Jump to content

എമിലി എഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emily Eden, 1835

എമിലി എഡൻ 1797 മാർച്ച് 3 ന് ജനിച്ച ഒരു ഇംഗ്ലീഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ജീവിതം തൻറെ കൃതികളിലൂടെ നർമ്മരസത്തോടെ അവർ അവതരിപ്പിച്ചിരുന്നു. (3 March 1797 – 5 August 1869)

ആദ്യകാലജീവിതം

[തിരുത്തുക]

വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച എമില ഏഡൻ, വില്ല്യം ഏഡന്റെയും എലീനർ എലിയട്ടിന്റെയും ഏഴാമത്തെ മകളായിരുന്നു. അവരുടെ മുപ്പതുകളിൽ എമിലി ഏഡനും സഹോദരി  ഫാന്നിയും ഇന്ത്യയിലേയ്ക്കു യാത്ര ചെയ്തിരുന്നു. 1835 മുതൽ 1842 വരെയുള്ള കാലഘട്ടത്തിൽ അവരുടെ സഹോദരൻ ജോർജ്ജ് ഏഡൻ ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു. ഇന്ത്യയിൽ ജീവിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള കുറിപ്പുകൾ അവർ എഴുതിയിട്ടുണ്ട്.  “The Semi-Detached House” (1859), “The Semi-Attached Couple” (1860) എന്നിങ്ങനെ രണ്ടു വിജയകരങ്ങളായ നോവലുകൾ എഴുതിയിരുന്നു. 1829 ൽ എഴുതിയ “The Semi-Attached Couple” 1860 വരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. രണ്ടുനോവലുകളും ഹാസ്യരസപ്രധാനമായിരുന്നു. നിരൂപകർ ഈ കൃതികളെ എമിലി ഏഡന്റെ പ്രിയ കഥാകൃത്തായി ജെയിൻ ആസ്റ്റിന്റെ കൃതികളുമായി താരതമ്യം ചെയ്തിരുന്നു.

"https://ml.wikipedia.org/w/index.php?title=എമിലി_എഡൻ&oldid=4070619" എന്ന താളിൽനിന്ന് ശേഖരിച്ചത്