എക്സൊഫ്താൽമോമീറ്റർ
കണ്ണ് മുന്നോട്ട് തള്ളി വരുന്ന അവസ്ഥയായ എക്സൊഫ്താൽമോസ് ബാധിച്ച രോഗികളിൽ കണ്ണിന്റെ മുന്നോട്ടുള്ള സ്ഥാനചലനത്തിന്റെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എക്സൊഫ്താൽമോമീറ്റർ.[1] എക്സോഫ്താൽമോമീറ്ററുകൾക്ക് എനോഫ്താൽമോസ് (കണ്ണ് ഓർബിറ്റിന് ഉള്ളിലേക്ക് നീങ്ങിപ്പോകുന്ന അവസ്ഥ), ബ്ലോ ഔട്ട് ഫ്രാക്ചർ അല്ലെങ്കിൽ ചില നിയോപ്ലാസങ്ങൾ എന്നിവ തിരിച്ചറിയാനും കഴിയും.
രീതികൾ
[തിരുത്തുക]നിരവധി തരം എക്സോഫ്താൽമോമീറ്ററുകളുണ്ട്: ഹെർട്ടൽ, ല്യൂഡെ എക്സോഫ്താൽമോമീറ്ററുകൾ കോർണിയൽ അപെക്സും ലാറ്ററൽ ഓർബിറ്റൽ റിമ്മും തമ്മിലുള്ള ദൂരം അളക്കുന്നു, അതേസമയം നൗഗിൾ എക്സോഫ്താൽമോമീറ്ററുകൾ രണ്ട് കണ്ണും തമ്മിലുള്ള ആപേക്ഷിക വ്യത്യാസം അളക്കുന്നു.[2]
- ലാറ്ററൽ ഓർബിറ്റൽ റിമ്മിൽ നിന്ന് കോർണിയൽ അഗ്രത്തിലേക്ക് ഉള്ള ദൂരമാാണ് ഹെർട്ടൽ എക്സോഫ്താൽമോമീറ്ററുകൾ അളക്കുന്നത്. ലാറ്ററൽ ഓർബിറ്റൽ റിം ഈ ഉപകരണത്തിന്റെ റഫറൻസ് പോയിന്റായി വർത്തിക്കുന്നതിനാൽ ഓർബിറ്റൽ ഫ്രാക്ചർ ഉള്ളപ്പോഴോ ലാറ്ററൽ ഓർബിറ്റോടോമിക്കു ശേഷമോ ആണെങ്കിൽ ഹെർട്ടൽ എക്സോഫ്താൽമോമീറ്ററിന്റെ ഉപയോഗം സങ്കീർണ്ണമായേക്കാം, കാരണം . ഈ സന്ദർഭങ്ങളിൽ നൗഗൽ എക്സോഫ്താൽമോമീറ്റർ ഉപയോഗിക്കുന്നതിന് പരിഗണന നൽകണം.
- നൗഗൽ എക്സോഫ്താൽമോമീറ്ററുകൾ സുപ്പീരിയർ അല്ലെങ്കിൽ ഇൻഫീരിയർ ഓർബിറ്റൽ റിമ്മിന് (കവിൾ എല്ലുകളും നെറ്റിയും) അല്പം മുകളിലും താഴെയുമായി ഫിക്സേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നു. ഹെർട്ടൽ രീതി ഉപയോഗിച്ച് ലഭിച്ച കേവലമായ അളവിന് വിപരീതമായി, രണ്ട് കണ്ണുകൾ തമ്മിലുള്ള പ്രോപ്റ്റോസിസിലെ വ്യത്യാസം ആണ് നൗഗൽ എക്സോഫ്താൽമോമീറ്ററുകൾ അളക്കുന്നത്.
- ല്യൂഡെ എക്സോഫ്താൽമോമീറ്ററുകൾ ലാറ്ററൽ ലാറ്ററൽ ഓർബിറ്റൽ വാളിൽ ഫിക്സ്സ് ചെയ്ത് സുതാര്യമായ ഒരു റൂളർ ഉപയോഗിച്ച് പ്രോട്ടോറഷന്റെ അളവ് അളക്കുന്നു.
സാധാരണ അളവുകൾ
[തിരുത്തുക]സാധാരണ ശ്രേണി 12–21 മി.മീ. ആണ്. ആഫ്രിക്കൻ വംശജരായ ആളുകൾക്ക് ഉയർന്ന സാധാരണ പരിധി അൽപ്പം കൂടുതലാണ് (ഏകദേശം 23–24 മി.മീ.).[3]
കണ്ണുകൾക്കിടയിൽ 2 മില്ലീമീറ്ററിൽ കൂടുതലുള്ള പ്രധാനമാണ്.
കുട്ടികളിലും കൗമാരക്കാരിലും പ്രായത്തിനനുസരിച്ച് എക്സോഫ്താൽമോമെട്രിക് അളവുകൾ വർദ്ധിക്കുന്നു. ശരാശരി അളവുക 4 വയസിൽ താഴെ 13.2 മി.മീ, 5–8 വയസ്സ് 14.4 മി.മീ., 9-12 വയസ്സ് 15.2 മി.മീ., 13–17 വയസ്സ് 16.2 മി.മീ. എന്നിങ്ങനെയാണ്.[4]
കണ്ണിന്റെ ആക്സിയൽ നീളവും എക്സോഫ്താൽമോമീറ്റർ അളവിനെ ബാധിക്കുന്നുണ്ട്. കഠിനമായ ഹ്രസ്വദൃഷ്ടിയിൽ സ്യൂഡോപ്രോപ്റ്റോസിസ് കണ്ടേക്കാം.[5]
അവലംബം
[തിരുത്തുക]- ↑ "Exophthalmometer in TheFreeDictionary". Farlex. Retrieved 13 April 2013.
- ↑ Onofrey, Bruce E.; Leonid Skorin, Jr.; Nicky R. Holdeman (2011). Ocular therapeutics handbook : a clinical manual (Third ed.). Wolters Kluwer/Lippincott Williams & Wilkins. pp. 71–72. ISBN 1605479527.
- ↑ de Juan E, Jr; Hurley, DP; Sapira, JD (Sep 1980). "Racial differences in normal values of proptosis". Archives of Internal Medicine. 140 (9): 1230–1. doi:10.1001/archinte.140.9.1230. PMID 7406621.
- ↑ Dijkstal, JM; Bothun, ED; Harrison, AR; Lee, MS (Jan 2012). "Normal exophthalmometry measurements in a United States pediatric population". Ophthalmic plastic and reconstructive surgery. 28 (1): 54–6. doi:10.1097/iop.0b013e3182392f05. PMID 22262290.
- ↑ "Myopic proptosis and the associated changes in axial components of the eye". Zhonghua Yan Ke Za Zhi. 43 (6): 525–9. Jun 2007. PMID 17897530.