എം.ടി.വി റോഡീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ടി.വി ഹിറോ ഹോണ്ട റോഡീസ്
മറ്റു പേരുകൾ'എം.ടി.വി റോഡീസ്'
തരംറിയാലിറ്റി ഷോ
അവതരണംസൈറസ് സാഹുകർ ഭാഗം 1
റൺവിജയ് സിംഗ് ഭാഗം 2 മുതൽ ഇതുവരെ
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
സീസണുകളുടെ എണ്ണം6
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)രഘു റാം
നിർമ്മാണസ്ഥലം(ങ്ങൾ)India Season 1 to 4
India, Thailand, Malaysia Season 5
India, Australia - Season 6
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്MTV India
ആദ്യ പ്രദർശനം2003
ഒറിജിനൽ റിലീസ്2009
External links
Website

ഇന്ത്യയിൽ എം.ടി.വി ചാനലിൽ സംപ്രേഷണം ചെയ്ത് വരുന്ന ഒരു റിയാലിറ്റി ഷോയാണ് എം.ടി.വി റോഡീസ്[1]. പ്രധാനമായും യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ റിയാലിറ്റി ഷോ അവതരിപ്പിച്ച് വരുന്നത്. ഈ പരിപാടി രൂപകല്പന ചെയ്തത്, ഇന്ത്യയിലെ എം.ടി.വിയിലെ ഒരു മുതിർന്ന നിർമ്മാതാവും, മേൽനോട്ടക്കാരനുമായ രഘുറാം ആണ്. ഈ പരിപാടിയിൽ അവതാരകനായി വന്നുകൊണ്ടിരിക്കുന്നത്. എം.ടി.വി റോഡീസിൻറെ ആദ്യ ഭാഗത്തിലെ വിജയിയായ റൺവിജയ് സിംഗ് ആണ്.

മത്സാരാർത്ഥികളുടെ തിരഞ്ഞെടുപ്പും നടപടിക്രമങ്ങളും[തിരുത്തുക]

മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന നഗരങ്ങളിൽ വെച്ച് നടത്തുന്നു. പങ്കെടുക്കാൻ വരുന്നവർക്കെല്ലാവർക്കും ഓരോ ഫോറം ലഭിക്കുന്നു. ഈ ഫോറം പൂരിപ്പിക്കലാണ് ആദ്യ പടി. പിന്നീട് ഒരു കൂട്ടായ സം‌വാദം നടത്തുന്നു. ഇതിൽ നിന്ന് തിരഞ്ഞെടുത്ത കുറച്ച് ആളുകളെ പ്രത്യേകം പ്രത്യേകം ഇൻറർവ്യൂ ചെയ്യുന്നു. ഇത് ചെയ്യുന്നത് ഇതിൻറെ നിർമ്മാതാക്കളും ഇരട്ട സഹോദരങ്ങളുമായ രഘുറാമും, രാജീവ് ലക്ഷമണനുമാണ്. ഈ ഇൻറർവ്യൂവിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെയാണ് റോഡീസിൻറെ മത്സരങ്ങളിലേക്ക് പരിഗണിക്കുന്നത്. ആദ്യഭാഗത്തിൽ മത്സരാർത്ഥികളായി തിരഞ്ഞെടുത്തത് 7 പേരെയാണെങ്കിൽ ഇന്നത് 13 വരെയായി വർദ്ധിച്ചിരിക്കുന്നു. ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര എം.ടി.വി ചാനലിലെ റിയാലിറ്റി ഷോയായ റോഡ് റൂൾസ് എന്നതിൻറെ മാതൃകയിലാണ്.[2]ഇത് ആരംഭിച്ചത് 1995-ലാണ്.

രൂപഘടന[തിരുത്തുക]

തിരഞ്ഞെടുത്ത മത്സരാർത്ഥികൾക്കായി ഹീറോ ഹോണ്ട ബൈക്കുകൾ നല്കുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റോഡുകളിൽക്കൂറി സഞ്ചരിച്ച് മത്സരങ്ങൾ നടത്താനിരിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനാണ് ഈ ബൈക്കുകൾ നല്കുന്നത്. ഓരോ എപ്പിസോഡിലും ഓരോ വോട്ടെടുപ്പ് ഉണ്ടായിരിക്കും, ഈ വോട്ടെടുപ്പിൽ ഓരോരോ മത്സരാര്ത്ഥികളും, കൂടെയുള്ള മത്സരാർത്ഥികൾക്കെതിരെ വോട്ട് ചെയ്യുന്നു. ഇങ്ങനെ ഭൂരിപക്ഷം വോട്ട് ലഭിക്കുന്ന മത്സരാർത്ഥി പുറത്താവുന്നു. ഇത് അവസാനം വരെ തുടരുന്നു.

ഓരോ എപ്പിസോഡിലും കഠിനമായ വ്യത്യസ്തയിനം ജോലികൾ, അഥവാ മത്സരങ്ങൾ (Tasks) മത്സരാർത്ഥികൾക്ക് നൽകുന്നു. അവനവൻറെ കഴിവ് തെളിയിക്കും വിധം ഓരോ മത്സരാർത്ഥികളും നൽകുന്ന ജോലികൾ ചെയ്യുന്നു. ഈ ജോലികളിൽ പണത്തിനു വേണ്ടിയുള്ള ജോലിയും (Money Tasks), വോട്ടെടുപ്പിനെ പ്രതിരോധിക്കാൺ വേണ്ടിയുള്ള ജോലിയും (Immunity tasks) അടങ്ങിയിരിക്കും. പണത്തിനു വേണ്ടിയുള്ള മത്സരത്തിൽ സമ്പാദിക്കുന്ന പണം അവസാനം വിജയിയാവുന്ന ആൾക്കാണ് ലഭിക്കുക, എന്നാൽ വോട്ടെടുപ്പിനെ പ്രതിരോധിക്കാനുള്ള മത്സരത്തിൽ ജയിക്കുന്ന ആൾ, അന്നത്തെ വോട്ടെടുപ്പിൽ നിന്ന് സുരക്ഷിതനായിരിക്കും, ഇയാൾക്കെതിരെ അന്നേദിവസം ആർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. ഇങ്ങനെ അവസാനം വരെ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കും.

ഇതുവരെ വിജയിച്ചവർ[തിരുത്തുക]

  • സീസൺ 1 – റൺ വിജയ് സിംഗ് (മുംബൈ)
  • സീസൺ 2 – ആയുഷ്മാൻ ഖുറാന (ചണ്ടിഖഡ്)
  • സീസൺ 3 – പരുൾ ഷാഹി (ഡെൽഹി)
  • സീസൺ 4 – ആൻറണി യേ (കൽക്കത്ത)
  • സീസൺ 5 – അഷുതോഷ് കൌഷിക് (സാഹ്‌രൺപൂർ)
  • സീസൺ 6 – നോമാൻ സേത് (ബാംഗ്ലൂർ)


അവലംബം[തിരുത്തുക]

  1. റോഡീസിൻറെ വെബ്സൈറ്റ്.
  2. "MTV Roadies Inspired?". ശേഖരിച്ചത് 2008-05-19.
"https://ml.wikipedia.org/w/index.php?title=എം.ടി.വി_റോഡീസ്&oldid=3087968" എന്ന താളിൽനിന്ന് ശേഖരിച്ചത്