എച്ച്.എ.എൽ. പ്രചണ്ഡ്
പ്രചണ്ഡ് | |
---|---|
ഐ.എ.എഫിന്റെ 143 ഹെലികോപ്റ്റർ യൂണിറ്റിലെ എച്ച്എഎൽ പ്രചന്ദ്. | |
Role | ആക്രമണ ഹെലികോപ്റ്റർ |
National origin | ഇന്ത്യ |
Manufacturer | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് |
Design group | Rotary Wing Research and Design Center[1] |
First flight | 29 March 2010 |
Introduction | 2021 |
Status | പരിമിതമായ ഉത്പാദനം |
Primary users | കരസേന ഭാരതീയ വായുസേന |
Produced | 2017 – present |
Number built | 9 (4 TD, 9 LSP) (15 LSP on order) |
Developed from | എച്ച്.എ.എൽ ധ്രുവ് |
എൽ.സി.എച്ച്. പദ്ധതിക്ക് കീഴിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടി-റോൾ, ലൈറ്റ് അറ്റാക്ക് ഹെലികോപ്റ്ററാണ് എച്ച്.എ.എൽ. പ്രചണ്ഡ്. [2] അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഇന്ത്യൻ എയർഫോഴ്‌സും ഇന്ത്യൻ ആർമിയും ഓർഡർ ചെയ്തിട്ടുണ്ട്. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും .16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാൻ ഈ ഹെലികോപ്റ്ററിനാകും.[3] സിയാച്ചിൻ ഉൾപ്പെടേ വ്യത്യസ്ഥ ആൽറ്റിറ്റ്യൂഡിലുള്ള പ്രദേശങ്ങളിൽ വിജയകരമായി പരീക്ഷണപ്പറക്കലുകൾ നടത്തിശേഷമാണ് ഹെലികോപടർ വ്യോമസേനയ്ക്ക് കൈമാറുന്നത്. 20 എം.എൻറെ തോക്കും 70 എം.എംൻറെ റോക്കറ്റ് ലോഞ്ചറുകളും എയർ ടു എയർ, എയർ ടു സർഫേസ്, ആൻറി ടാങ്ക് മിസൈലുകളും ഉൾപ്പെടേ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥിയിലും ഭൂപ്രദേശത്തിലും പറന്നുയർന്ന് ശത്രുവിൻറെ വ്യോമ പ്രതിരോധം തകർക്കാനും കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് നടത്താനും പ്രചണ്ഡിന് കഴിയും.[4]
അവലംബം
[തിരുത്തുക]- ↑ "Rotary Wing". Hindustan Aeronautics Limited. Retrieved 9 October 2021.
- ↑ Bhasin, Swati (2022-10-03). "'Prachand': 1st made-in-India light combat helicopters". Hindustan Times (in ഇംഗ്ലീഷ്). Retrieved 2022-10-03.
- ↑ Desk, Veekshanam Online (2022-10-03). "ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, 'പ്രചണ്ഡ്'; വ്യോമസേനയ്ക്ക് കൈമാറി പ്രതിരോധ മന്ത്രി" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-10-03. Retrieved 2022-10-03.
- ↑ "വ്യോമസേനയ്ക്ക് കരുത്തായി 'പ്രചണ്ഡ്'; സല്യൂട്ടടിച്ച് സ്വീകരിച്ച് വാട്ടർ കാനൻ" (in ഇംഗ്ലീഷ്). Retrieved 2022-10-03.