എരഞ്ഞോളി മൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എരഞ്ഞോളി മൂസ
Eranjoli Moosa.jpg
എരഞ്ഞോളി മൂസ
ജനനം(1940-03-18)മാർച്ച് 18, 1940
മരണം2019 മേയ് 06
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട് ഗായകൻ ,മാപ്പിളപ്പാട്ട് രചയിതാവ്
അറിയപ്പെടുന്നത്മാപ്പിളപ്പാട്ട് ഗായകൻ[1]
ജീവിതപങ്കാളി(കൾ)കുഞ്ഞാമി
കുട്ടികൾനസീറ
നിസാർ
സാദിഖ്
സമീം
സാജിദ

കേരളത്തിലെ പ്രശസ്തനായ ഒരു മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമാണ് എരഞ്ഞോളി മൂസ്സ. 1940 മാർച്ച് പതിനെട്ടിന് ജനനം[2]. മരണം 2019 മെയ് 6ന്[3]. കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ഇദ്ദേഹത്തിൻറെ നാട്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് [4]

സംഗീത ജീവിതം[തിരുത്തുക]

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

പുസ്തകം[തിരുത്തുക]

ജീവിതം പാടുന്ന ഗ്രാമഫോൺ (ആത്മകഥ)- ഡി സി ബുക്സ് [5] എരഞ്ഞോളി മൂസ പാട്ടിന്റെ പാട്ടാങ് - ലിപി ബുക്സ്

മരണം[തിരുത്തുക]

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മൂസ, ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തലശ്ശേരി ഗോപാൽപേട്ടയിലെ വസതിയിലേക്ക് മാറ്റി. അവിടെവെച്ച് 2019 മെയ് 6ന് അന്തരിച്ചു. 79 വയസ്സായിരുന്നു അദ്ദേഹത്തിന്.

കബറടക്കം[തിരുത്തുക]

ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ മട്ടാമ്പ്രം പള്ളിയിൽ കബറടക്കി.


[6]

അവലംബം[തിരുത്തുക]

  1. |മലയാളമനോരമ ഓൺലൈൻ-ശേഖരിച്ചത് 2015 സപ്തം9
  2. http://malayalasangeetham.info/displayProfile.php?artist=Eranholi%20Moosa&category=singers
  3. "മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു".
  4. | മാതൃഭൂമി ഓൺലൈൻ-ശേഖരണം 2015 സപ്തം 9
  5. http://onlinestore.dcbooks.com/books/jeevitham-padunna-gramaphone
  6. [1]

പുറം കണ്ണികൾ[തിരുത്തുക]

എരഞ്ഞോളി മൂസയുമായി സംഭാഷണം

"https://ml.wikipedia.org/w/index.php?title=എരഞ്ഞോളി_മൂസ&oldid=3465835" എന്ന താളിൽനിന്ന് ശേഖരിച്ചത്