ഉഷ്ണതരംഗം
‘’’ഉഷ്ണ തരംഗം’’’എന്നത് കുറെ കാലത്തേക്ക് നീണ്ടു നിൽക്കുന്ന ഉയർന്ന ചൂട് കാലാവസ്ഥയാണ്, ചിലപ്പോൾ ഉയർന്ന ആർദ്രതയും ഉണ്ടാവും പ്രത്യേകിച്ച് കടലിനോട് ചെർന്നാണ് കാണുന്നത്. ചൂടുള്ള കാലാവസ്ഥയിൽ താമസിക്കുന്നവർക്ക് സാധാരണ എന്നു തോന്നുന്നത്, തണുപ്പുരാജ്യങ്ങളിലുള്ളവർക്ക് ഉഷ്ണ തരംഗമാകാം. ഉയർന്ന ഉഷ്ണ തരംഗം കൃഷിനാശത്തിനും ഉയർന്ന വൈദ്യുതി ഉപഭോഗത്തിനും കാരണമാവുന്നു. ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും.
നിർവചനം
[തിരുത്തുക]ഫ്രിഞ്ച് അറ്റ് അൽ( Frich et al.)ന്റെ നിർവചന പ്രകാരം ശരാശരി ഉയർന്ന ഊഷ്മാവിനേക്കാൾ 5ºസെന്റി ഗ്രേഡ് ഊഷ്മാവ്, അഞ്ചു ദിവസം തുടർച്ചയായി കൂടുതലായി ഉണ്ടായായാൽ ഉഷ്ണ തരംഗമായി.( സാധാരണ കാലമായി കണക്കാക്കിയിരുന്നത് 1961 മുതൽ 1990 വരെ) [1]
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (India meteorological department) മാനദണ്ഡമനുസരിച്ച് സമതല പ്രദേശങ്ങളിൽ തുടർച്ചയായി രണ്ടു ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുകയും അതോടൊപ്പം സാധാരണയിൽ നിന്ന് 4.5 ഡിഗ്രിയോ അതിൽ കൂടുതലോ രേഖപ്പെടുത്തുകയോ ചെയ്്താൽ ഉഷ്ണ തരംഗം സ്ഥിരീകരിക്കാനുള്ള മാനദണ്ഡം പൂർത്തിയാകും.
അന്തരീക്ഷ വിജ്ഞാനീയത്തിലെ പദാവലിയിലെ വിദഗ്ദ്ധ നിരൂപണം അനുസരിച്ച്, അസ്വാഭാവീകവും അസുഖകരമായ ചൂടും ആർദ്രത കൂടിയതുമായ കാലാവസ്ഥയാണ്. ഒരു ദിവസം മുതൽ ദിവസങ്ങളൊ ആഴ്ചകളൊ നീളാം. [2]
1990ലെ എ.ടി. ബരോ യുടെ നിർവചനം, മൂന്നോ അതിലധികമൊ ദിവസങ്ങളിൽ തണലിലെ ഊഷ്മാവ് 32.2 º സെ.ഗ്രേഡിലും കൂടിയാലാണ്. എന്നാൽ സുഖകരമായ അവസ്ഥ ആ പ്രദേശത്തിനനുസരിച്ച് മാറും.
നെതർലാന്റ് ൽ തുടർച്ചയായി അഞ്ചുദിവസം ഡി ബിൽറ്റ് എന്ന മുനിസിപ്പൽ പ്രദേശത്ത്25º സെ. ഗ്രേഡിലും കൂടുമ്പോഴാണ്. ഈ നിർവചനമാണ് ബെൽജിയം,ലക്സംബർഗ് എന്നിവിടങ്ങളിൽ അംഗീകരിച്ചിരിക്കുന്നത്.
