എം.എസ്. ബനേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയും ഡോക്യുമെൻററി സംവിധായകനുമാണ് എം.എസ്‌. ബനേഷ്‌.

ജീവിതരേഖ[തിരുത്തുക]

കവിയും മാധ്യമപ്രവർത്തകനും ഡോക്യുമെൻററി സംവിധായകനുമായ എം.എസ് ബനേഷ്[1] തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതൽ മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. ആദ്യകവിതാസമാഹാരം 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു' 2007ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കവിതാസമാഹാരം 'കാത്തുശിക്ഷിക്കണേ' 2011ൽ ഡിസി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു. 2017ൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'നല്ലയിനം പുലയ അച്ചാറുകൾ'[2][3][4] ആണ് മൂന്നാമത്തെ കാവ്യസമാഹാരം. മലയാളത്തിലെയും ഇംഗ്ലീഷിലെയും നിരവധി കാവ്യസമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്. കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടു.[5] കാത്തുശിക്ഷിക്കണേ എന്ന കവിത മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ബിഎ മലയാളം രണ്ടാംവർഷ സിലബസിൽ പാഠ്യവിഷയമാണ്‌. കേന്ദ്രസാഹിത്യ അക്കാദമി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകവിതയെക്കുറിച്ച്‌ 2017 മാർച്ചിൽ തയ്യാറാക്കിയ ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ പ്രത്യേകപതിപ്പിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഡോക്യുമെൻററി ഫിലിം സംവിധാനത്തിന് 6 തവണയും ലേഖനത്തിന്‌ ഒരു തവണയും സംസ്ഥാന സർക്കാരിൻറെ ടെലിവിഷൻ അവാർഡ്‌ നേടി. 'ഗർഭിണികളുടെ വാർഡ്‌' 'ശവമുറിയിൽ നിങ്ങളെയും കാത്ത്‌' 'ചന്ദനത്താൽ മുറിവേറ്റവർ' 'ദ ഗ്രേറ്റ്‌ പീപ്പിൾസ് സ്ലം' 'ദ ബ്ലൈൻഡ് ലൈബ്രേറിയൻ' തുടങ്ങിയവ പ്രധാന ഡോക്യുമെൻററികൾ. 'പെണ്ണ് കെട്ടിയ വീട്' എന്ന ഡോക്യുമെൻററിക്ക് ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തമുള്ള പോപുലേഷൻ ഫസ്റ്റിന്റെ ലാഡ്ലി മീഡിയ അവാർഡ്‌ ലഭിച്ചു. മലയാറ്റൂരിലെ അനധികൃത പാറമടകളെക്കുറിച്ചുള്ള ഡോക്യുമെൻററി ചിത്രീകരണത്തിനിടെ 2012 ഡിസംബർ 5 ന് ക്വാറിയിലെ ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായി. എറണാകുളം ഏലൂരിലെ വ്യവസായ മലിനീകരണത്തിനെതിരെ സംവിധാനം ചെയ്ത 'വിഷമവൃത്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും ആക്രമണ ശ്രമം ഉണ്ടായി. പുഴയുടെ ജാതകം എന്ന ഡോക്യുമെൻററിയുടെ സംവിധാനത്തിന് അന്തരിച്ച പ്രമുഖ ഡോക്യുമെൻററി സംവിധായകൻ സി. ശരത്ച്ചന്ദ്രൻറെ പേരിലുള്ള ശരത്ചന്ദ്രൻ പരിസ്ഥിതി പുരസ്‌കാരം ലഭിച്ചു. 2016ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ഇൻർനാഷണൽ ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിംഫെസ്റ്റിവലിൻറെ (IDSFFK) സെലക്ഷൻ ജൂറി അംഗമായിരുന്നു.[6]

