ഉഷ വിജയരാഘവൻ
ഉഷ വിജയരാഘവൻ | |
---|---|
ജനനം | 1961 |
ദേശീയത | ഭാരതീയൻ |
കലാലയം | ഡൽഹി സർവകലാശാല, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആന്റ് റിസർച്ച്, ചാണ്ഡിഗഢ് |
ജീവിതപങ്കാളി(കൾ) | കെ. വിജയരാഘവൻ |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് |
ബംഗളൂരുവിലെ ഐ ഐ എസ്സി (Indian Institute of Science, Bengaluru) യിലെ അദ്ധ്യയന വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രശസ്തയായ അധ്യാപികയും ശാസ്ത്രജ്ഞയുമാണ് ഉഷ വിജയരാഘവൻ (ഇംഗ്ലീഷ്: Usha Vijayaragavan). 1961ലാണ് ഇവർ ജനിച്ചത്. മോളിക്കുലർ ജെനറ്റിക്സ്, വ്യവസായശാല വികസനം ആണ് അവർക്ക് ഇഷ്ടപ്പെട്ട ഗവേഷണ വിഷയം.[1][2]
വിദ്യാഭ്യാസം
[തിരുത്തുക]അവർ B.Sc. (Hons) ഡൽഹി സർവകലാശാലയിൽ നിന്നും എം.എസ്സി, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്ൽ നിന്നും നേടി [1]
ഔദ്യോഗികജീവിതം
[തിരുത്തുക]അവർ 1990ൽ ബംഗളൂരുവിലെ ഐ ഐ എസ്സി(IISc) അദ്ധ്യപന വിഭാഗത്തിൽ ചേർന്നു. ഇപ്പോൾ മൈക്രൊ ബയോളജിയും സെൽ ബയോളജി വിഭാഗം മേധാവിയാണ്. അവരുടെ ഐ ഐ എസ്സിയിലെ ഗവേഷണ സംഘം യീസ്റ്റിലും ചെടികളിലും ജീനിന്റെ പ്രവർത്തനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നതിന്റെ വിവിധ വശങ്ങൾ മോളിക്യുലർ ജെനറ്റിക്സും ഫങ്ഷണൽ ജെനോമിക്സും കൊണ്ട് പഠിക്കുകയാണ്.[1][3]
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]- ഡിബിടി –ബയോസയൻസ് പുരസ്കാരം (DBT-Bioscience award)
- യുകെയിലെ വെൽകം ട്രസ്റ്റിന്റെ അന്തർദേശീയ മുതിർന്ന ഗവേഷണ വിശിഷ്‌ടാംഗത്വം (International Senior Research Fellowship of The Wellcome Trust, UK)
- ജെ.സി. ബോസ് വിശിഷ്‌ടാംഗത്വം ( J. C. Bose Fellowship)
- ബംഗളൂരുവിലെ ഐ ഐ എസ്സിയിൽ വിശിഷ്‌ടാംഗത്വം (fellowship of Indian Academy of Sciences, Bangalore in 2007)
- ന്യു ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ വിശിഷ്‌ടാംഗത്വം (Fellowship of Indian National Science Academy, New Delhi)
- അലഹബാദിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ വിശിഷ്‌ടാംഗത്വം (Fellowship of National Academy of Sciences, Allahabad)
- തൊഴിൽ വികസനത്തിന് നാഷണൽ ബയോസയൻസ്പുരസ്കാരം ( National Bioscience Award for Career Development, Department of Biotechnology. Govt. of India)
- സർ സി. വി രാമൻ പുരസ്കാരം (Sir C. V. Raman Award)
- ബയോടെക്നോളജി കരിയർ വിശിഷ്‌ടാംഗത്വം (Rockefeller Foundation Biotechnology Career Fellowship)[4]
അവർ ബയോസയൻസസ് ജേർണലിന്റെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു. ജെനറ്റിക്സ് ജേർണലിന്റെ സഹ പത്രാധിപരായിരുന്നു..[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "INSA Profile - Usha Vijayaraghavan". Archived from the original on 2016-03-23. Retrieved March 16, 2014.
- ↑ http://www.ias.ac.in/womeninscience/LD_essays/339-342.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-02. Retrieved 2017-03-05.
- ↑ "Awards - MCB". Retrieved March 16, 2014.
- Pages using the JsonConfig extension
- Pages using infobox scientist with unknown parameters
- Articles created or expanded during Women's History Month (India) - 2014
- Indian women academics
- University of Delhi alumni
- Scientists from Bangalore
- Indian microbiologists
- Women microbiologists
- Indian Institute of Science faculty
- Indian women biologists
- 20th-century Indian biologists
- 1961-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
- ഇന്ത്യൻ ശാസ്ത്രജ്ഞർ