ഊരാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ഷേത്രങ്ങളുടേയും ബ്രാഹ്മണഗ്രാമങ്ങളുടേയും ഭരണ നിയന്തണം കയ്യാളുന്നവരാണ് ഊരാളർ എന്നുവിളിക്കപ്പെടുന്നവർ. ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണമുണ്ടായിരുന്ന നമ്പൂതിരിമാരെ യോഗത്തിരിമാർ എന്നും നായന്മാരെ ഊരാളർ എന്നും വിളിച്ചിരുന്നു.[1]

ചരിത്രം[തിരുത്തുക]

വ്യാപകമായ അധികാരങ്ങളായിരുന്നു പണ്ടുകാലത്ത് ഊരാളർക്ക് ഉണ്ടായിരുന്നത്. ഊരാളർ കുടിയാന്മാരുടെ സ്ത്രീകളെ സ്വീകരിക്കരുതെന്ന് (കട്ടിലേറ്റരുതെന്ന്) കൽപ്പനയുണ്ടായിട്ടുണ്ട്.[2]

കേരളചരിത്രത്തിൽ പലപ്പോഴും ഊരാള വ്യവസ്ഥിതി ക്ഷയിച്ചിട്ടുണ്ട്. കൊച്ചിക്കുമേൽ സാമൂതിരിക്കുണ്ടായിരുന്ന ആധിപത്യം 1762-ൽ അവസാനിക്കുകയുണ്ടായി. നമ്പൂതിരിമാരും നായന്മാരും കൈയടക്കി ഭരിച്ചുപോന്ന ക്ഷേത്രങ്ങൾ രാജാവ് ഇതോടെ പിടിച്ചെടുത്തു. ഇതംഗീകരിക്കാതിരുന്ന തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ മൂപ്പൻ നമ്പൂതിരിയ്ക്ക് മരണശിക്ഷ നൽകുകയുണ്ടായി. കൊച്ചിയിൽ നാട്ടുപ്രമാണിമാർക്ക് കൊടുത്തിരുന്ന 61 ഊരാളദേവസ്വങ്ങളും 61 വഴിപാടുദേവസ്വങ്ങളും പിന്നീട് സർക്കാർദേവസ്വമാക്കി. [1]

ദിവാനായിരുന്ന കേണൽ മൺറോ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ദിവാനായപ്പോൾ എല്ലാ ദേവസ്വങ്ങളും ഏറ്റെടുക്കാൻ ശുപാർശ ചെയ്തു. വരവ് പൊതുഖനാവിലേയ്ക്ക് നൽകാനും ക്ഷേത്രനടത്തിപ്പിനുള്ള ചെലവ് സർക്കാർ കൊടുക്കാനും ഇതെത്തുടർന്ന് തിരുവിതാംകൂറിൽ ഗൗരി പാർവതിബായ് ഉത്തരവിട്ടു. [1]

കൊച്ചിയിലും തിരുവിതാംകൂറിലും സർക്കാർ ദേവസ്വങ്ങളുടെ നടത്തിപ്പുകാരൻ സർക്കാർ നിയമിക്കുന്ന സൂപ്രണ്ടായിരുന്നു. 1926-ൽ സ്ഥാനപ്പേര് കമ്മീഷനെന്നാക്കി. തിരു-കൊച്ചി സംയോജനത്തോടെ 1950ൽ തിരു-കൊച്ചി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ചട്ടമുണ്ടാക്കി. അതുപ്രകാരം ക്ഷേത്രങ്ങളുടെയെല്ലാം നടത്തിപ്പുചുമതല ജനായത്ത ഭരണകൂടത്തിന്മേലായി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 വി. നായർ, വിജു. "രാഷ്ട്രീയ ദേവസ്വം കുത്തുന്ന കൊഞ്ഞനങ്ങൾ". മാദ്ധ്യമം. ശേഖരിച്ചത് 7 ഏപ്രിൽ 2013.
  2. "പ്രഥമ രാത്രിയിലെ അവകാശം". ദേശാഭിമാനി. ശേഖരിച്ചത് 7 ഏപ്രിൽ 2013. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ഊരാളർ&oldid=2281121" എന്ന താളിൽനിന്ന് ശേഖരിച്ചത്