കാവ്യസമാഹാരങ്ങൾക്കു പുറമേ, സ്വന്തം ഡോക്യുമെൻററി തിരക്കഥയായ 'കലി-ദ ഫ്‌ളെയ്മിംഗ് ഫെയ്‌സസ്', ഡോക്യുമെൻററി തിരക്കഥകളുടെ സമാഹാരമായ 'കലഹിക്കുന്നവരുടെ തിരക്കാഴ്ച്ചകൾ', എംഎൻ വിജയനുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ സമാഹാരമായ 'കലാപത്തിന്റെ ഉത്തരങ്ങൾ;, നോം ചോംസ്‌കിയുടെ മലയാളവിവർത്തനമായ 'ബുദ്ധിജീവികളുടെ മൗനം', ഓഷോ രജനീഷിന്റെ ലവ് ആൻഡ് മെഡിറ്റേഷൻ എന്ന കൃതിയുടെ വിവർത്തനമായ 'പ്രണയവും ധ്യാനവും' ബംഗാളി സംവിധായകൻ ജോഷി ജോസഫിന്റെ സിനിമയുടെ ദൃശ്യാഖ്യാനമായ 'ആരാച്ചാരുടെ ജീവിതത്തിൽ നിന്ന്‌ ഒരു ദിവസം' എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.

കലാകൗമുദി ആഴ്ചപ്പതിപ്പ്‌, കൈരളി ടിവി, പീപ്പിൾ ടിവി, ജീവൻ ടിവി[7] എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ റിപോർട്ടർ ടിവിയിൽ പ്രോഗ്രാം ഹെഡ് ആയി ജോലി ചെയ്യുന്നു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, കേരള പ്രസ്‌ അക്കാദമി എന്നിവിടങ്ങളിൽ പഠനം. കൊടുങ്ങല്ലൂർ ഭരണിയെ കുറിച്ച് സംവിധാനം ചെയ്ത 'കലി- ദ ഫ്ലെയ്മിംഗ് ഫെയ്സസ്' എന്ന ചിത്രത്തിന്റെ തിരക്കഥ 'ഭാഷാപോഷിണി' പ്രസിദ്ധീകരിച്ചു. ഇതേ തിരക്കഥ 2003ൽ ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്വതന്ത്രമായി ഡോക്യുമെൻററി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു. എറണാകുളത്ത് താമസം.

കൃതികൾ[തിരുത്തുക]

