ഉള്ളടക്കത്തിലേക്ക് പോവുക

എം.പി. താമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.പി. താമി
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ.)

കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. താമി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന താമി 1980-ലും 1987-ലും തൃത്താലയിൽ നിന്നും 1991-ൽ ചേലക്കരയിൽ നിന്നും കേരളനിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കുഞ്ഞക്കന്റേയും മുണ്ടിയുടേയും മകനായി 1938 ൽ ജനിച്ചു. 2010 മെയ് 15 ന് 72ആം വയസ്സിൽ അന്തരിച്ചു.

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1991ചേലക്കര നിയമസഭാമണ്ഡലംഎം.പി. താമികോൺഗ്രസ് (ഐ.), യു.ഡി.എഫ്സി. കുട്ടപ്പൻസി.പി.എം. എൽ.ഡി.എഫ്
1987തൃത്താല നിയമസഭാമണ്ഡലംഎം.പി. താമികോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.കെ. കൃഷ്ണൻസി.പി.എം. എൽ.ഡി.എഫ്
1980തൃത്താല നിയമസഭാമണ്ഡലംഎം.പി. താമികോൺഗ്രസ് (ഐ.)എൻ. സുബ്ബയ്യൻഐ.എൻ.സി. (യു.)

കുടുംബം

[തിരുത്തുക]

കാളിക്കുട്ടിയാണ് ഭാര്യ. മക്കൾ: മധു (സച്ചിദാനന്ദൻ), രാമദാസ്, വിജയകുമാരി, പ്രേമകുമാരി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
"https://ml.wikipedia.org/w/index.php?title=എം.പി._താമി&oldid=4071968" എന്ന താളിൽനിന്ന് ശേഖരിച്ചത്