എറിൻ കാഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിൻ കാഹിൽ
പ്രമാണം:Erin J. Cahill photo by Karen Shih.jpg
ജനനം
എറിൻ ജെസീക്ക കാഹിൽ

(1980-01-04) ജനുവരി 4, 1980  (44 വയസ്സ്)
തൊഴിൽനടി
സജീവ കാലം1996–ഇതുവരെ
ജീവിതപങ്കാളി(കൾ)

എറിൻ ജെസീക്ക കാഹിൽ (ജനനം: ജനുവരി 4, 1980)[1][2] ഒരു അമേരിക്കൻ അഭിനേത്രിയാണ്. പവർ റേഞ്ചേഴ്‌സ് ടൈം ഫോഴ്‌സിലെ[3] ജെൻ സ്കോട്ട്‌സ്, ഹൗ ഐ മെറ്റ് യുവർ മദറിലെ ടെഡ് മോസ്ബി എന്ന കഥാപാത്രത്തിൻറെ സഹോദരി ഹീതർ, സേവിംഗ് ഗ്രേസ് എന്ന പരമ്പരയിലെ കെന്ദ്രാ ബർക്ക് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. എബിസി പരമ്പരയായ റെഡ് വിഡോയിൽ ഫെലിസിറ്റി എന്ന കഥാപാത്രമായി അവൾ ആവർത്തിച്ചുള്ള വേഷം ചെയ്തു. കോൾ ഓഫ് ഡ്യൂട്ടി വീഡിയോ ഗെയിം ഫ്രാഞ്ചൈസിയുടെ ആദ്യ പ്രധാന വനിതാ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട അവർ കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്‌സ് II ലെ ക്ലോ 'കർമ' ലിഞ്ചായും റെസിഡന്റ് ഈവിൾ: വെൻഡെറ്റ എന്ന ചിത്രത്തിലെ റെബേക്ക ചേമ്പേഴ്‌സായും ശ്രദ്ധിക്കപ്പെട്ടു. 2016 മുതൽ, കാഹിൽ പ്രധാനമായും ലൈഫ്ടൈം, ഹാൾമാർക് എന്നിവരുടെ ടെലിവിഷൻ സിനിമളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

വിർജീനിയയിലെ സ്റ്റാഫോർഡിൽ ജനിച്ച കാഹിൽ നാലാം വയസ്സിൽ അമ്മയുടെ പ്രാദേശിക ഹൈസ്കൂൾ പ്രൊഡക്ഷനുകളിൽ അഭിനയിച്ചുകൊണ്ട് എട്ടാം വയസ്സിൽ പാട്ടും നൃത്തവും പഠിക്കാൻ തുടങ്ങി. 1991-ൽ മിസ് പ്രീ-ടീൻ വിർജീനിയയും മിസ് ജൂനിയർ അമേരിക്കയുടെ ആദ്യ റണ്ണറപ്പും ആയിരുന്നു അവർ. ബ്രൂക്ക് പോയിന്റ് ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ വർഷങ്ങളിലും അവർ അഭിനയം തുടരുകയും അവിടെ ഹോണർ തെസ്പിയൻസ് ഗ്രൂപ്പ് ഉൾപ്പെടെ നിരവധി ക്ലബ്ബുകളുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. https://www.yahoo.com/entertainment/blogs/celeb-news/seal-lady-friend-power-ranger-175452970.html (lists her age as 33 in 2013)
  2. Cahill, Erin [theErinCahill] (January 5, 2021). "THANK YOU for the birthday wishes yesterday. I was in tears off & on all day, filled w gratitude + love. Thank you to each of you for being on this journey w me. Sending you much love today & always. 💓. This is a pic from my birthday last year, then a pic this year. t.co/4687SvlIYu" (Tweet) (in ഇംഗ്ലീഷ്). Archived from the original on January 5, 2021. Retrieved February 21, 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Brooke Point grad in the pink after landing Power Ranger role". The Free Lance–Star. January 23, 2001. pp. C1 and C4. Retrieved November 6, 2012.
"https://ml.wikipedia.org/w/index.php?title=എറിൻ_കാഹിൽ&oldid=3734352" എന്ന താളിൽനിന്ന് ശേഖരിച്ചത്