എക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എക്കോ (Echo) (/ˈɛk/; ഗ്രീക്ക്: Ἠχώ, ഗ്രീക്കു പുരാണകഥകളിലെ വനദേവതകളിലൊരുവളാണ്. ഹീരയുടെ ശാപം കൊണ്ടോ അതോ പാൻദേവന്റെ പ്രതികാരം കൊണ്ടോ അവൾ വെറുമൊരു മാറ്റൊലി മാത്രമായിത്തീർന്നു.

എക്കോ
എക്കോ by Alexandre Cabanel. Painted in 1874 the piece now hangs in the Metropolitan Museum of Art, New York.
Personal information
Parents(possibly) Ouranos
SiblingsNymphs
ജീവിത പങ്കാളിPan, Narkissos

പലതരം കഥകൾ[തിരുത്തുക]

ഹീരയുടെ ശാപം[തിരുത്തുക]

നിർത്താതെ സംസാരിക്കാൻ കഴിവുള്ളവളായിരുന്നു എക്കോ. സിഥറോൺ പർവതനിരകളിൽ പലപ്പോഴും കാമിനികളുമായി സൈരസല്ലാപം നടത്താൻ സ്യൂസ് എത്താറുണ്ടായിരുന്നു. സ്യൂസിന്റെ നീക്കങ്ങളിൽ സദാ സംശയാലുവായിരുന്ന പത്നി ഹീര, സ്യൂസിനെ കൈയോടെ പിടികൂടാനായി പിന്തുടർന്നെത്തുകയും പതിവായിരുന്നു. അത്തരമൊരവസരത്തിൽ എക്കോ തന്റെ വാചാലതയിൽ ഹീരയെ തടുത്തു നിർത്തി. ക്രുദ്ധയായ ഹീര ശപിച്ചു. നിനക്ക് ഒരിക്കലും സ്വയം ഒന്നും പറയാനാവില്ല. മറ്റുള്ളവരുടെ അവസാനവാക്കുകൾ ഏറ്റു പറയാനേ കഴിയൂ. എക്കോ മൂകയായി പർവതനിരകളിൽ അലഞ്ഞു നടന്നു. ഒരിക്കൽ അവൾ അതികോമളനായ നാർസിസ്സസിനെ കാണാനിടയായി. പ്രണയപരവശയായ അവൾക്ക് നാർസിസ്സിന്റെ സ്വഗതോക്തികൾ ഏറ്റു പറയുകയല്ലാതെ സ്വന്തം അഭീഷ്ടം വെളിപ്പെടുത്താനായില്ല. പ്രണയപാരവശ്യത്തിൽ അവൾ തേഞ്ഞുമാഞ്ഞു പോയെന്നും മാറ്റൊലി മാത്രം നിലനിന്നുവെന്നും ഒരു കഥ [3],[4]

പാൻദേവന്റെ പ്രതികാരം[തിരുത്തുക]

മറ്റൊരു കഥയനുസരിച്ച് പാൻദേവൻ[5],[6] എക്കോയുടെ അസാമാന്യസംഗീതപ്രതിഭയിൽ അസൂയാലുവായി, ജനങ്ങളെ അവൾക്കെതിരെ പ്രകോപിപ്പിച്ച് അവളെ നിഷ്കരുണം തുണ്ടുതുണ്ടാക്കി സർവദിശകളിലും വലിച്ചെറിഞ്ഞു. അതല്ല, തന്റെ പ്രേമാഭ്യർഥന എക്കോ നിരസിച്ചതു കൊണ്ടാണ് പാൻദേവൻ അങ്ങനെ ചെയ്തതെന്ന് മറ്റൊരു കഥയുമുണ്ട്. എന്തായാലും ഭൂമിദേവി എക്കോയുടെ ചിതറിത്തെറിച്ച കഷണങ്ങളെല്ലാം സ്വയം തന്നിൽ സ്വരൂപിച്ചുവെച്ചു. ആ അവശിഷ്ടങ്ങൾ ഗാനമുതിർത്തുകൊണ്ടയിരിക്കുന്നുവെന്നു സങ്കല്പം. [7]

മറ്റു ചില കഥകൾ പാൻദേവനും എക്കോയും വിവാഹിതരായെന്നും പറയുന്നു.

അവലംബം[തിരുത്തുക]

 1. Sudias, Translated by Ada Adler (1928–1938), Suda. Available at stoa.org/sol/ Archived 2007-03-06 at the Wayback Machine.
 2. Hornblower, Simon; Spawforth, Antony and Eidinow, Esther (2012). The Oxford Classical Dictionary. Oxford University Press. Page 720, "Iambe". ISBN 0199545561.
 3. Hamilton, പുറം. 87-88.
 4. Gregory.
 5. Hymn, പുറം. Hymn19.
 6. Hamilton, പുറം. 40.
 7. "Echo:Encyclopaedia Mythica". Archived from the original on 2008-09-15. Retrieved 2016-10-28.

ഗ്രന്ഥസൂചി[തിരുത്തുക]

 1. Hamilton, Edith (1940). Mythology: Timeless Tales of Gods & Heros. The New American Library,New York.
 2. Gregory,Horace, ed. (2009). The Metamorphoses by Ovid. Signet Classics. ISBN 9780451531452.
 3. Echo: Greek Mythology Encyclopaedia Brittannica
 4. Homeric Hymns-Hymn 19
"https://ml.wikipedia.org/w/index.php?title=എക്കോ&oldid=3918586" എന്ന താളിൽനിന്ന് ശേഖരിച്ചത്