ജെയിൻ ആസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രചലകൾ നടത്തുക വഴി ദനഹൃദയങ്ങളിൽ സ്വാധീനം പിടിച്ചുപറ്റിയ പാശ്ചാത്യ എഴുത്തുകാരിയാണ് ജെയിൻ ആസ്റ്റൺ.ഇതു കൊണ്ടുതന്നെ അക്കാലത്ത് ഇവർ എഴുതിയ എല്ലാ രചനകളും വൻവിജയമായിരുന്നു.

ജീവിതം[തിരുത്തുക]

1775 ഡിസംബർ-16ന് ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിൽ റവ.ജോർജ് ആസ്റ്റണിന്റെയും കസാൻഡ്രയുടെയും പുത്രിയായിട്ടാണ് ജെയിൻ ആസ്റ്റൺ ജനിച്ചത്.1783ൽ സ്വകാര്യ പഠനം ആരംഭിച്ച അവർക്ക് അക്കാലത്ത് പെൺകുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തേക്കാൾ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസമാണ് ലഭിച്ചത്.അതു കൊണ്ട് തന്നെ ഇവർ നന്നേ ചെറുപ്പത്തിലേ എഴുതാനും തുടങ്ങിയിരുന്നു.1789ലായിരുന്നു ഇവർ എഴുതാൻ തുടങ്ങിയത്.

താരതമ്യേന അസാധാരണമായ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന ഒരു ജീവിതമായിരുന്നു അവരുടേത്.1801-ൽ അവരുടെ കുടുംബം ബാത്തിലേക്ക് താമസം മാറിയ ഒരു സംഭംവം മാത്രമേ അവരുടെ കഥകളിൽ ചിത്രീകരിക്കാനുണ്ടായിരുന്നുള്ളൂ.വനിതാ എഴുത്തുകാരുടെ സമകാലിക പ്രധിനിധി സമ്മേളനത്തിനിടെ ആസ്റ്റണിന്റെ പേരില്ലാതെ അവരുടെ നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.നേവലുകലുകൾ വൻവിജയമായിരുന്നെങ്കിലും അവരുടെ പേരില്ലാത്തതിനാൽ മുൻനിര എഴുത്തുകാരുടെ കൂട്ടത്തിൽ ആസ്റ്റണിന്റെ പേര് ചേർക്കപ്പെട്ടില്ല.പ്രണയകഥകൾ ധാരാളമായെഴുതിയ ആസ്റ്റമ്] ഒരിക്കലും പ്രണയിച്ചിട്ടില്ലെങ്കിലും ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപ്പനിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ മിക്ക രചനകളും.ഇരുപതാം നീറ്റാണ്ടിലെ പണ്ഡിതന്മാർ കഴിവുറ്റ എഴുത്തുകാരി എന്ന നിലയിലാണ് അവരെ വിലയിരുത്തുന്നത്.സാധാരണക്കാർ വിനോദത്തിനായി വായിക്കുന്ന നോവലുകലാണ് ഇവരുടേതെന്നും ശ്രദ്ധേയമാണ്.പൂർത്തിയാക്കാത്ത രചനകൾ ബാക്കി വെച്ചു കൊണ്ടായിരുന്നു 1817-ൽ രോഗബാധയെത്തുടർന്ന് ജെയിൻ ആസ്റ്റൺ നിര്യാതയായത്.

അവലംബം[തിരുത്തുക]

111 പ്രശസ്ത വനിതകൾ,പൂർണാ ബുക്ക്സ്

"https://ml.wikipedia.org/w/index.php?title=ജെയിൻ_ആസ്റ്റൺ&oldid=2329125" എന്ന താളിൽനിന്ന് ശേഖരിച്ചത്