ഉമ നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ നെഹ്രു
ജനനം(1884-03-08)8 മാർച്ച് 1884
മരണം28 ഓഗസ്റ്റ് 1963(1963-08-28) (പ്രായം 79)
ദേശീയതഇന്ത്യൻ
തൊഴിൽIndian independence activist, Lok Sabha member
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ)ശാംലാൽ നെഹ്രു
കുട്ടികൾശ്യം കുമാരി ഖാൻ
ആനന്ദ് കുമാർ നെഹ്രു
ബന്ധുക്കൾJawaharlal Nehru (husband's cousin)
അരുൺ നെഹ്രു (grandson)

ഉമ നെഹ്രു (ജീവിതകാലം: 8 മാർച്ച് 1884 – 28 ആഗസ്റ്റ് 1963) ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ, രാമേശ്വരി നെഹ്രു സ്ഥാപിച്ച “സ്ത്രീ ദർപ്പൺ” എന്ന വനിതാ മാസികയിൽ അവർ നിരന്തരം ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. തൻറെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ഈ ലേഖനങ്ങളിലൂടെ അവർ സൂചിപ്പിച്ചിരുന്നു.[1]

അവർ ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുക്കുകയും പങ്കെടുക്കുകയും പിന്നീട് തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.[2]  സ്വാതന്ത്ര്യം ലഭിച്ചിതിനുശേഷം ഉത്തർപ്രദേശിലെ സീതാപൂരിൽനിന്ന് ഉമ നെഹ്രു രണ്ടുതവണ ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]  1962 മുതൽ അന്തരിക്കുന്നതുവരെ അവർ രാജ്യസഭാംഗമായിരുന്നു.[4]

സ്വകാര്യജീവിതം[തിരുത്തുക]

ആഗ്രയിൽ ജനിച്ച ഉമ നഹ്രു വിദ്യാഭ്യാസം ചെയ്തത് ഹൂബ്ലിയിലെ സെൻറ് മേരീസ് കോൺവെൻറ് സ്കൂളിലായിരുന്നു.[5] 1901 ൽ ഉമ നഹ്രു ജവഹർലാൽ നെഹ്രുവിൻറെ കസിനായിരുന്ന ശാംലാൽ നെഹ്രുവിനെ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് ശ്യാം കുമാരി എന്ന മകളും ആനന്ദ് കുമാർ എന്ന മകനുമാണുണ്ടായിരുന്നത്.[6] ആനന്ദ് കുമാർ നെഹ്രുവിൻറെ പുത്രനായ അരുൺ നെഹ്രു 1980 കളിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.

അവലംബം[തിരുത്തുക]

  1. Anup Taneja (2005). Gandhi, Women, and the National Movement, 1920-47. Har-Anand Publications. പുറങ്ങൾ. 46–47.
  2. R. S. Tripathi, R. P. Tiwari (1999). Perspectives on Indian Women. APH Publishing. പുറം. 143. ISBN 81-7648-025-8.
  3. "Members Bioprofile". 164.100.47.132. മൂലതാളിൽ നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-15.
  4. http://rajyasabha.nic.in/rsnew/pre_member/1952_2003/n.pdf
  5. "Members Bioprofile". 164.100.47.132. മൂലതാളിൽ നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-15.
  6. Nehru-Gandhi family tree.
"https://ml.wikipedia.org/w/index.php?title=ഉമ_നെഹ്രു&oldid=3625587" എന്ന താളിൽനിന്ന് ശേഖരിച്ചത്