ഊന്നിവല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒഴുക്കുള്ള കായലിൽ തൂണുകൾ (ഊന്നികൾ) നാട്ടി അതിനിടയിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധനരീതിയെയാണ് ഊന്നിവല എന്ന് പറയുന്നത്.

ഊന്നിവല ഉപയോഗത്തിലിരിക്കുന്ന പ്രദേശങ്ങൾ[തിരുത്തുക]

കേരളത്തിൽ പലയിടത്തും ഈ രീതിയുപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നുണ്ട്.

കൊച്ചിയിലെ കായലുകളിൽ ഈ രീതി സാധാരണമാണ്. അരൂർ, അരൂക്കുറ്റി [1] മട്ടാഞ്ചേരി, വല്ലാർപാടം, പനമ്പുകാട് [2] മേഖലകളിലെ കായലുകളിൽ ഈ സമ്പ്രദായം മത്സ്യബന്ധനത്തിനായി വർഷങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. കണ്ണൂരിലും[3] ഈ രീതി നിലവിലുണ്ട്.

പ്രതിസന്ധി[തിരുത്തുക]

ദേശീയ ജലപാതയുടെ വരവ് ഊന്നിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ആൾക്കാരുടെ ജീവനോപാധിയെ ബാധിച്ചിട്ടുണ്ട് [4][5][6]. പുതുവെപ്പിലെ എൽ.എൻ.ജി. ടെർമിനലിന്റെ പരിസരപ്രദേശത്ത് മത്സ്യബന്ധനം നിയന്ത്രിക്കാനുള്ള നീക്കവും ഊന്നിവലക‌ൾ നീക്കം ചെയ്യുന്നതിൽ ചെന്നെത്താൻ സാദ്ധ്യതയുണ്ട്. വല്ലാർപാടം കണ്ടൈനർ പദ്ധതി 327 ഊന്നിവലകൾ നീക്കം ചെയ്യുന്നതിൽ കലാശിച്ചു. [7]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊന്നിവല&oldid=2281122" എന്ന താളിൽനിന്ന് ശേഖരിച്ചത്