രൂപീകരണം
[തിരുത്തുക]ഉന്നത മർദ്ദം ചൂടിനെ ഭൂമിയുടെ പ്രതലത്തോട് ചേർത്ത് നിർത്തുമ്പോഴാണ് ഉഷ്ണ തരംഗം ഉണ്ടാവുന്നത്. മൂവായിരത്തിനും ഏഴായിരത്തി അറുന്നൂര് മീറ്ററിനും ഇടയിൽ ഉയർന്ന മർദ്ദം ഉണ്ടാവുകയും അത്് ഒരു പ്രദേശം മുഴുവൻ കുറേ ദിവസങ്ങളിലേക്ക് നിൽക്കുകയും ചെയ്താൽ ഉഷ്ണതരംഗം ഉണ്ടാവുന്നു. ഇത് വേനൽക്കാലത്ത് (ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും) ശക്തിയായ പ്രവാഹം ഉണ്ടാകുമ്പോൾ സാധാറണമാണ്. ശക്ത്യിയായ പ്രവാഹത്തിന്റെ ഭൂമദ്ധ്യയോടടുത്ത ഭാഗങ്ങളിൽ അന്തരീക്ഷത്തിന്റെ മദ്ധ്യ പാളികളിൽ ഉന്നത മർദ്ദം ഉണ്ടാക്കുന്നു. വേനൽക്കാലത്ത് കാലവസ്ഥ വ്യതിയാനം പതുക്കയെ നടക്കുകയുള്ളു. അതിനാൽ മർദ്ദമേഖല പതുക്കയെ മാറുകയുള്ളു,വായു ഉന്നത മർദ്ദ മേഖല്യ്ക്ക് താഴെ പ്രതലത്തിലേക്ക് അടിഞ്ഞ് ഒരു മൂടി പോലെയാകുന്നു.
ഈ വായു മൂടി, ചൂടിനെ മുകളിലേക്ക് പോകാൻ അനുവദിക്കതെ കുടുക്കിലാക്കുന്നു. അതിനാൽ വായു പ്രവാഹം ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ മേഘങ്ങൾ വരാതാകുകയും മഴയുടെ സാദ്ധ്യത കുറയുകയും ചെയ്യുന്നു. അതിനാൽ ചൂട് കൂടികൊണ്ടേയിരിക്കും. നമ്മൾ ഉഷ്ണ തരംഗത്തിൽ പെടുകയും ചെയ്യുന്നു.[3]
മാനസികവും സാമൂഹികവും ആയ ഫലങ്ങൾ
[തിരുത്തുക]അധിക മായ ചൂട് ശാരീരിക ബുദ്ധിമുട്ടുകൾക്കു പുറമെ മാനസിക പിരിമുറുക്കവും ഉണ്ടാക്കും. ഇത് ക്ഷമത കുറയ്ക്കുകയും കുറ്റകൃത്യങ്ങൾ കൂടാനും കാരണമാവുന്നു. t [4] വ്യക്തികൾ തമ്മിലും സമൂഹത്തിലും അഭിപ്രായ വ്യത്യാസങ്ങൾ കൂടും. ചൂട് കൂടുന്നതിനനുസരിച്ച് സംഘട്ടനം, കൊല, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടും. രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യങ്ങളിൽ ചൂട് കൂടുമ്പോൾ ആഭ്യന്തര യുദ്ധത്തിനു സാദ്ധ്യത കൂടും [5]
പോരാതെ കൂടിയ ചൂട് വരുമാനത്തേയും ബാധിക്കും. അമേരിക്കൻ ഐക്യ നാടുകളിൽ നടത്തിഅ പഠനത്തിൽ 15 ° സെ. ഗ്രേഡിനു മുകളിൽ ഓരോ ഡിഗ്രിക്കും ഒരു ദിവസം 1.7% ഉത് പാദനക്കുറവുണ്ടായി എന്നു കണ്ടു. [6]
ഇന്ത്യയിൽ
[തിരുത്തുക]വേനൽകാലത്ത് ഉത്തര- പശ്ചിമ ഇന്ത്യയിൽ സാധാരണ ഉണ്ടാവുന്നതിനേക്കാൾ അസ്വാഭാവികമായി ഉയർന്ന ഊഷ്മാവുണ്ടാവുന്ന കാലമാണ്, ഉഷ്ണ തരംഗം. അധികവും മാർച്ചിനും ജൂണിനും ഇടയ്ക്കാണ് ഉണ്ടാവുക, അപൂർവമായി ജൂലായിലും. ഉയർന്ന ചൂടും അതിനോടനുബന്ധിച്ച അന്തരീക്ഷവും ജനജീവിതത്തെ ദുരിതത്തിലാക്കും. ചിലപ്പോൾ മരണവും സംഭവിക്കും.
