എഡ്‌മണ്ട് കെന്നഡി ദേശീയോദ്യാനം
ദൃശ്യരൂപം
Edmund Kennedy National Park Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Tully |
നിർദ്ദേശാങ്കം | 18°02′41″S 146°01′41″E / 18.04472°S 146.02806°E |
സ്ഥാപിതം | 1977 |
വിസ്തീർണ്ണം | 9,000 km2 (3,474.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | Edmund Kennedy National Park |
See also | Protected areas of Queensland |
എഡ്‌മണ്ട് കെന്നഡി ദേശീയോദ്യാനം ആസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിലാണ് സ്ഥിതിചെയ്യുന്നത്. ബ്രിസ്‌ബേനിൽ നിന്നും 1269 കിലോമീറ്റർ ദൂരെ ഉത്തരപശ്ചിമഭാഗത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ലോകപൈതൃകപ്രദേശമായ ഉഷ്ണമേഖലാതണ്ണീർത്തടത്തിന്റെ ഭാഗമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ ഒരു പര്യവേഷകനായ എഡ്‌മണ്ട് കെന്നഡിയുടെ സ്മരണാർത്ഥമാണ് ഈ ദേശീയോദ്യാനത്തിനു അദ്ദേഹത്തിന്റെ പേർ നൽകിയത്.
ടുലി നദിയുടെ അഴിമുഖത്തിനും റോക്കിങ്‌ഹാം ഉൾക്കടലിനടുത്തുള്ള മിയുങ്ക ക്രീക്കിനുമിടയിലുള്ള തീരപ്രദേശത്തിന്റെ ഭാഗമാണീ ദേശീയോദ്യാനം.[1]ഗ്രേറ്റ് ബാരിയർ റീഫ് സമുദ്ര പാർക്കിന്റെ ഭാഗമായ തന്നീർത്തടം ഈ ദേശീയോദ്യാനത്തിനടുത്താണ്.
ലബ്ധി
[തിരുത്തുക]റോഡ് വഴി ഈ ദേശീയോദ്യാനത്തിലെത്താം ബ്രൂസ് ഹൈ വേയിലെ ക്വീൻസ് ലാന്റിലെ കാർഡ്‌വെൽ 4 കിലോമീറ്റർ അകലെയാണ്.[1]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Shilton, Peter (2005). Natural Areas of Queensland. Mount Gravatt, Queensland: Goldpress. pp. 60–63. ISBN 0-9758275-0-2.