ഉസ്താദ് ഹസൻ ഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഷെഹനായി വാദകനുമാണ് ഉസ്താദ് ഹസൻ ഭായ് എന്ന എ.സി. ഹസൻ. കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചട്ടുണ്ട്.[1] ഉസ്താദ് ബിസ്മില്ലാഖാന്റെ ശിഷ്യനാണ്.

ജീവിതരേഖ[തിരുത്തുക]

കണ്ണൂരിൽ ജനിച്ചു. പിന്നീട് കാസർകോട് സ്ഥിര താമസമാക്കി. പരവനടുക്കം സരസ്വതിവിദ്യാലയം എന്ന സംഗീത വിദ്യലയം നടത്തുന്നു. വയലിൻ, കീബോർഡ്, തബല, ഓടക്കുഴൽ, സരോദ്, സിത്താർ, ഗിത്താർ, ബസ്രാജ്, ദിൽറുബാ, വീണ, രുദ്രവീണ തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരങ്ങൾ". news.keralakaumudi.com. ശേഖരിച്ചത് 2 ഡിസംബർ 2014.

അധിക വായനയ്ക്ക്[തിരുത്തുക]

  • കേരളത്തിലെ ബിസ്മില്ലാഖാൻ നീയാകണം - മധുരാജ്
"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ഹസൻ_ഭായ്&oldid=2112330" എന്ന താളിൽനിന്ന് ശേഖരിച്ചത്