. 2006-ൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ വിൽസണെ ഉൾപ്പെടുത്തി.[1][2][3]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇൻഷുറൻസ് ഏജന്റ് ഹെൻറി ഡണിംഗ് വിൽസണിന്റെയും മേരി എഥേൽ വിൽസണിന്റെയും (മുമ്പ്, വെൽറ്റർ) മകളായി മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിലാണ് എലിസബത്ത് വിൽസൺ ജനിച്ചത്.[4] അവരുടെ അമ്മയുടെ മുത്തച്ഛൻ ഒരു സമ്പന്ന ജർമ്മൻ കുടിയേറ്റക്കാരനായിരുന്നതിനാൽ വിൽസൺ ഒരു വലിയ മാളികയിലാണ് വളർന്നത്.[5][6] വിർജീനിയയിലെ അബിംഗ്‌ഡണിലെ ബാർട്ടർ തിയേറ്ററിൽ പഠിച്ചതിനേത്തുടർന്ന് ന്യൂയോർക്ക് നഗരത്തിലെ ദി നെയ്‌ബർഹുഡ് പ്ലേഹൗസ് സ്‌കൂൾ ഓഫ് തിയേറ്ററിൽ സാൻഫോർഡ് മെയ്‌സ്‌നറിനൊപ്പം പഠിച്ചു. വിൽസൺ വെളിപ്പെടുത്തിയതുപ്രകാരം, ഒരു ആജീവനാന്ത ലിബറൽ ഡെമോക്രാറ്റായിരുന്ന അവർ മെത്തഡിസ്റ്റ് വിശ്വാസത്തിൽ ഉറച്ചുനിന്നിരുന്നു.[7]

30-ലധികം സിനിമകളിലും നിരവധി ബ്രോഡ്‌വേ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വിൽസൺ ഒരു ബഹുമുഖ സ്വഭാവ നടിയായിരുന്നു. 1953-ൽ പിക്നിക് എന്ന നാടകത്തിലൂടെ വിൽസൺ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു.

2015 മെയ് 9-ന്, 94-ാം വയസ്സിൽ, കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള അവരുടെ ഭവനത്തിൽവച്ച് വിൽസൺ അന്തരിച്ചു. മാതാപിതാക്കളുടെ ശവകുടീരങ്ങൾക്ക് സമീപം മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡിലുള്ള ഓക്ക് ഹിൽ സെമിത്തേരിയിൽ അവർ സംസ്കരിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Belcher, David (May 10, 2015). "Elizabeth Wilson, a Vivid Actress in Many Character Roles, Dies at 94". The New York Times. Retrieved May 10, 2015.
  2. Gans, Andrew. "LuPone, Hearn, Wilson and the Late Wasserstein and Wilson Among Theater Hall of Fame Inductees", playbill.com, October 10, 2006.
  3. "Elizabeth Wilson Biography (1921-)". FilmReference.com. Advameg, Inc.
  4. "Elizabeth Wilson Biography (1921-)". FilmReference.com. Advameg, Inc.
  5. Goldberg, Bonnie (July 17, 2014). "Well-Played". Daily Nutmeg. New Haven, Connecticut. Retrieved May 11, 2015.
  6. Jean, Pat Grand. "First Q&A: Elizabeth Wilson" Archived 2016-03-04 at the Wayback Machine. Connecticut Magazine, April 2012
  7. An Interview With Elizabeth Wilson, Skip E. Lowe, 1992
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_വിൽസൺ&oldid=4022353" എന്ന താളിൽനിന്ന് ശേഖരിച്ചത്