എമിലിയ കാന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലിയ കാന്യ
എമിലിയ കാന്യ, c. 1861 ൽ.
എമിലിയ കാന്യ, c. 1861 ൽ.
ജനനം(1830-11-10)10 നവംബർ 1830
ബുഡ, കിംഗ്ഡം ഓഫ് ഹംഗറി
മരണം10 നവംബർ 1905(1905-11-10) (പ്രായം 75)
Fiume (now Rijeka), Croatia, Kingdom of Hungary
തൂലികാ നാമം'എമിലിയ'
തൊഴിൽരചയിതാവ്, എഡിറ്റർ, പ്രസാധക, വിവർത്തകൻ
ദേശീയതഹംഗേറിയൻ
വിഷയംWomen's rights and education
ശ്രദ്ധേയമായ രചന(കൾ)Family Circle (Hungarian: Családi Kör)

എമിലിയ കാന്യ (ജീവിതകാലം: 10 നവംബർ 1830 - 10 നവംബർ 1905) ഒരു ഹംഗേറിയൻ എഴുത്തുകാരിയും അവളുടെ മരണസമയത്ത് "ആദ്യ ഹംഗേറിയൻ ഫെമിനിസ്റ്റ്" ആയി കണക്കാക്കപ്പെട്ട വനിതയുമായിരുന്നു. ഹംഗറിയിലെ വനിതകൾക്കായി പ്രസിദ്ധികരിച്ച ആദ്യ മാസികയായ ഫാമിലി സർക്കിൾ (ഹംഗേറിയൻ: Családi Kör) ഒരു പ്രതിവാര ജേണലായി പ്രസിദ്ധീകരിക്കുകയും എഡിറ്റ് ചെയ്യുകയും അതിൽ എഴുതുകയും ചെയ്തിരുന്നു.

ജീവിതരേഖ[തിരുത്തുക]

1830 നവംബർ 10-ന് ഹംഗറി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബുഡയിലാണ് എമിലിയ കാന്യ ജനിച്ചത്. അവൾ 1847-ൽ ഗോട്ട്‌ഫ്രൈഡ് ഫെൽഡിംഗറെ വിവാഹം കഴിക്കുകയും ദമ്പതികൾ ടെമെസ്‌വാറിലേക്ക് (ഇന്ന് റൊമാനിയയിലെ ടിമിസോറ) താമസം മാറുകയും അവിടെ യൂഫ്രോസിൻ എന്ന ജർമ്മൻ ഭാഷാ ജേണൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു ദശാബ്ദത്തിനു ശേഷം ദമ്പതികൾ വിവാഹമോചനം നേടുകയും 1860-ൽ എമിലിയ പത്രപ്രവർത്തകനായ മോർ സെഗ്ഫിയെ വിവാഹം കഴിക്കുകയും ചെയ്തു. ഭർത്താവിന് 1867 ന് ശേഷം വാണിജ്യ മന്ത്രാലയത്തിൽ ജോലി ലഭിച്ചവെങ്കലും 1876 ൽ അത് നഷ്ടപ്പെട്ടു. ലോക്‌സെ നഗരത്തിൽ (ഇപ്പോൾ സ്ലൊവാക്യയിലെ ലോവോക) ജോലിയ്ക്കു പോകാൻ‌ അദ്ദേഹം നിർബന്ധിതനാകുകയും കന്യ കുട്ടികളോടൊപ്പം ബുഡാപെസ്റ്റിൽ തുടരുകയും ചെയ്തു. രണ്ട് വിവാഹങ്ങളിൽനിന്നായി അവൾക്ക് എട്ട് കുട്ടികളുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അവളുടെ ജീവിതകാലം മുഴുവൻ അലട്ടിയതോടെ, അവളുടെ പെൺമക്കൾക്കിടിയിൽ മാറി മാറി താമസിക്കാൻ അവൾ നിർബന്ധിതയായിത്തീരുകയും, 1881-ൽ വടക്കൻ ഹംഗറിയിലെ ഒരു പ്രവിശ്യയിലേക്കും പിന്നീട് 1884 ഡിസംബറിൽ ഫിയൂമിലേക്കും (ഇപ്പോൾ റിജേക്ക, ക്രൊയേഷ്യ) മാറുകയും ചെയ്തു. 1904 നവംബർ 10-ന് മരിക്കുന്നതുവരെ അവൾ അവിടെത്തന്നെ തുടർന്നു.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

ആദ്യ ഭർത്താവുമായി യൂഫ്രോസിൻ എഡിറ്റ് ചെയ്യാൻ സഹായിച്ച കാന്യ വിവാഹമോചനത്തിന് ശേഷം അവൾ അക്കാലത്ത് ഉണ്ടാക്കിയ ബന്ധങ്ങൾ ഉപയോഗപ്രദമാണെന്ന് തെളിയുകയും 'എമിലിയ' എന്ന തൂലികാനാമം ഉപയോഗിച്ച് എഴുതാനും വിവർത്തനം ചെയ്യാനും തുടങ്ങി. 1860 ഒക്ടോബറിൽ പ്രതിവാര പ്രസിദ്ധീകരണമായ ഫാമിലി സർക്കിൾ ആരംഭിക്കാൻ അധികാരികളിൽ നിന്ന് അനുമതി ലഭിച്ചപ്പോൾ ഹംഗറിയിൽ ഒരു ജേണൽ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. ഭർത്താവിന്റെ സഹായത്തോടെ മാഗസിൻ എഡിറ്റ് ചെയ്യുന്നതിനൊപ്പം, മറ്റ് എഴുത്തുകാർ സമർപ്പിച്ചവ കൂടാതെ നിരവധി ലേഖനങ്ങൾ സ്വന്തമായി എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ചെറുകഥകൾ, ജീവചരിത്രങ്ങൾ, വാർത്തകൾ, ഗാർഹിക, പാചക നുറുങ്ങുകൾ എന്നിവ പോലെയുള്ള സാധാരണ കാര്യങ്ങളുടെ ഒരു മിശ്രിതമായിരുന്നു മാസിക. 1864-ൽ ചാരിറ്റി അസോസിയേഷൻ ഓഫ് വിമൻ ഇൻ പെസ്റ്റിന്റെ (ഹംഗേറിയൻ: Pesti Jótékony Nőegyesület) ഔദ്യോഗിക ജേണലായി ഇത് മാറി, എന്നാൽ വരിക്കാരെ നഷ്ടപ്പെട്ടതിനാൽ 1880-ൽ കാന്യ അത് വിൽക്കാൻ നിർബന്ധിതയായി. തുടർന്ന് അവർ നാഷണൽ വിമൻസ് ട്രേഡ് അസോസിയേഷന്റെ (ഹംഗേറിയൻ: Országos Nőipar Egyesület) സെക്രട്ടറിയായി.[2]

അവലംബം[തിരുത്തുക]

  1. Bicski, pp. 213, 215
  2. Bicski, pp. 214–15
"https://ml.wikipedia.org/w/index.php?title=എമിലിയ_കാന്യ&oldid=3898572" എന്ന താളിൽനിന്ന് ശേഖരിച്ചത്