Jump to content

എഡിത് ആനി സ്റ്റോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡിത് ആനി സ്റ്റോണി
Edith Anne Stoney c. early 1890s
ജനനം6 January 1869
Dublin, Ireland
മരണം25 June 1938 (1938-06-26) (aged 69)
Bournemouth, England
കലാലയം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMedical Physics
സ്ഥാപനങ്ങൾ

എഡിത് ആനി സ്റ്റോണി (Edith Anne Stoney) (6 ജനുവരി 1869 - 25 ജൂൺ 1938) ഒരു ആൻഗ്ലോ-ഐറിഷ് ശാസ്ത്ര കുടുംബത്തിൽ ഡബ്ലിനിൽ ജനിച്ച ഒരു ഭൗതികശാസ്ത്രജ്ഞയായിരുന്നു.[1] അവർ ആദ്യ വനിതാ മെഡിക്കൽ ഭൗതികശാസ്ത്രജ്ഞയായി കരുതപ്പെടുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

ഡബ്ലിനിലെ ബ്രിഡ്ജിൽ , 40 വെല്ലിംഗ്ടൺ റോഡിലാണ് എഡിത് സ്റ്റോണി ജനിച്ചത്. 1891- ൽ '‘fundamental unit quantity of electricityയിൽ' ഇലക്ട്രോൺ എന്ന പദം ഉപയോഗിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ജോർജ്ജ് ജോൺസ്റ്റൺ സ്റ്റോണിയുടെ FRS , അദ്ദേഹത്തിന്റെ ഭാര്യയും, കസിനും ആയ, മാർഗരറ്റ് സോഫിയ സ്റ്റോണിയുടെ മകളും ആയിരുന്നു. [3] അവരുടെ രണ്ടു സഹോദരന്മാരിൽ ഒരാളായ ജോർജ് ജെറാൾഡ്, എഞ്ചിനീയറും റോയൽ സൊസൈറ്റിയുടെ ഫെല്ലോയും ആയിരുന്നു. ഫ്ലോറൻസ് സ്റ്റോണിയുടെ രണ്ട് സഹോദരിമാരിൽ ഒരാൾ റേഡിയോളജിസ്റ്റും ഒ.ബി.ഇ.ലഭിച്ചവരും ആയിരുന്നു. ഡബ്ലിൻ ആസ്ഥാനമായുള്ള ഭൗതികശാസ്ത്രജ്ഞനായ ജോർജ് ഫ്രാൻസിസ് ഫിറ്റ്സ് ജെറാൾഡ് FRS (1851-1901), അവരുടെ അമ്മാവൻ ബിൻഡൺ ബ്ലഡ് സ്റ്റോണി FRS ഡബ്ലിൻ തുറമുഖത്തിന്റെയും ഡബ്ലിൻ പാലങ്ങളുടെ പ്രധാന നിർമ്മാണത്തിനും Quayside വികസിപ്പിക്കുന്നതിനും പേരുകേട്ട എഞ്ചിനീയർ ആയിരുന്നു.

എഡിത് സ്റ്റോണി ഗണിതശാസ്ത്ര പ്രഗല്ഭയും കേംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ നിന്ന് സ്കോളർഷിപ്പും 1893-ൽ പാർട്ട് ഐ ട്രൈപ്പോസ് പരീക്ഷയിൽ ഒന്നാം റാങ്കു നേടിയിരുന്നു. എന്നിരുന്നാലും, 1948 വരെ സ്ത്രീകളെ ബിരുദാനന്തര ബിരുദദാനങ്ങളിൽ നിന്നും ഒഴിവാക്കുകയും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് അവാർഡും നൽകിയിരുന്നില്ല. ന്യൂൺഹാമിൽ ആയിരിക്കുന്ന സമയത്ത്, കോളേജ് ദൂരദർശിനി ചുമതല അവർക്കായിരുന്നു. [4]1904-ൽ ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ ബി.എ. ബിരുദവും എം.എ. ബിരുദവും നേടി.

സർ ചാൾസ് അൽഗേർനോൺ പാർസൻസിനോടൊപ്പം ഗ്യാസ് ടർബൈൻ കണക്കുകൂട്ടലുകളും സെർച്ച് ലൈറ്റിന്റെ രൂപകൽപ്പനയും പൂർത്തിയാക്കിയതിനുശേഷം, എഡിത് ചെൽട്ടൻഹാം ലേഡീസ് കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപനം നടത്തി.

അവലംബം

[തിരുത്തുക]
  1. O'Hara, James G (2003). "George Johnstone Stoney, 1826–1911". In McCartney, Mark; Whitaker, Andrew (eds.). Physicists of Ireland: Passion and Precision. Taylor & Francis. p. 126. ISBN 978-1-4200-3317-5.
  2. Duck, Francis A (ഡിസംബർ 2013). "Edith Stoney MA, the first woman medical physicist" (PDF). Scope. 22 (4): 49–54. ISSN 0964-9565. Archived from the original (PDF) on 28 മാർച്ച് 2019. Retrieved 1 ഒക്ടോബർ 2018.
  3. "General Registrar's Office". IrishGenealogy.ie. Retrieved 6 ജനുവരി 2017.
  4. "Obituary: Miss Edith Stoney". Nature. 142 (3585): 103–104. 16 ജൂലൈ 1938. Bibcode:1938Natur.142R.103.. doi:10.1038/142103b0. ISSN 0028-0836.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഡിത്_ആനി_സ്റ്റോണി&oldid=3784838" എന്ന താളിൽനിന്ന് ശേഖരിച്ചത്