എക്സിക്യൂട്ടബിൾ ആന്റ് ലിങ്കബിൾ ഫോർമാറ്റ്
എക്സ്റ്റൻഷൻ | none, .axf, .bin, .elf, .o, .out, .prx, .puff, .ko, .mod, and .so |
---|---|
മാജിക് നമ്പർ | 0x7F 'E' 'L' 'F' |
ഫോർമാറ്റ് തരം | Binary, executable, object, shared library, core dump |
ബൈനറി, എക്സിക്യൂട്ടബിൾ, ഒബ്ജക്റ്റ് കോഡ്, ഷെയേർഡ് ലൈബ്രറികൾ, കോർ ഡമ്പ് ഇവയ്ക്കുള്ള ഒരു ഫയൽ തരമാണ് എക്സിക്യൂട്ടബിൾ & ലിങ്കബിൾ ഫോർമാറ്റ് (മുൻപ് എക്സൻസബിൾ ലിങ്കിങ്ങ് ഫോർമാറ്റ്) [1]ആദ്യം System Vന്റെ ആപ്ലിക്കേഷൻ ബൈനറി ഇന്റർഫേസ് സ്പെസിഫിക്കേഷനിലാണ് പരാമർശിക്കുന്നത്. ഇത് പെട്ടെന്നു തന്നെ വിവിധ യൂണിക്സ് വെണ്ടർമാക്കിടയിൽ പ്രസിദ്ധമായി.[2] 1999-ൽ യുണിക്സ്, യൂണിക്സ് സമാന ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെ അംഗീകൃത ബൈനറി ഫയൽ തരമായി 86open പദ്ധതി അംഗീകരിച്ചു.[3]
ഡിസൈൻ പ്രകാരം, ഇഎൽഎഫ് ഫോർമാറ്റ് ഫ്ലെക്സിബിളും വിപുലീകരിക്കാവുന്നതും ക്രോസ്-പ്ലാറ്റ്ഫോമാണ്. ഉദാഹരണത്തിന്, ഇത് വ്യത്യസ്ത എൻഡിയൻനെസ്സുകളെയും അഡ്രസ്സ് സൈസ്സുകളെയും പിന്തുണയ്ക്കുന്നു, അതിനാൽ തന്നെ ഇത് ഏതെങ്കിലും പ്രത്യേക സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സിപിയു) അല്ലെങ്കിൽ ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചർ|ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചറിനെയും ഒഴിവാക്കില്ല. വ്യത്യസ്ത ഹാർഡ്‌വെയർ പ്ലാറ്റ്‌ഫോമുകളിലുള്ള പല ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഇതിനെ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Tool Interface Standard (TIS) Portable Formats Specification Version 1.1 (October 1993)
- ↑ System V Application Binary Interface Edition 4.1 (1997-03-18)
- ↑ Tool Interface Standard (TIS) Executable and Linking Format (ELF) Specification Version 1.2 (May 1995)