എഡ്വാർഡ് വാൻ ഡെൻ കോർപുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വാർഡ് വാൻ ഡെൻ കോർപുട്ട്
ജനനം(1821-04-20)20 ഏപ്രിൽ 1821
മരണം22 ഫെബ്രുവരി 1908(1908-02-22) (പ്രായം 86)
ദേശീയതബൽജിയൻ
വിദ്യാഭ്യാസംUniversité Libre de Bruxelles
തൊഴിൽയൂണിവേഴ്സിറ്റി പ്രൊഫസർ
ബന്ധുക്കൾHenri-Joseph van den Corput (father)
Medical career
Fieldഫാർമക്കോളജി
InstitutionsBrussels City Hospitals; Université Libre de Bruxelles

ഒരു ബെൽജിയൻ വൈദ്യനും മെഡിക്കൽ ഗവേഷകനുമായിരുന്നു എഡ്വാർഡ് വാൻ ഡെൻ കോർപുട്ട് (ജീവിതകാലം: 1821-1908). അദ്ദേഹം യൂണിവേഴ്‌സിറ്റി ലിബ്രെ ഡി ബ്രക്‌സെല്ലസിൽ ക്ലിനിക്കൽ മെഡിസിൻ ആൻഡ് തെറാപ്പി പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു.

ജീവിതം[തിരുത്തുക]

1821 ഏപ്രിൽ 20-ന് ബ്രസ്സൽസ്‍ നഗരത്തിലാണ് വാൻ ഡെൻ കോർപുട്ട് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഹെൻറി-ജോസഫ് വാൻ ഡെൻ കോർപുട്ട് ഒരു ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്നതോടൊപ്പം അദ്ദേഹം നഗരത്തിലെ ഒരു സർവ്വകലാശാലാ പ്രൊഫസറും കൂടിയായിരുന്നു. ക്ലാസിക്കുകളിലും തത്ത്വശാസ്ത്രത്തിലും സർവകലാശാലാ പഠനത്തിന് തുടക്കമിട്ട അദ്ദേഹം 1841-ൽ പിതാവിന്റെ മരണശേഷം കുടുംബ ബിസിനസ്സ് നടത്താനുള്ള യോഗ്യത നേടാനായി ഫാർമക്കോളജിയിലേക്ക് കൂടുമാറ്റം നടത്തി.[1] 1845-ൽ ഫാർമസിസ്റ്റായി ബിരുദം നേടിയ അദ്ദേഹം ബ്രസൽസിൽ ഫാർമക്കോളജിയിൽ ചില കോഴ്സുകൾ പഠിപ്പിച്ചു. തുടർന്ന് രസതന്ത്രത്തിൽ തുടർ പഠനത്തിനായി ബോൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ഡോക്ടർ ഓഫ് സയൻസ് ബിരുദത്തിന് പഠിക്കുന്ന കാലത്ത് അദ്ദേഹം ബ്രസൽസിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്നു. തുടർന്ന് ഡോക്ടർ ഓഫ് മെഡിസിൻ നേടി. അദ്ദേഹം സൊസൈറ്റ് ഡി ഫാർമസിയുടെ സ്ഥാപക അംഗമായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Léon Fredericq, "Van den Corput (Edouard-Bernard-Henri-Joseph)", Biographie Nationale de Belgique, vol. 26 (Brussels, 1938), 289-292.