ഭാരത കാലവസ്ഥ പഠന വകുപ്പ് ചില ഉഷ്ണതരംഗത്തെ കുറിച്ച് മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്.
- സമതലങ്ങളിൽ 40°സെ.ഗ്രേഡിലും മലമ്പ്രദേശങ്ങളിൽ 30°സെ.ഗ്രേഡിലും കൂടുന്നവരെ ഉഷ്ണ തരംഗമായി കണക്കാക്കേണ്ടതില്ല.
- ഒരു പ്രദേശത്തെ സാധാരണ ഉയർന്ന ചൂട് 4 മുതൽ 5 ഡിഗ്രി സെ.ഗ്രേഡ് വരെ കൂടിയാൽ ഉഷണ തരംഗവും 6 ഡിഗ്രി സെ.ഗ്രേഡൊ അതിലധികമൊ കൂടിയാൽ തീവ്ര ഉഷ്ണ തരംഗവും ആവും.
- സാധാരണ ഉയർന്ന ചൂടിനെ കണക്കാക്കാതെ, ശരിയായായ ഉയർന്ന ചൂട് 45 ഡിഗിയൊ അതിലും കൂടുതലൊ ആവുകയാണെങ്കിൽ ഉഷണ തരംഗം പ്രഖ്യാപിക്കണം.
- ദിവസേനയുള്ള ഉയർന്ന ചൂടും കഠിനമായ നീണ്ട ഉഷ്ണ തരംഗവും ഒരോ വർഷം കഴിയും തോറും കൂടുകയാണ്. ഇന്ത്യയിലും ഇതു് സംഭവിക്കുന്നു. ഇത് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങളും ഉഷ്ണതരംഗ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ചെയ്യാവുന്നതും അരുതാത്തതും
[തിരുത്തുക]ഉഷ്ണ തരംഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സൂര്യാഘാതവും അതിനോനബന്ധിച്ച ബുദ്ധിമുട്ടുകളും മരണവും കുറയ്ക്കുന്നതിന്
- സൂര്യനുള്ളപ്പോൾ പ്രത്യേകിച്ച് 12.00 നും 3.00നും ഇടയ്ക്ക് പുറത്തിറങ്ങാതിരിക്കുക.
- ദാഹമില്ലെങ്കിലും ആവശ്യത്തിനും പറ്റുമ്പോഴൊക്കെയും വെള്ളം കുടിക്കുക.
- കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
- ചൂട് കൂടുതലുള്ളപ്പോൾ കൂടൂതൽ ശാരീരിക അദ്ധ്വാനം വേണ്ട ജോലികൾ ചെയ്യാതിരിക്കുക. പുറത്ത് 12.00 നും 3.00 ഇടയ്ക്ക് ജോലി ചെയ്യാതിരിക്കുക.
- യാത്ര ചെയ്യുമ്പോൾ വെള്ളം കരുതുക.
- ആൽക്കഹോൾ, ചായ, കാപ്പി, വായുവുള്ള ശീതള പാനീയങ്ങൾ എന്നീ നിർജലീകരിക്കുന്നവ ഉപേക്ഷിക്കുക.
