എം.എച്ച്. ശാസ്ത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എച്ച്. ശാസ്ത്രികൾ
മഹാദേവ ഹരിഹര ശാസ്ത്രികൾ
ജനനം(1911-01-18)ജനുവരി 18, 1911
മരണം2012 ഏപ്രിൽ 11
ദേശീയതഇന്ത്യൻ
തൊഴിൽസംസ്കൃതപണ്ഡിതൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)കളർകോട് തങ്കമ്മാൾ
കുട്ടികൾഭാഗീരഥി അമ്മാൾ
എച്ച്.ജി. മഹാദേവൻ
വിശാലാക്ഷി അമ്മാൾ

കേരളത്തിലെ പ്രശസ്ത സംസ്കൃതപണ്ഡിതനും തിരുവനന്തപുരം സംസ്കൃതകോളേജ് മുൻ അദ്ധ്യാപകനും ആയിരുന്നു എം എച്ച് ശാസ്ത്രികൾ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികൾ(ജനനം : 18 ജനുവരി 1911). കേരളത്തിൽ ഇന്നുജീവിച്ചിരിക്കുന്ന മിക്ക സംസ്കൃതപണ്ഡിതന്മാർക്കും ഗുരുവായ ഇദ്ദേഹത്തിന് സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

കിളിമാനൂർ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകനായി 1911 ജനുവരി 18 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം രാജകീയ മഹാപാഠശാലയിൽ നിന്നും 1926 ൽ ശാസ്ത്രി പരീക്ഷ ഡിസ്റ്റിങ്ഷനോടെ ജയിച്ചു. 1931 ൽ മഹോപാദ്ധ്യായ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. 1936 ൽ അധ്യാപക വൃത്തി ആരംഭിച്ചു. 1945 മുതൽ 56 വരെ സംസ്‌കൃത കോളേജ് അധ്യാപകനായിരുന്നു. വിരമിച്ചതിനുശേഷം ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ മുഖ്യാചാര്യനായും കൊല്ലം ഇടക്കാട് ശ്രീശങ്കര സംസ്‌കൃത വിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നു.[2]

കളർകോട്‌ പടിഞ്ഞാറേ മഠത്തിൽ കെ നാരായണ അയ്യരുടെയും ഭാഗീരഥിയമ്മയുടെയും പുത്രിയായ തങ്കമ്മാളാണ് ഭാര്യ.[2] ദമ്പതികൾക്ക് രണ്ട്‌ പെൺമക്കളും ഒരു മകനും ഉണ്ട്.[2]

കൃതികൾ[തിരുത്തുക]

  • താടകാവധം വ്യാഖ്യാനം
  • നളചരിതം വ്യാഖ്യാനം
  • അഭിനവരംഗം
  • രാമയ്യൻ ദളവ
  • ബി.എ. മിടുക്കി
  • വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം' (ശ്രീ നാരായണഗുരുവിന്റെ 'വേദാന്തസൂത്രം' എന്ന കൃതിയ്ക്ക് എഴുതിയ വ്യാഖ്യാനം)
  • രസികകൗതുകം
  • രാജഗുണനിരൂപണം
  • പിങ്‌നന്ദരൂപാവലി വിജയപ്രദീപം
  • വിജയപ്രദീപം[2]
  • വിജ്ഞാനമഞ്‌ജുഷ[2]
  • വാക്യപദീയം ബ്രഹ്മകാണ്ഡത്തിന്റെ വ്യാഖ്യാനം

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "എം.എച്ച്. ശാസ്ത്രികൾ അന്തരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2012-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മാർച്ച് 2015.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "സംസ്‌കൃത സാർവഭൗമനായ പ്രൊഫ. എം എച്ച്‌ ശാസ്‌ത്രികൾ". Deshabhimani.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എച്ച്._ശാസ്ത്രികൾ&oldid=3914160" എന്ന താളിൽനിന്ന് ശേഖരിച്ചത്