 • നല്ലയിനം പുലയ അച്ചാറുകൾ - (കവിതാസമാഹാരം) ഡി.സി. ബുക്‌സ്‌.(2017)[8]
 • കാത്തുശിക്ഷിക്കണേ - (കവിതാസമാഹാരം) ഡി.സി. ബുക്‌സ്‌ (2011)[9][10]
 • നെഞ്ചുംവിരിച്ച്‌ തലകുനിക്കുന്നു - (കവിതാസമാഹാരം) ഡി.സി. ബുക്‌സ്‌.(2007)
 • കലഹിക്കുന്നവരുടെ തിരക്കാഴ്ച്ചകൾ - (ഡോക്യുമെൻററി തിരക്കഥാ സമാഹാരം) ലോഗോസ് ബുക്‌സ് (2016)[11][12]
 • കലി-ദ ഫ്‌ളെയ്‌മിങ്ങ്‌ ഫെയ്‌സസ്‌ - (ഡോക്യുമെൻററി തിരക്കഥ) ഫാബിയൻ ബുക്സ് (2003)[13]
 • കലാപത്തിന്റെ ഉത്തരങ്ങൾ -(എം. എൻ വിജയനുമായുള്ള അഭിമുഖ സമാഹാരം) ഫാബിയൻ ബുക്സ് (2004)
 • ബുദ്ധിജീവികളുടെ മൗനം-(നോം ചോംസ്കിയുടെ ലേഖന പരിഭാഷ)ഫാബിയൻ ബുക്സ് (2005)
 • പ്രണയവും ധ്യാനവും -( ഓഷോ രജനീഷിന്റെ ലേഖന പരിഭാഷ) ഫാബിയൻ ബുക്സ് (1999)
 • ആരാച്ചാരുടെ ജീവിതത്തിൽ നിന്ന്‌ ഒരു ദിവസം -(ജോഷി ജോസഫിന്റെ വൺ ഡേ ഫ്രം എ ഹാംഗ്മാൻസ്‌ ലൈഫ്‌ എന്ന സിനിമയുടെ ദൃശ്യാഖ്യാനം) ഫാബിയൻ ബുക്‌സ്‌ (2017)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'ഗർഭിണികളുടെ വാർഡ്‌' (ഡോക്യുമെൻററി) (2002)
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'ശവമുറിയിൽ നിങ്ങളെയും കാത്ത്‌' (ഡോക്യുമെൻററി) (2005)
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'ഉള്ളടക്കങ്ങൾ' (ഡോക്യുമെൻററി) (2006)
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'ദ ഗ്രേറ്റ്‌ പീപ്പിൾസ് സ്ലം' (ഡോക്യുമെൻററി) (2011)
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'ദ ബ്ലൈൻഡ് ലൈബ്രേറിയൻ' (ഡോക്യുമെൻററി) (2013)
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'മനുഷ്യർ മനുഷ്യരെ അന്ധരാക്കുന്ന വിധം ' (ലേഖനം) 2013
 • കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ - 'റസാഖിന്റെ ഇതിഹാസം' 2014[14]
 • കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌ - ചന്ദനത്താൽ മുറിവേറ്റവർ (ഡോക്യുമെൻററി) (2003)
 • ഫോട്ടോഫെസ്റ്റ്‌ ഇന്ത്യ ദേശീയ അവാർഡ്‌ - 'അസഹ്യൻ ദ വാനിഷിംഗ്‌ ബ്രസ്റ്റ്‌ '(ഡോക്യുമെൻററി) (2004)
 • വയലാർ രാമവർമ ട്രസ്റ്റ്‌ അവാർഡ്‌ - 'നരകത്തിൽ നിന്നുള്ള സമരങ്ങൾ' (ഡോക്യുമെൻററി) (2011)
 • നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൌൺസിൽ അവാർഡ്‌ - 'സ്വാതന്ത്ര്യക്കുടിയിറക്കൽ' (ഡോക്യുമെൻററി) (2010)
 • ലോഹിതദാസ് അവാർഡ്‌ - 'മഹാ ആഗ്നസ് ദേവി ' (ഡോക്യുമെൻററി) (2012)
 • കേരള ഫിലിം ഓഡിയൻസ് കൌൺസിൽ അവാർഡ്‌ - 'ശവമുറിയിൽ നിന്നുള്ള വാക്കുകൾ' (ഡോക്യുമെൻററി) (2012 )
 • നാഷണൽ ഫിലിം അക്കാദമി അവാർഡ്‌ - 'സ്വാതന്ത്ര്യക്കുടിയിറക്കൽ' (ഡോക്യുമെൻററി) (2010)
 • മുസിരിസ് ടെലിവിഷൻ അവാർഡ്‌ - 'മുരുകോപാസന' (ഡോക്യുമെൻററി) (2012 )
 • കൊടമന നാരായണൻ നായർ മീഡിയ അവാർഡ്‌ - '(വിഷ്വൽ ജേണലിസ്റ്റ്) (2010)
 • ടെലിവിഷൻ പ്രോഗ്രാംസ്‌ പ്രൊമോഷൻ കൌൺസിൽ അവാർഡ്‌ - 'ലാലൂരിലെ പട്ടികൾ' (ഡോക്യുമെൻററി) (2012 )
 • കേരള ടെലിവിഷൻ വ്യൂവേഴ്സ് അസ്സോസിയേഷൻ, കാഴ്ച്ച അവാർഡ്‌ - 'നെറ്റിസൻ ജേണലിസ്റ്റ് (ടി വി ഷോ ) (2012 )
 • ഭരണിക്കാവ് ശിവകുമാർ മെമ്മോറിയൽ ടെലിവിഷൻ അവാർഡ്‌ - 'നെറ്റിസൻ ജേണലിസ്റ്റ് (ടി വി ഷോ ) (2012 )
 • ശരത്ചന്ദ്രൻ മെമ്മോറിയൽ ഡോക്യുമെൻററി അവാർഡ്‌ - ' പുഴയുടെ ജാതകം' (ഡോക്യുമെൻററി) (2012 )
 • ലാഡ്ലി മീഡിയ അവാർഡ്‌ - 'പെണ്ണ് കെട്ടിയ വീട്' (ഡോക്യുമെൻററി) (2012 )

