എമിലി ലെഹ്മസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർലിനിലെ എമിലി ലെഹ്‌മസിനും ഫ്രാൻസിസ്ക ടിബർട്ടിയസിനും വേണ്ടിയുള്ള മെമ്മോറിയൽ പ്ലേറ്റ്

എമിലി ലെഹ്മസ് (30 ഓഗസ്റ്റ് 1841 - 17 ഒക്ടോബർ 1932) ഒരു ജർമ്മൻ വൈദ്യനായിരുന്നു. ഇംഗ്ലീഷ്:Emilie Lehmus. ബെർലിനിലെ ആദ്യത്തെ വനിതാ ഡോക്ടർ എന്നാണ് അവർ അറിയപ്പെടുന്നത്. അവർ ബെർലിനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആദ്യത്തെ പോളിക്ലിനിക് സ്ഥാപിച്ചു..[1]

ജർമ്മൻ ഗണിതശാസ്ത്രജ്ഞൻ സി.എൽ. ലെഹ്മസ് അവളുടെ അമ്മാവനും ജർമ്മൻ കവി ജോഹാൻ ആദം ലെഹ്മസ് (1707-1788) അവളുടെ മുത്തച്ഛനുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ജർമ്മനിയിലെ ഫുർത്തിൽ പാസ്റ്റർ ഫ്രെഡ്രിക്ക് ലെഹ്മസിന്റെ മകളായി ജനിച്ചു. ലെഹ്മസിനും അവളുടെ അഞ്ച് സഹോദരിമാർക്കും അക്കാലത്ത് സ്ത്രീകൾക്ക് അസാധാരണമായിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ചിരുന്നു. ഭാഷാ അദ്ധ്യാപികയാകാൻ പാരീസിലെ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, ലെഹ്മസ് ഫൂർത്തിലെ മരിയൻസ്റ്റിഫ്റ്റിൽ അദ്ധ്യാപനം.[2]

എമിലിയെ ജർമ്മൻ വനിതാ ദന്തഡോക്ടറായ ഹെൻറിറ്റ് ഹിർഷ്ഫീൽഡ്-ടിബുർട്ടിയസിന് പരിചയപ്പെടുത്തിയ അവളുടെ സഹോദരി സൂറിച്ചിൽ മെഡിസിൻ പഠിക്കാൻ എമിലിയെ പ്രേരിപ്പിച്ചു. പുരുഷ ഡോക്ടർമാരാൽ പരിശോധിക്കപ്പെടാൻ പലപ്പോഴും ഭയപ്പെടുന്ന സ്ത്രീകളെ സഹായിക്കാൻ എമിലി വൈദ്യശാസ്ത്രം , പ്രത്യേകിച്ച് ഗൈനക്കോളജി പഠനവിഷയമായി തിരഞ്ഞെടുത്തു.[2]

എമിലി 1870-ൽ ഡോക്ടറേറ്റ് നേടി, സ്വിസ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടുന്ന ആദ്യത്തെ ജർമ്മൻ വനിതയായി.[3] 1864 മുതൽ സ്ത്രീകൾക്ക് അവിടെ പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു, എന്നാൽ ഈ സമയം വരെ, വിദ്യാർത്ഥികളിൽ ഭൂരിഭാഗവും റഷ്യക്കാർ ആയിരുന്നു.[2] അവളുടെ ക്ലാസ്സിൽ വേറെ എട്ട് സ്ത്രീകൾക്കൂടി ഉണ്ടായിരുന്നു. ഹെൻറിയെറ്റ് ഹിർഷ്‌ഫീൽഡ്-ടിബുർട്ടിയസിന്റെ ഭാര്യാസഹോദരി ഫ്രാൻസിസ്ക ടിബുർട്ടിയസിനെ (1842-1927) പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്.

വൈദ്യശാസത്ര വിദ്യാലയത്തിലെ പഠനത്തിനുശേഷം, എമിലി ഡ്രെസ്ഡനിലെ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായ ഫ്രാൻസ് വോൺ വിങ്കലുമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കി.[4] 1877-ൽ എമിലിയും ഫ്രാൻസിസ്കയും ചേർന്ന് ബെർലിൻ-മിറ്റെയിൽ സ്‌കോൺഹൗസർ സ്ട്രാസെ 23/24 എന്ന സ്ഥലത്ത് ഒരു വനിതാ ക്ലിനിക്ക് സ്ഥാപിച്ചു.[5] നിരവധി കോടതി നിരോധനങ്ങളും അപവാദങ്ങളും ഉൾപ്പെടെയുള്ള എതിർപ്പുകൾക്കിടയിലും, അവരുടെ ക്ലിനിക്ക് ധാരാളം രോഗികളെ ആകർഷിച്ചു. 1881-ൽ ഇരുവരും ചേർന്ന് "Poliklinik für Frauen" സ്ഥാപിച്ചു, അത് പിന്നീട് ഒരു ആധുനിക ശസ്ത്രക്രിയാ ക്ലിനിക്കായി വികസിപ്പിക്കുകയും യുവ വനിതാ ഡോക്ടർമാർക്ക് പ്രത്യേക പരിശീലന അവസരങ്ങൾ നൽകുകയും ചെയ്തു. ക്ളിനിക്കിലെ ചികിൽസയ്ക്ക് പത്ത് പെൻഫെനിഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. താങ്ങാൻ കഴിയാത്ത സ്ത്രീകൾക്ക് സൗജന്യമായി ചികിത്സ നൽകി.

റഫറൻസുകൾ[തിരുത്തുക]

  1. Emilie Lehmus at Ärztinnen im Kaiserreich (database of female physician of the German Empire (1871-1918) compiled and maintained by the institute for medical history of the Charité, retrieved 2016-09-21)
  2. 2.0 2.1 2.2 Ogilvie, Marilyn; Harvey, Joy (2003-12-16). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century (in ഇംഗ്ലീഷ്). Routledge. ISBN 978-1-135-96342-2.
  3. Correspondent of and for Germany from 24 December 1874.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :02 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Karin Franzke (2007-01-02). "Samantha wants to become a doctor". Hamburger Abendblatt. Retrieved 2013-02-03.
"https://ml.wikipedia.org/w/index.php?title=എമിലി_ലെഹ്മസ്&oldid=3851436" എന്ന താളിൽനിന്ന് ശേഖരിച്ചത്