- ഉയർന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്.
- പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തൊപ്പി, കുട ഉപയോഗിക്കുക. തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക.
- കുട്ടികളെ അടച്ച കാറിലാക്കി പോകരുത്.
- തല ചുറ്റലൊ ക്ഷീണമൊ തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക.
- ശരീരത്തിന് പുനർജലീകരണം ചെയ്യുന്ന ഒ ആർ എസ് ലായനി, വീട്ടീലുണ്ടാക്കുന്ന പാനീയങ്ങളായ ലസ്സി, കഞ്ഞിവെള്ളം, നാരങ്ങവെള്ളം, സംഭാരം എന്നിവ കഴിക്കുക.
- മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
- പങ്കകൾ ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക, തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കുളിക്കുക.
പ്രഥമ ശുശ്രൂഷ
[തിരുത്തുക]• * തണുപ്പുള്ള സ്ഥലത്ത്കിടത്തുക, നനഞ്ഞതുണികൊണ്ട് ശരീരം മുഴുവൻ തുടയ്ക്കുക, ശരീരം ഇടയ്ക്കിടെ കുളിപ്പിക്കുക. തലയിൽ സാധാരണ ചൂടിലുള്ള വെള്ളം ഒഴിക്കുക. ശരീരോഷ്മാവ് സാധാരണ നിലയിലേക്ക് എത്തിക്കുക. • * പുനർജലീകരണത്തിനായി ഓ. ആർ. എസ്. ലായനി, നാരങ്ങവെള്ളം, കഞ്ഞിവെള്ളം,സംഭാരം കൊടുക്കുക. • *സൂര്യാഘാതം മരണ കാരണം ആവാമെന്നുള്ളതുകൊണ്ട് പറ്റാവുന്നത്ര നേരത്തെ ആരോഗ്യകേന്ദ്രത്തിലെത്തിക്കുക.
പൊരുത്തപ്പെടൽ
[തിരുത്തുക]തണുത്തകാലാവസ്ഥയുള്ള സ്ഥലത്തു നിന്നും ഉഷണതരംഗമുള്ളിടത്തേക്ക് വന്നാൽ ശരീരം അന്തരീക്ഷവുമായി ചേർന്നു പോകന്നു വരെ ഒരാഴ്ചയ്ക്ക് പുറത്തിറങ്ങതിരിക്കുക.ധാരാളം വെള്ളം കുടിക്കണം. പിന്നീട് കുറേശ്ശേയായി പുറത്തിറങ്ങി പതുക്കെ ഉഷ്ണ തരംഗവുമായി പൊരുത്തപ്പെടം
അവലംബം
[തിരുത്തുക]- | ദേശീയ ദുരന്ത നിവാരണ അധികാരിയുടെ വെബ്സൈറ്റ് Archived 2016-05-14 at the Wayback Machine.
- ↑ Frich, A. (January 2002). "Observed coherent changes in climatic extremes during the second half of the twentieth century" (PDF). Climate Research. 19: 193–212. doi:10.3354/cr019193.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Glickman, Todd S. (June 2000). Glossary of Meteorology. Boston: American Meteorological Society. ISBN 1-878220-49-7.
- ↑ "Heat Index". US National Weather Service.
- ↑ Simister, John; Cary Cooper (October 2004). "Thermal stress in the U.S.A.: effects on violence and on employee behaviour". Stress and Health. International Society for the Investigation of Stress. 21 (1): 3–15. doi:10.1002/smi.1029.
- ↑ Hsiang, Solomon; Burke, Marshall; Miguel, Edward (October 2014). "Climate and Conflict". National Bureau of Economic Research. Retrieved 30 May 2015.
- ↑ Solomon, Hsiang; Tatyana, Deryugina (December 2014). "Does the Environment Still Matter? Daily Temperature and Income in the United States". National Bureau of Economic Research working paper series: 1.