കവിതകളുടെ നാൾവഴി[തിരുത്തുക]

നെഞ്ചുംവിരിച്ച് തലകുനിക്കുന്നു - (ആദ്യകവിതാമാഹാരം) ഡി സി ബുക്സ്- വില നാൽപതു രൂപ

ഈ സമാഹാരത്തിലെ കവിതകളും അവ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങളും:

 • ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂൺ
 • തുറക്കൽ-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാർച്ച്‌
 • അടിയൻ-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി
 • കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂൺ
 • ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂൺ
 • കല്യാണക്കാസെറ്റ് വീണ്ടും കാണൽ-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
 • തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ
 • ദീർഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
 • തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബർ
 • അടക്കം-മലയാളം വാരിക-2007 ജൂൺ
 • വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്‌
 • കണ്ടുകൊണ്ടേൻ-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്‌
 • ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബർ
 • പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബർ
 • ചുംബിതം-ഭാഷാപോഷിണി-2002
 • കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബർ
 • ഒച്ച്‌-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബർ
 • കണങ്കാലിലെ മൃദുരോമങ്ങൾ-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബർ
 • കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി
 • മൂരിനിവർത്തൽ-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി
 • ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബർ
 • തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്‌
 • കൊലപാതകം:ചില നിരീക്ഷണങ്ങൾ-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്‌
 • ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രിൽ
 • രാജവെമ്പാല-കുങ്കുമം വാരിക
 • മുടിയുടെ തമിഴൻവിശേഷണം ചേർത്ത്-മലയാളം വാരിക-2007 ഏപ്രിൽ
 • കിണർ-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂൺ
 • ഉറുമ്പിനെ കണ്ടെത്തൽ-മലയാളം വാരിക-1997 സെപ്റ്റംബർ
 • ഹ-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബർ
 • മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രിൽ
 • താൻ കുറെ നേരമായല്ലോ പറയാൻ തുടങ്ങിയിട്ട്-കേരള കവിത-2007
 • വളകൾ-ഭാഷാപോഷിണി-1996 നവംബർ
 • ഈയൽ-കലാദർപ്പണം- 1996 ഒക്ടോബർ
 • സ്വർഗാരോഹണത്തിലെ പ്രശ്നങ്ങൾ-പച്ചക്കുതിര-2007 ജൂൺ
 • ചർമം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂൺ
 • ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്‌
 • കാട്ടിലെ രാത്രി-എക്സ്പ്രസ്സ്‌ ആഴ്ചപ്പതിപ്പ് -1990
 • ഒഎൻവിയെ ഞാൻ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രിൽ
 • കൂർക്ക -ഭാഷാപോഷിണി-2007
 • ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷൻ-സാഹിത്യ ലോകം 1999
 • കാരണവർ-സാഹിത്യ ലോകം-1993 മെയ്‌
 • വേഴാമ്പൽ-സരോവരം ഓണപ്പതിപ്പ്-1990

കാത്തുശിക്ഷിക്കണേ (രണ്ടാമത്തെ കവിതാസമാഹാരം) ഡിസി ബുക്സ്-വില 70 രൂപ.

