എപ്പിസ്റ്റോളറി നോവൽ
ദൃശ്യരൂപം
(എപ്പിസ്റ്റോളറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കത്തുകൾ, ഡയറിക്കുറിപ്പുകൾ, പത്രവാർത്തകൾ തുടങ്ങിയ രേഖകളുടെ സമാഹാരമായി എഴുതുന്ന നോവലുകളെയാണ് എപ്പിസ്റ്റോളറി നോവൽ എന്നു പറയുന്നത്. ആധുനിക എപ്പിസ്റ്റോളറി നോവലുകളിൽ ശബ്ദരേഖകൾ, ബ്ലോഗുകൾ, ഇ-മെയിലുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും ഉപയോഗിക്കപ്പെട്ടുവരുന്നു. കത്ത് എന്നർത്ഥമുള്ള എപ്പിസ്റ്റോള (epistola) എന്ന ലത്തീൻ വാക്കിൽ നിന്നാണ് എപ്പിസ്റ്റോളറി എന്ന പദത്തിന്റെ ഉൽപ്പത്തി.