എക്സിക്യൂട്ടബിൾ ആന്റ് ലിങ്കബിൾ ഫോർമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എക്സിക്യൂട്ടബിൾ & ലിങ്കബിൾ ഫോർമാറ്റ്
എക്സ്റ്റൻഷൻnone, .axf, .bin, .elf, .o, .out, .prx, .puff, .ko, .mod, and .so
മാജിക് നമ്പർ0x7F 'E' 'L' 'F'
ഫോർമാറ്റ് തരംBinary, executable, object, shared library, core dump
ഒരു ഇഎൽഎഫ് ഫയലിന് രണ്ട് വ്യൂവ്സ് ഉണ്ട്: പ്രോഗ്രാം ഹെഡർ റൺ ടൈമിൽ ഉപയോഗിക്കുന്ന സെഗ്‌മെന്റുകൾ കാണിക്കുന്നു, അതേസമയം സെക്ഷൻ ഹെഡർ സെക്ഷനുകളുടെ സെറ്റ് ലിസ്റ്റ് ചെയ്യുന്നു.

ബൈനറി, എക്സിക്യൂട്ടബിൾ, ഒബ്ജക്റ്റ് കോഡ്, ഷെയേർഡ് ലൈബ്രറികൾ, കോർ ഡമ്പ് ഇവയ്ക്കുള്ള ഒരു ഫയൽ തരമാണ് എക്സിക്യൂട്ടബിൾ & ലിങ്കബിൾ ഫോർമാറ്റ് (മുൻപ് എക്സൻസബിൾ ലിങ്കിങ്ങ് ഫോർമാറ്റ്) [1]ആദ്യം System Vന്റെ ആപ്ലിക്കേഷൻ ബൈനറി ഇന്റർഫേസ് സ്പെസിഫിക്കേഷനിലാണ് പരാമർശിക്കുന്നത്. ഇത് പെട്ടെന്നു തന്നെ വിവിധ യൂണിക്സ് വെണ്ടർമാക്കിടയിൽ പ്രസിദ്ധമായി.[2] 1999-ൽ യുണിക്സ്, യൂണിക്സ് സമാന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെ അംഗീകൃത ബൈനറി ഫയൽ തരമായി 86open പദ്ധതി അംഗീകരിച്ചു.[3]

ഡിസൈൻ പ്രകാരം, ഇഎൽഎഫ് ഫോർമാറ്റ് ഫ്ലെക്സിബിളും വിപുലീകരിക്കാവുന്നതും ക്രോസ്-പ്ലാറ്റ്ഫോമാണ്. ഉദാഹരണത്തിന്, ഇത് വ്യത്യസ്ത എൻഡിയൻനെസ്സുകളെയും അഡ്രസ്സ് സൈസ്സുകളെയും പിന്തുണയ്ക്കുന്നു, അതിനാൽ തന്നെ ഇത് ഏതെങ്കിലും പ്രത്യേക സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സിപിയു) അല്ലെങ്കിൽ ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചർ|ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചറിനെയും ഒഴിവാക്കില്ല. വ്യത്യസ്ത ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോമുകളിലുള്ള പല ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഇതിനെ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Tool Interface Standard (TIS) Portable Formats Specification Version 1.1 (October 1993)
  2. System V Application Binary Interface Edition 4.1 (1997-03-18)
  3. Tool Interface Standard (TIS) Executable and Linking Format (ELF) Specification Version 1.2 (May 1995)