ഈ സമാഹാരത്തിലെ കവിതകളും അവ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങളും:

 • കൗണ്ട്‌ഡൗൺ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2008 സെപ്‌തംബർ
 • ശയനം - പച്ചക്കുതിര മാസിക, 2008 ജൂൺ
 • മരിച്ചവരുടെ നമ്പറുകൾ -കലാകൗമുദി ആഴ്‌ച്ചപ്പതിപ്പ്‌, 2008 ജൂലായ്‌
 • എത്ര ശ്രമിച്ചിട്ടും പേരിടാൻ കഴിയാത്ത കവിത - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2008 മേയ്‌
 • എൻകെ ആശാസ്യകുമാർ ഐപിഎസ്‌ - കലാകൗമുദി ആഴ്‌ച്ചപ്പതിപ്പ്‌, 2010 ഏപ്രിൽ
 • മരിച്ചാലും തോർച്ച മാസിക, 2010 ഡിസംബർ
 • തെക്കോട്ടിറക്കം - പച്ചക്കുതിര മാസിക, 2010 നവംബർ
 • ഹരിതക്കൊടി - മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ്‌, 2007 ജൂൺ
 • അപ്പോൾ മറ്റന്നാൾ എന്തുചെയ്യും? - പ്രസക്തി കവിതാപ്പതിപ്പ്, 2011
 • മലം പരിശോധിക്കുന്ന പെൺകുട്ടി - മലയാളം വാരിക, 2010 മേയ്
 • ഇടത്തോട്ടുതിരിഞ്ഞാൽ വലത്തേ മൂലയിൽ - മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2008 ഫെബ്രുവരി
 • ഇടയ്‌ക്ക്‌ വച്ച്‌ വൃത്തത്തിലാകുന്നത്‌- മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2009 മാർച്ച്‌
 • രുചിയിൽ നീ -എതിർദിശ ഓണപ്പതിപ്പ്, 2011
 • ബ്ലൂഫിലിം - കലാകൗമുദി ആഴ്‌ച്ചപ്പതിപ്പ്‌, 2006 സെപ്‌തംബർ
 • പൊന്നാനി - കലാകൗമുദി ആഴ്‌ച്ചപ്പതിപ്പ്‌, 2007 സെപ്‌തംബർ
 • ടി എൻ കുമാരൻ സ്‌മാരക വായനശാല - മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2008 ഡിസംബർ
 • കാത്തുശിക്ഷിക്കണേ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2009 ജൂൺ
 • സ്വർഗ്ഗം ഒരു ക്വട്ടേഷൻ നടപ്പാക്കുന്നു - മാധ്യമം ഓണപ്പതിപ്പ്‌, 2009
 • കുറ്റാലം നിശ്ചലം സായാഹ്നം ഭാഷാപോഷിണി, 2011 ഏപ്രിൽ
 • ശേഖരേട്ടന്റെ മരണം: എക്‌സ്‌ട്രാ പവർ - പച്ചക്കുതിര, 2011 മേയ്
 • പരിത്യക്തന്റെ രാത്രി - കലാകൗമുദി ആഴ്‌ച്ചപ്പതിപ്പ്‌, 2009 മാർച്ച്‌
 • സികെ പിള്ളൈ മെമ്മോറിയൽ ഐടി സ്‌കൂൾ ടൂർ - മാധ്യമം ആഴ്ച്ചപ്പതിപ്പ് 2011 ഏപ്രിൽ
 • മോചനം - ഭാഷാപോഷിണി, 2008 നവംബർ
 • പുല്ലിൽ കാടുകാണൽ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2004 ജൂലൈ
 • വിവാഹിതനാം ഭീക്ഷ്മർ...തോർച്ച മാസിക 2012 മാർച്ച്
 • ഗ്രീക്ഷ്‌മയക്ഷൻ - കലാകൗമുദി ആഴ്ച്ചപ്പതിപ്പ്, 2008 ഒക്ടോബർ
 • ഡോ. സാഗർകുമാർ എംആർസിപി - ജനയുഗം വാരാന്തപ്പതിപ്പ്, നവംബർ 2010
 • വിഷയാസക്തൻ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2010 ഒക്ടോബർ
 • ഉള്ളംകാൽ മേഘങ്ങൾ - അകം മാസിക, 2010 നവംബർ
 • ഊട്ടിയിൽ ഒരു പ്രണയകാലത്ത് - കലാകൗമുദി ആഴ്ച്ചപ്പതിപ്പ്, 2011 മാർച്ച്
 • ചിക്പുക് ചിക്പുക് റെയിലേ -പച്ചക്കുതിര മാസിക, 2012 ഏപ്രിൽ
 • യുഗം നിശ്ചലം യുഗ്മഗാനാനന്തരം - മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2012 ജനുവരി
 • ഏയ് മെഹ്ദി ഹസന് സമർപ്പിക്കാനല്ല - മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2012 ജൂലൈ

