എരുമേലി പരമേശ്വരൻ പിള്ള
എരുമേലി പരമേശ്വരൻ പിള്ള | |
---|---|
ജനനം | 1932 ഡിസംബർ 12 എരുമേലി |
മരണം | ഫെബ്രുവരി 7, 2014 |
Occupation | സാഹിത്യകാരൻ |
Language | മലയാളം |
Nationality | ![]() |
Citizenship | ഇന്ത്യൻ |
Spouse | ശാരദാമ്മ. |
Children | കൃഷ്‌ണകുമാർ, ജയചന്ദ്രൻ, പ്രീത, പ്രതിഭ. |
ഒരു മലയാള സാഹിത്യകാരനാണ് എരുമേലി പരമേശ്വരൻ പിള്ള. വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന് 2009-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
1932 ഡിസംബർ 12-ന് വേലംപറമ്പിൽ കൃഷ്‌ണപിളളയുടെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി എരുമേലിയിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിലും സോഷ്യോളജിയിലും എം.എ.ബിരുദങ്ങളും മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എഡ്. ബിരുദവും നേടി 1952-ൽ അധ്യാപകനായി. തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈസ്‌കൂളുകളിൽ (എരുമേലി, തകഴി, തിരുവല്ല) അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1964 മുതൽ ഫാറൂക്ക് ട്രെയിനിംഗ് കോളേജിൽ അധ്യാപകൻ, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91). മഹാത്‌മാഗാന്ധി സർവകലാശാലയുടെ കോട്ടയം ബി.എഡ് സെന്ററിന്റെ ആദ്യത്തെ പ്രിൻസിപ്പൽ എന്നീ ഉദ്യോഗങ്ങൾ നോക്കിയിട്ടുണ്ട്. കേരളസർക്കാർ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലന കോഴ്‌സിൽ (1961) പരിശീലനം നേടി.
സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്‌ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളിൽ അഖിലേന്ത്യാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഒട്ടനവധി പരിശീലന കോഴ്‌സുകളുടെ സംഘാടനവും നേതൃത്വവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കേരള, കോഴിക്കോട് സർവകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കൽറ്റികളിലും ബോർഡ് ഓഫ് സ്‌റ്റഡീസുകളിലും ഇദ്ദേഹം അംഗമായിരുന്നു. ദേശാഭിമാനി സ്‌റ്റഡി സർക്കിൾ സംസ്‌ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ സേവനം.
ശാരദാമ്മയാണ് ഭാര്യ. കൃഷ്‌ണകുമാർ, ജയചന്ദ്രൻ, പ്രീത, പ്രതിഭ എന്നിവരാണ് മക്കൾ.
കൃതികൾ[തിരുത്തുക]
നോവലുകൾ[തിരുത്തുക]
കഥ[തിരുത്തുക]
ബാലസാഹിത്യം[തിരുത്തുക]
- ബാലശാകുന്തളം
- ഉത്തരരാമചരിതം
- അദൃശ്യ മനുഷ്യൻ
- കൊച്ചുകൊമ്പൻ
- വീരചരിതങ്ങൾ
സാഹിത്യവിമർശനങ്ങളും ലേഖനങ്ങളും[തിരുത്തുക]
തൂലികാചിത്രം[തിരുത്തുക]
ഏകാങ്കനാടകങ്ങൾ[തിരുത്തുക]
- കണ്ണുനീരും പുഞ്ചിരിയും
- ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സാഹിത്യചരിത്രഗ്രന്ഥം[തിരുത്തുക]
വിദ്യാഭ്യാസസംബന്ധിയായ ഗ്രന്ഥങ്ങൾ[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- പുസ്തക രചനയ്ക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ് (1980-84).
- സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009)[10]
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- എരുമേലി പരമേശ്വരൻ പിള്ള, പുഴ.കോം Archived 2012-10-09 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 2.9 വേൾഡ്കാറ്റ് ഐഡന്റിറ്റീസ്
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ http://books.google.co.in/books/about/K%C4%93ra%E1%B8%B7attile_el%CC%B2uttuk%C4%81r.html?id=A3cRAQAAIAAJ
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
- ↑ http://books.google.co.in/books/about/Adhunika_Vidyabhyasam_Prasnavum_Sameepan.html?id=9ecH245Fr34C&redir_esc=y
- ↑ http://www.keralasahityaakademi.org/pdf/ksaaward2009.pdf