നല്ലയിനം പുലയ അച്ചാറുകൾ (മൂന്നാമത്തെ കവിതാസമാഹാരം) ഡിസി ബുക്‌സ്‌ -വില 110 രൂപ[15]

ഈ സമാഹാരത്തിലെ കവിതകളും അവ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങളും:

 • അണ്ണാറക്കണ്ണോത്സവം - മലയാളം വാരിക, ഓണപ്പതിപ്പ്‌ 2015
 • തൊഴുകൈത്തോക്ക്‌ - പച്ചക്കുതിര മാസിക, 2016 മേയ്‌
 • മൃത്യോർമാ പ്രണയം ഗമയ - മലയാളം വാരിക, 2015 ഫെബ്രുവരി
 • മല്ലുഗേൾ ഹോട്ട്‌ മൊബൈൽ കോൾ - മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ്‌, 2013 നവംബർ
 • അഹമ്മദാബാദ്‌ ബാർ - പച്ചക്കുതിര മാസിക, 2013 ആഗസ്റ്റ്‌
 • അശ്വമേധാനന്തരം - ജനശക്തി വിഷുപ്പതിപ്പ്‌, 2012
 • മുണ്ഡനോപനിഷത്‌ - മലയാളം വാരിക, 2016 മേയ്‌
 • നല്ലയിനം പുലയ അച്ചാറുകൾ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2013 ജനുവരി[16]
 • ഉമിനീർത്തെയ്യം - കലാകൗമുദി ഓണപ്പതിപ്പ്‌, 2015
 • ഭായിന്റെ മോനേ - മലയാളം വാരിക, 2017 ജനുവരി
 • ബുർജ്‌ ഖലീഫ കാണൽ - പച്ചക്കുതിര മാസിക, 2017 മേയ്‌
 • അച്ചോടാ - എതിർദിശ ഓണപ്പതിപ്പ്‌, 2015
 • കേരളീയ അഭിനയകല - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2017 ഡിസംബർ
 • ഫ്രീക്ക്വൻഡ്‌ലി ആസ്‌ക്‌ഡ്‌ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2017 മേയ്‌
 • സിസ്റ്ററേ ഭയക്കിണർ - എതിർദിശ ഓണപ്പതിപ്പ്‌, 2016
 • തത്തമ്മേ ജനൽ, ജനൽ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2017 ഡിസംബർ
 • മൈക്ക്‌ ടെസ്റ്റിംഗ്‌ - മലയാളം വാരിക, 2014 മാർച്ച്‌
 • രാസപ്രവർത്തനം - സമകാലീന കവിത, ലക്കം 6, 1996
 • ആൺഗംഗ - ഭാഷാപോഷിണി, 2015 ഡിസംബർ
 • ആൻഡ്‌ ഇറ്റ്‌ ഈസ്‌ ഇൻ ദി എയർ - എഴുത്ത്‌ മാസിക
 • പരിച്ഛേദം - മലയാളം വാരിക, 2014 സെപ്‌തംബർ
 • ഒളിവിലെ തെളിവുകൾ - മലയാളം വാരിക, 2013 ജൂലായ്‌
 • മെല്ലെക്കൊല്ലി - മലയാളം വാരിക, 2013 ഒക്ടോബർ
 • കുടമഴയിൽ - പച്ചക്കുതിര മാസിക, 2015 ആഗസ്റ്റ്‌
 • കരിങ്കൂവളം - സാഹിത്യലോകം മാസിക, 1997 ജൂലായ്‌
 • നരച്ചില്ലകളിൽ - പച്ചക്കുതിര മാസിക, 2015 ഓഗസ്‌റ്റ്‌
 • പോസ്‌റ്റ്‌മോർട്ടം - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2013
 • മധുവും വിധുവും - മലയാളം വാരിക, 2002
 • പാവക്കൂത്ത്‌ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2015
 • സ്‌മൈലി - മലയാളം വാരിക, 2016 ഏപ്രിൽ
 • മഹുവമരത്തിന്റെ പേരുള്ളവൾ - മാധ്യമം ആഴ്‌ച്ചപ്പതിപ്പ്‌, 2016 ഓഗസ്‌റ്റ്‌
 • എന്റെ കാലത്തെ ഉത്തമബോധ്യക്കവികൾക്ക്‌ - മലയാളം വാരിക, 2017 ജൂലായ്‌

അവലംബം[തിരുത്തുക]

 1. "എം എസ് ബനേഷിന്റെ മൂന്നാമത് കവിതാ സമാഹാരം ‘നല്ലയിനം പുലയ അച്ചാറുകൾ’". http://www.dcbooks.com/. DC BOOKS. ശേഖരിച്ചത് September 07, 2017. 
 2. "പുലയ അച്ചാറുകളിലെ രാഷ്ട്രീയ രുചി... Read more at: http://www.manoramaonline.com/literature/bookreview/2017/10/10/nallayinam-pulaya-acharukal.html". http://www.manoramaonline.com. 11.10.2017. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 3. "രാഷ്ട്രീയഭാവുകത്വത്തിന്റെ ഉത്തരകാലം". www.malayalamvaarika.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. "ഇനി നല്ലയിനം പുലയ അച്ചാറുകളും... Read more at: http://www.reporterlive.com/2017/08/03/409437.html". http://www.reporterlive.com. 03.08.2017. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 5. "എം എസ്‌ ബനേഷ്‌". http://www.harithakam.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 6. "മുറിച്ചുമാറ്റിയ ഉമ്മകളുടെ വിമോചനഗാഥകൾ". http://www.asianetnews.tv. asianetnews. 12.12.2014. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 7. "എംഎസ് ബനേഷ് ജീവൻ ടിവി വിടുന്നു:ഇനി ‘സഖി’ക്കൊപ്പം". http://ejalakam.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 8. "Resistance was the hero". http://www.thehindu.com. 31.12.2017. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 9. "കാത്തുശിക്ഷിക്കണേ". http://www.pusthakakada.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 10. "കാത്തുശിക്ഷിക്കുന്ന കാഴ്‌ചകൾ". http://archive.is. 20.04.2016. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 11. "കലഹിക്കുന്നവരുടെ തിരക്കാഴ്ചകൾ". http://www.readersshoppe.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 12. "കലഹിക്കുന്നവരുടെ തിരക്കാഴ്ചകൾ". http://suprabhaatham.com. 18.12.2016. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 13. "കലി (ദ ഫ്ളെയ്മിങ് ഫെയ്സസ്) തിരക്കഥ". http://anjalilibrary.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 14. "റസാഖിന്റെ ഇതിഹാസം; മികച്ച അവതരണത്തിനുള്ള പുരസ്‌കാരം എംഎസ് ബനേഷിന്". http://dailyindianherald.com. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 15. "നല്ലയിനം പുലയ അച്ചാറുകൾ". http://www.puzha.com. 20.10.2017. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 16. "രചനകൾ ഒരാണ്ടിനെ അടയാളപ്പെടുത്തുന്നു... Read more: http://www.deshabhimani.com/special/news-31-12-2017/696231". http://www.deshabhimani.com. 31.12.2017. ശേഖരിച്ചത് 03.02.2018.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എസ്._ബനേഷ്&oldid=2801627" എന്ന താളിൽനിന്നു ശേഖരിച്ചത്